Home Authors Posts by ബാബു ജി. നായർ

ബാബു ജി. നായർ

0 POSTS 0 COMMENTS
പന്തളം തട്ടയിൽ പരേതനായ ജി.കൃഷ്‌ണപിളളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകൻ. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്നും കൃഷിശാസ്‌ത്രത്തിൽ ബിരുദവും കൊച്ചി യൂണിവേഴ്‌സിറ്റിയിൽനിന്നും എം.ബി.എ ബിരുദവും നേടി. ഗജകേസരിയോഗം, മലപ്പുറം ഹാജി മഹാനായ ജോജി, ദില്ലീവാലാ രാജകുമാരൻ എന്നീ ചലച്ചിത്രങ്ങൾക്കു കഥയും ഒളിമ്പ്യൻ അന്തോണി ആദം എന്ന ചലച്ചിത്രത്തിന്‌ കഥയും തിരക്കഥയും രചിച്ചു. നിരവധി ടെലിഫിലിമുകൾക്കും സീരിയലുകൾക്കും കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ പേയാട്‌ ‘രാധേയ’ത്തിൽ താമസിക്കുന്നു. Address: Phone: 9446435975 രാധേയം, പിറയിൽ, പേയാട്‌, തിരുവനന്തപുരം.

ബിന്ദി

ഗോങ്ങ്‌ഹിൽ ഇറക്കം ഇറങ്ങി ഉഹുറു ഹൈവേയിൽ എത്തുന്നതിനു മുൻപാണ്‌ എന്റെ ബെൻസ്‌ പെട്ടെന്നു നിന്നത്‌.എൻജിനിൽ നിന്നും ഇരുവശത്തേക്കും പുക വരുന്നു. ഞാൻ ബോണറ്റ്‌ തുറന്നശേഷം പുറത്തിറങ്ങി. ഷോട്ട്‌ സർക്യൂട്ട്‌ ആകണം. ഒരു എത്തും പിടിയും കിട്ടുന്നില്ല. റോഡ്‌ ഏതാണ്ട്‌ വിജനമാണ്‌ കുറച്ചകലെ മുന്നിൽ കുറെ കടകളുണ്ട്‌. ഗോങ്ങ്‌ഹിൽ ​‍േഎരിയ അത്ര സുരക്ഷിതമല്ലന്നറിയാം. റോബറിയ്‌ക്ക്‌ കുപ്രസിദ്ധിയാർജ്ജിച്ച സ്‌ഥലമാണ്‌. വർക്ക്‌ഷോപ്പ്‌ എവിടെയുണ്ടെന്നറിയില്ല. ഹൈവേയിൽ എവിടെയെങ്കിലും ഉണ്ടാവും. ഒന്നൊന്നര കിലോമീറ്ററെങ്കിലും ന...

ബ്രിട്ടോ

ആറര അടിയിൽ കുറയാത്ത ഉയരം തൊണ്ണൂറ്‌ - തൊണ്ണൂറ്റിയഞ്ച്‌ കിലോ ഭാരം ഗജവീരന്റെ തലയെടുപ്പ്‌. കടുംപച്ച യൂണിഫോം. കയ്യിൽ ഇരട്ടക്കുഴൽ തോക്ക്‌. “ഇതുസൈമൺ ഗികുണ്ഡ.” റിസപ്‌ഷനിലെ മിസ്‌. കരോലിന പരിചയപ്പെടുത്തി.“ സൈമൺ നേരത്തെ കെനിയൻ പോലീസിൽ ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്നു. ഇപ്പോൾ റാഞ്ചിലെ ഓണററിവനപാലകനും സെക്യൂരിറ്റി ചീഫും ആണ്‌. ഇദ്ദേഹം റാഞ്ച്‌ ചുറ്റിക്കാണിച്ചു തരും.” പ്രസിദ്ധമായ‘ഗാൾമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ആസ്‌ഥാനമായ ’ഒൽനൈറോ‘ റാഞ്ച്‌ (ഫാം) സന്ദർശിക്കാൻ വന്നതാണ്‌ ഞങ്ങൾ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാ...

