ബാബു ജി. നായർ
നുന്നൂസ്
ഇത്തവണ എന്തായാലും കുഞ്ഞമ്മാവനും മണിയമ്മായിയും ഇങ്ങോട്ടുവന്നേ പറ്റൂ! കഴിഞ്ഞ രണ്ടു ന്യൂ ഇയറിനും ഞങ്ങൾ നെയ്‌റോബിക്കു വന്നതല്ലേ? ക്രിസ്‌തുമസ് അവധിക്ക് പിള്ളേരു ഇംഗ്ലണ്ടിൽ നിന്നും വരുന്നുണ്ട്. ഒഴിവുകഴിവെന്നും പറയേണ്ട“......... ജഗദമ്മ ഫോൺ വെച്ചു. എന്റെ അനന്തിരവളാണ് ജഗദമ്മ. പത്തിരുപത്തഞ്ചു വർഷങ്ങളായി ഉഗാണ്ടയിലെ ജിഞ്ചയിലാണ്. ഭർത്താവ് എസ്.ആർ.കുറുപ്പ്. അവിടെയുള്ള സെന്റ് ജെയിംസ് സെക്കന്ററി സ്‌കൂളിന്റെ പ്രിൻസിപ്പലാണ്. ജിഞ്ച നഗരസഭയുടെ പ്രൊവിൻഷ്യൻ മിനിസ്‌റ്ററും. ഞങ്ങൾ ഉഗാണ്ടയ്‌ക്കു പോക...
മസായി മാര
ജുലായ് മാസത്തിലെ ഉച്ചവെയിലിൽ ‘ശെരംഗറ്റി’ ജ്വലിച്ചു നില്‌ക്കയാണ് അകലെ ഉണങ്ങിയ പുൽമേടുകൾ കത്തിയമരുന്ന പുകമണം വടക്കൻ കാറ്റിൽ പാറി എത്തി. വെള്ളവും പച്ചപ്പുല്ലൂം തേടിയെത്തിയ വിൽഡിബീസ്‌റ്റും, സീബ്രയും ഗസൽമാനുകളും വൻ കൂട്ടങ്ങളായി സമതലങ്ങളിൽ അലഞ്ഞു നടന്നു. അല്ല, ശതലക്ഷക്കണക്കിനുള്ള വിൽഡിബീസ്‌റ്റു പറ്റത്തിന്റെ മുന്നറ്റത്ത് ഒരു തിരയിളക്കം! മുൻ നിര നീങ്ങിത്തുടങ്ങി. വടക്കോട്ട്............. ഒരു മഹാപ്രയാണത്തിന്റെ തുടക്കം! കൂലം കുത്തി ഒഴുകുന്ന മാരാ നദി കുറുകെ നീന്തിക്കടക്കുന്നതിനിടയിൽ നൂറുക്ക...
ഒരു കല്യാണനിശ്ചയം
ജേക്കബ് അച്ചിയംഗ് കമ്പനിയുടെ സീനിയർ മാർക്കറ്റിംഗ് മാനേജരാണ്. വയസ്സ് അറുപതു കഴിഞ്ഞെങ്കിലും നല്ല ആരോഗ്യവും ചുറുചുറുക്കും. എൺപതുകളിൽ കെനിയൻ ഫുട്‌ഫോൾ ടീമിൽ കളിക്കാൻ കൊച്ചിയിൽ വന്നിട്ടുണ്ട്. ചീനവലകളും കായലിലൂടെയുളള ബോട്ടുയാത്രയും മറ്റും നിറംമങ്ങാതെ ഓർമ്മയിൽ സൂക്ഷിച്ചിട്ടുണ്ട്. തന്റെ മൂന്നാമത്തെ മകളുടെ വിവാഹനിശ്ചയത്തിനു ക്ഷണിക്കാൻ ജേക്കബ് ഭാര്യയുമായി എന്റെ ഫ്ലാറ്റിലെത്തി. മകൾ ജെമിയാമാ നെയ്‌റോബി യൂണിവേഴ്‌സിറ്റിയിൽ മെഡിക്കൽ ഡിഗ്രി കംപ്ലീറ്റു ചെയ്‌തു. വരൻ ഒഹായോ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂൾ ...
