ബി. പണ്ടാല
ഞാൻ മരിക്കുമ്പോൾ
ഞാൻ മരിച്ചിട്ട് മൂന്നുദിവസം കഴിഞ്ഞു. പോലീസിന്റെ അന്വേഷണം ഗംഭീരമായി നടന്നുകൊണ്ടിരുന്നു. നാലു ദിവസം മുൻപ് എന്റെ നെഞ്ചിൽ കത്തികുത്തിയിറക്കിയവനെയും കാത്ത് ഞാൻ വെള്ളപ്പുതച്ചു കിടന്നു.
ആളുകൾ വരുകയും പോകുകയും ചെയ്തു കൊണ്ടിരുന്നു.. ഇന്ന് ഫെബ്രുവരി ഒന്ന് 2036...കോവിഡിന്റെ പതിമൂന്നാം വകഭേദമല്ലേ... ലോകത്തിൽ നിന്നും ഏകദേശം 242 കോടി ജനങ്ങൾ ആ മഹാമാരി മൂലം മാറ്റപ്പെട്ടു കഴിഞ്ഞിരുന്നു. ആരും അധികം നിന്നില്ല... അതു മാത്രമല്ല... കൂടുതൽ നിന്നാൽ പോലീസിന്റെ അനാ...
പെങ്ങള്‍
"നിന്റെ തലകണ്ടതിനു ശേഷമാ അപ്പയ്ക്കും അമ്മയ്ക്കും എന്നോടിഷ്ട്ടമില്ലാതായത്... എടി ഞാൻ ഈ വീട്ടിൽ രാജാവായിരുന്നു. നീ വന്നോടെ.... എല്ലാം പോയെടി..." പെങ്ങളുടെ മുന്നിൽ അവൻ പൊട്ടിത്തെറിച്ചു.
"ചേട്ടായി വിഷമിക്കണ്ട ഒരു കല്യാണം കഴിഞ്ഞാൽ ഞാനങ്ങു പോകും.. പിന്നെ രാജാവായി ചേട്ടായി ഇവിടെ അങ്ങു ജീവിച്ചോ." പെങ്ങൾ പറഞ്ഞു.
"നിങ്ങളെ കൊണ്ട് ഞാൻ തോറ്റു, നിനക്കെന്താടാ ഇവളെ ഇവിടെനിന്നും ഇറക്കിവിടണോ, എടാ ഒരു കല്യാണം കഴിഞ്ഞാൽ ഇവൾ മറ്റൊരു വീട്ടിൽ പോകും, പിന്നെ നിന...
പോത്ത്
ഫേസ്ബുക്കിൽ ഒരു ദിവസം അവൾക്കൊരു ഫ്രണ്ട് റിക്വസ്റ്റ് വന്നു. അറിയാത്ത ആളുകളുടെ റിക്വസ്റ്റ് സ്വികരിക്കാൻ പാടില്ലെന്ന് അറിയാമായിരുന്നിട്ടും... അവൾ അത് സ്വീകരിച്ചു...
ഫോട്ടോയിൽ ഒരു പോത്തിന്റെ പടമായിരുന്നു.... പോത്തിനെ അവൾക്ക് കണ്ണെടുത്താൻ കണ്ടുകൂടാത്ത മൃഗമായിരുന്നു... എങ്കിലും അങ്ങനൊക്കെ സംഭവിച്ചു...
പ്രൊഫൈൽ ചെക്ക് ചെയ്തു നോക്കിയത് പിന്നീടാണ്...
എഡ്യൂക്കേഷൻ സ്റ്റാറ്റസ് - പത്താം ക്ലാസ്സിൽ തോറ്റു... സ്ഥലം - എല്ലായിടത്തും ഉണ്ട്. ജണ...