നാമച്ചോമ

“........ച്ചാൽ ഇറച്ചി ചുട്ടെടുത്തത്‌. അതും വെടിയിറച്ചി! ഏതു തരം വേണമെന്നു പറഞ്ഞാൽ മതി. മാൻവേണോ? സീബ്ര വേണോ? കാട്ടുപന്നി? ജിറാഫ്‌? കാട്ടുപോത്ത്‌? മുതല?” “മുതലയോ? ഞാൻ അത്‌ഭുതത്തോടെ ചോദിച്ചു. ” അതേന്നേയ്‌ ! നല്ല ഒറിജിനൽ ക്രോക്കൊഡൈൽ! ആഴ്‌ചതോറും മാരയിൽ നിന്നും ഡസൻ കണക്കിനാണ്‌ എ.സി. ട്രക്കിൽ കൊണ്ടുവരുന്നത്‌. പുഴ മുറിച്ചു കടക്കുന്ന വിൽഡീബിസ്‌റ്റിനേയും മറ്റും വെട്ടിവിഴുങ്ങി തിന്നു മദിച്ച്‌ നെയ്‌മുറ്റിയ വമ്പന്മാർ!. ‘ഗൗർമെറ്റ്‌ റെസ്‌റ്റോറന്റി’ലെ മുതലയിറച്ചി ചുട്ടതും വോഡ്‌ക്കയും കഴിക്കാൻ മിനിസ്‌...

ഓപ്പറേഷൻ ‘മേബിൾ’

കൃഷ്‌ണ കൃഷ്‌ണാ മുകുന്ദാ ജനാർദ്ദനാ... കൃഷ്‌ണഗോവിന്ദ നാരായണാ നമോ.......... ഉച്ചത്തിലുള്ള നാമജപം കേട്ടുകൊണ്ടാണ്‌ ഞാനും മണിയും രാംകോകോർട്ടിലുള്ള അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിലേക്കുള്ള പടികൾ കയറിച്ചെന്നത്‌. അഞ്ചുതിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിൽ ഭസ്‌മക്കുറിയിട്ട്‌ ചമ്രം പടിഞ്ഞിരുന്ന്‌ കണ്ണടച്ചു കൈകൂപ്പി നാമം ചൊല്ലുന്ന മിനിയെക്കണ്ടാൽ നാട്ടിൻപുറത്തെ ഒരു പത്താം ക്ലാസുകാരിയൊണെന്നേ പറയൂ. കണ്ണൻ എന്ന കുമാറിന്റെ നവവധു! കല്ല്യാണം കഴിഞ്ഞിട്ട്‌ ഒരു മാസമേ ആയുള്ളു. കഴിഞ്ഞയാഴ്‌ചയാണ്‌ പുതുപ്പെണ്ണ...

ആട്‌ കിടന്നിടത്ത്‌…..

“മുപ്പത്തിരണ്ടു വർഷമായി ഞാൻ കെനിയയിൽ വന്നിട്ട്‌. പല ബിസിനസ്സുകളും ചെയ്‌തു നോക്കി. ചില തെല്ലാം പൊളിഞ്ഞു. ചിലത്‌ പച്ചപിടിച്ചു. പക്ഷേ ഇത്രയും ലാഭകരവും ടെൻഷനില്ലാത്തതുമായ ഒന്നുകണ്ടെത്താൻ കഴിഞ്ഞത്‌ ഇതാദ്യമാണ്‌. അകലെ മേഞ്ഞു നീങ്ങുന്ന ആട്ടിൻ പറ്റത്തേയും ഇടയന്മാരേയും ചൂണ്ടി പരമേശ്വരൻ നായർ പറഞ്ഞു. നൈറോബിയിൽ നിന്നും അറുപത്‌ കിലോമീറ്റർ അകലെ മച്ചാക്കോസിലെ ഫാംഹൗസിന്റെ പിന്നാമ്പുറത്തെ മഴമരങ്ങളുടെ നിഴലിൽ ഇരുന്ന്‌ ജീക്കോ അടുപ്പിൽ ചുട്ടെടുത്ത കോഴിക്കാലും ചവച്ച്‌ തണുത്ത ബിയറും നുണഞ്ഞുകൊണ്ട്‌ പരമേശ്വരൻ നാ...