ഹൗസ് മെയ്‌ഡ്
ഓഫീസിൽ ഉച്ച ഒഴിവ് ഒരു മണിക്കൂറാണ്. അതിനിടെ യൂണിവേഴ്‌സിറ്റി സ്‌ക്വയറിലുളള ഇന്ത്യൻ റസ്‌റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചുവരാൻ വൈകും. അതുകൊണ്ടാണ് ബിനോയ് പറഞ്ഞത് “സാറിന്റെ മിസ്സിസ് വരാൻ ഇനി ഒരു മാസമെങ്കിലും ആകുമല്ലോ. അതുവരെ ഭക്ഷണമുണ്ടാക്കിത്തരാൻ ഒരു മെയ്‌ഡിനെ വെയ്‌ക്കുന്നതാണ് നല്ലത്. ക്വാർട്ടേഴ്‌സ് അടുത്തല്ലേ? അരമണിക്കൂറുകൊണ്ട് പോയി ഊണു കഴിച്ചുവരാം. പഴയ ജി.എം. മിസ്‌റ്റർ മോറിസണ് കുക്കുചെയ്‌തിരുന്ന മെയ്‌ഡിനെത്തന്നെ ഏർപ്പാടു ചെയ്യാം. ഒന്നാംതരം കുക്കാണ്. മിസ്സിസ് വന്നുകഴിഞ്ഞാലും ഒരു കുക്ക് വേ...
ചിരവപ്പെട്ടി
“.... ഓ! ഒന്നുമായില്ലെന്നേയ്! പുട്ടുകുടവും അപ്പച്ചട്ടിയും വാങ്ങി. ദോശക്കല്ലു പഴയതുതന്നെയാ കൊണ്ടുവരുന്നത്. നല്ലപോലെ മെരുങ്ങിയ കല്ലാ! അതുപോലെ, ചപ്പാത്തിപ്പലകയും ഉരുളും പഴയതു തന്നെ മതി. ആറേഴുകൊല്ലമായി ഞാൻ ഉപയോഗിക്കുന്നതാ. പിന്നെ, നമ്മുടെ ചിരവ ഇത്തിരി വലുതാ. പെട്ടിയിൽ വെച്ചാൽ പിന്നെ മറ്റുസാധനങ്ങൾ വെയ്‌ക്കാൻ സ്ഥലം തികയില്ല. ഒതുക്കമുളള ഒരു ചിരവ ചാലയിൽ പോയി വാങ്ങുന്നുണ്ട്. പിന്നെ, തോട്ടുപുളി രണ്ടുകിലോ കിട്ടിയിട്ടുണ്ട്. ഇനി നാലഞ്ചുകിലോ പിരിയൻ മുളകു വാങ്ങി ഉണക്കി പൊടിക്കണം. ഒരു മൺചട്ടി അത്യാവശ്യമായി...
‘ജാംബോ!’
ബോംബേ-നെയ്‌റോബി ഫ്ലൈറ്റ് ‘കെന്യാട്ട’ വിമാനത്താവളത്തിൽ പറന്നിറങ്ങുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. കാളുന്ന വിശപ്പ് ആയിരുന്നില്ല പ്രശ്‌നം. തിരുവനന്തപുരം എയർ ഇന്ത്യാ എയർലൈൻസ് ഓഫീസിലെ ഗ്രൗണ്ട് ചെയ്യപ്പെട്ട എയർ ഹോസ്‌റ്റസ് ആയ വൃദ്ധസുന്ദരി അരമണിക്കൂർ നേരം ഇന്റർനെറ്റ് പരതിയിട്ട്, പാസ്‌പോർട്ടു തിരിയെ നീട്ടിക്കൊണ്ടു പറഞ്ഞു “... യാം നോട്ട് ഷുവർ! വിസ ‘ഓൺ അറൈവൽ ആകാനാണു സാധ്യത. മുപ്പതു ഡോളർ നെയ്‌റോബി എയർ പോർട്ടിലടച്ചാൽ അവർ വിസ സ്‌റ്റാമ്പു ചെയ്‌തുതരും. ബട്.... യാം നോട്ട് ഷുവർ! എനിവേ, ട്രൈ യുവർ ലക്ക്!” യാ...