സ്വർഗ്ഗത്തിന്റെ താക്കോൽ
ആ തുരുമ്പു പിടിച്ച താക്കോലുമായി അയാൾ സ്വർഗ്ഗത്തിന്റെ കാവടത്തിൽ നിൽക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി. പലപ്രാവശ്യം ശ്രമിച്ചെങ്കിലും തുറക്കാൻ കഴിയാതെ. അയാൾ ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അയാൾ.
രാത്രി വന്നു പിന്നെ പകലും... അയാൾ ക്ഷീണത്താൽ അവിടെ കിടന്നുറങ്ങിപ്പോയി...
അയാൾ എഴുന്നേറ്റത് കുറേ ദിവസങ്ങൾക്കു ശേഷമായിരുന്നു.
ദേഷ്യത്തോടെ അയാൾ കവാടത്തിൽ വലിയ ഒച്ചയിൽ മുട്ടുകയും കാലു...
ഈശോയും ഞാനും
"നമ്മുടെ അപ്പൻ എന്തുണ്ടാക്കി..."
കാനഡയിൽ നിന്നും വന്ന സണ്ണികുട്ടൻ യു കെ യിൽ നിന്നും വന്ന അനിയൻ ഷിബുക്കുട്ടനോട് ചോദിക്കുന്നത് അയാൾ കേട്ടത് സ്റ്റോറൂമിൽ നിന്നും പഴക്കുല എടുത്തു അടുക്കളയിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു.
അതേറ്റു പിടിച്ചു മരുമക്കളും.... പിന്നെ കൂട്ടച്ചിരിയായി...
അയാൾക്കത് കേട്ടു നിൽക്കാൻ കഴിഞ്ഞില്ല.... വെളിയിലെ ഇരുട്ടിലേക്കയാൾ മനസിടിഞ്ഞൂർന്നിറങ്ങി...
ചെന്നെത്തിയത് കുരിശിന്മൂട്ടിലേക്കായിരുന്നു... ഈശോ കുരിശിൽ ക...
കുഞ്ഞപ്പൻ
ഈ കഥയിലെ ഹീറോ അല്ലെങ്കിൽ വില്ലൻ കുഞ്ഞപ്പൻ . 91 വർഷം പഴക്കമുള്ള ഈ കഥയിലെ കഥാപാത്രങ്ങളിൽ ഒരാൾ ഒഴികെ ഇപ്പോൾ ആരും ജീവിച്ചിരിപ്പില്ല.
കഥ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരു സ്ഥലത്തുതന്നെ. വർഷം: 1929. സ്ഥലം: പത്രോസ്‌ളീഹയുടെ പേരിൽ പുതുതായി പണിത പള്ളിയും അതിന്റെ സെമിത്തേരിയും.
കുഞ്ഞപ്പൻ സെമിത്തേരിയിലേക്ക് നോക്കി മറ്റുള്ളവരെ വെല്ലുവിളിക്കും പോലെ വിളിച്ചു പറഞ്ഞു.
"ഈ സെമിത്തേരിയിൽ ആദ്യ ശവം എന്റെ കുടുംബത്തിൽ നിന്നും ആയിരിയ്ക്കും. അതെന്ത...
ദൈവത്തിന്റെ കൈ
ഒരു ദിവസം അയാൾ സ്വർഗത്തിലേക്കു നേരിട്ടു കയറിച്ചെന്നു. അയാളെക്കണ്ടപ്പോൾ മാലാഖമാർ വഴിമാറിക്കൊടുത്തു. കതകു തള്ളി തുറന്നു അയാൾ ഉള്ളിലേക്ക് കടന്നപ്പോൾ ദൈവം ഒരു കീറപ്പായയിൽ ഉറക്കത്തിൽ ആയിരുന്നു.
അയാളുടെ ഒച്ച കേട്ടപ്പോൾ ദൈവം കണ്ണുതുറന്നു അയാളെ കുറേനേരം നോക്കിക്കിടന്നു. ദൈവത്തിനു സുഖമില്ലാത്തതു പോലെ അയാൾക്ക് തോന്നി. ചോദിക്കാൻ കൂട്ടിവച്ചിരുന്ന ചോദ്യങ്ങൾ എല്ലാം അയാളുടെ ഓർമകളിൽ നിന്നും മാഞ്ഞുപോയി. ദൈവത്തിനു തീരെ വയ്യയെന്നു തോന്നുന്നു. മാലാഖമാരോടായി അയാൾ തട്ടികയറി...
ഖസാക്കിന്റെ ഇതിഹാസം
മഴ തകർത്തു പെയ്തു.. രവി ചിതലിമല ഇറങ്ങുകയായി...തോടുകളും പുഴകളും മലവെള്ളപ്പാച്ചിലിൽ കവിഞ്ഞൊഴുകി..അയാൾ അപ്പോൾ ഒരാത്മീയ അനുഭൂതിയിൽ ആയിരുന്നു..ചെയ്തുകൂട്ടിയ പാപങ്ങൾ കഴുകി കളഞ്ഞ ഖസാക്കിനോടായാൾ ഇന്ന് യാത്ര പറയുകയാണ്..തന്‍റെ ഓർമ്മകളിൽ മാത്രം ഇനിയും ഈ ദേശം..അയാൾക്കൊന്നുറക്കെ കരയണമെന്നു തോന്നി....ഇങ്ങനെ ഒരു യാത്ര അയാൾ ഒരിക്കലും നിനച്ചിരുന്നില്ല...കൂമന്കാവിലെത്തിയപ്പോൾ നന്നേ നനഞ്ഞിരുന്നു.. പിന്നെ ബസിനായുള്ള കാത്തിരുപ്...മഴയിൽ നീന്തിത്തുടിച്ചു നീണ്ടു നിവർന്ന് കിടക്കുന്...
കത്വവ കത്തുന്നു…
കത്വവയില്‍ ഒരു രോദനം കേള്‍ക്കുന്നു..
ഒരച്ചനും അമ്മയും തന്‍ പെണ്‍കുഞ്ഞിനെ കാണാതെ കരയുന്നു...
കുഞ്ഞു കാലുകളിളക്കി പുത്തന്‍ പാവാടയുമിട്ടവള്‍
ഏഴു നാള്‍മുമ്പ് നടന്നു മറഞ്ഞതാണ്...
ഭാരതമെന്ന പുണ്യഭൂമിയില്‍ ജനിച്ചതില്‍ അഭിമാനപൂരിതമായതാണ്...
മേച്ചില്‍ പുറങ്ങളില്‍ മേഞ്ഞു നിന്ന
കുഞ്ഞാടുകള്‍ക്കിടയിലേക്കു ചെന്നായ്ക്കള്‍
ചാടിവീഴുന്നതു കണ്ടവള്‍ നടുങ്ങി പോയി...
അതിലൊന്നിനെ കൊത്തിയെടുത്തു ആ
രക്തകൊതിയന്മാര്‍ കാട്ടിലേക്ക് പോയി..
കശ്മീര്‍ കരയുന്നു...
എന്റ കുഞ്ഞെവിടെ എന്ന് അള്ളാഹുവിനോടായി...
അല്ലാഹുവും ക...
പ്രണയം
പറയാതിരുന്നതൊക്കെയും
ഇന്ന് പറഞ്ഞു തീര്‍ത്തുഞാന്‍..
കാലങ്ങലേറെ കഴിഞ്ഞു പോയെങ്കിലും,
പ്രണയത്തിനു ഇന്നും അതെനിറം,
അവളുടെ മിഴികള്‍ നനഞ്ഞുപോയി,
കടലിലേക്ക് ചാഞ്ഞിറങ്ങിയ പാറക്കെട്ടുകളില്‍...
ഞങ്ങളിരുവരും...
കാലങ്ങളെത്രയോ കഴിഞ്ഞുപോയെങ്കിലും,
ഇന്നും തിരകള്‍ ഇളകി ഉയരുന്നു,
പ്രണയത്തിനിന്നും ഒരേ പ്രായം.