ചാൾസ്‌

ഉഹൂറു ഹൈവേയിൽ, ഹെയ്‌ലിസെലാസി അവന്യൂ കഴിഞ്ഞ്‌ വലത്തേക്ക്‌ തിരിഞ്ഞാൽ ഹേമന്ത്‌ പട്ടേലിന്റെ ‘അഹമ്മദാബാദ്‌ ടെക്‌സ്‌റ്റയിൽസ്‌ ആയി. കഴിഞ്ഞയാഴ്‌ച ഒരു പ്രത്യേകതരം ലെയ്‌സ്‌ കർട്ടൻ എത്തിയിട്ടുണ്ടെന്നറിഞ്ഞാണ്‌ മിസ്സിസ്‌. ചൗധരിയേയും കൂട്ടി ഞങ്ങൾ അവിടെ പോയത്‌. കർട്ടൻ മണിയ്‌ക്ക്‌ ഇഷ്‌ടപ്പെട്ടു. മിസ്സിസ്‌ ചൗധരിയാണ്‌ വിലപേശിയത്‌. ഇഞ്ചോടിഞ്ച്‌ പൊരുതി മുപ്പതു ഷില്ലിംഗ്‌ കുറച്ച്‌ അവസാനം മൂവായിരം ഷില്ലിംഗിന്‌ വില ഉറപ്പിച്ചപ്പോൾ സെയിൽസ്‌മാൻ ചോദിച്ചു “ മാഡം ദില്ലിയിൽ നിന്നാണ്‌ അല്ലേ?” ’അതെ. എങ്ങനെ മനസ്സിലായി? “...

പ്രതിയെ കണ്ടാലറിയാമോ?

മാഞ്ചസ്‌റ്ററിൽ നടന്ന പ്രദർശന - വില്‌പനമേളയിൽ പങ്കെടുത്ത്‌ പ്രവർത്തക്ഷമത ബോദ്ധ്യപ്പെട്ടതിനുശേഷമാണ്‌ ഞങ്ങളുടെ കൺസൾട്ടന്റ്‌ എഞ്ചിനീയർ ഹെന്റി ഹഡ്‌സൽ “ ഹൈഡൺ ബർഗ്‌” ഫൈവ്‌ കളർ പ്രിന്റിംഗ്‌ മെഷീൻ വാങ്ങാൻ ശുപാർശ ചെയ്‌ത്‌. ബാങ്ക്‌ ചെക്കുകളിൽ വ്യാപകമായി നടത്തുന്ന കൃത്രിമങ്ങൾ കാരണം, അവയെ ചെറുക്കാൻ രൂപകല്‌പനയിലും അച്ചടിയിലും അങ്ങേയറ്റത്തെ സങ്കീർണ്ണമായ സുരക്ഷാഘടകങ്ങളാണ്‌ (Security features) ചെക്കുകളുടെ അച്ചടിയിൽ ബാങ്കുകൾ നിഷ്‌കർഷിക്കുന്നത്‌. ബാങ്ക്‌ ചെക്കുകളുടേയും മറ്റു ധനകാര്യ ഉപകരണങ്ങളുടേയും അച്ചടിയിൽ കെ...

മുതലകളുണ്ട്‌ സൂക്ഷിക്കുക

ഞങ്ങൾ നെയ്‌വാഷയ്‌ക്കു പുറപ്പെട്ടു. ഞാനും മണിയും, റോയിയും ജെസ്സിയും. റോയിയുടെ ലാൻഡ്‌റോവറിലാണ്‌ മാരിനേറ്റു ചെയ്‌ത കോഴിക്കാല്‌, ജീക്കോ അടുപ്പ്‌, ചാർക്കോൾചാക്ക്‌, ചൂണ്ട മുതലായ പിക്‌നിക്ക്‌ സന്നാഹങ്ങൾ. ഹെന്റിയും ജെറിയും ഞങ്ങളെയും കാത്ത്‌ നെയ്‌,വാഷ തടാകക്കരയിലെ ‘ഫിഷർ മെൻകോവ്‌ ഹോട്ടലിൽ രണ്ടുദിവസം മുൻപുതന്നെ ചേക്കേറിയിട്ടുണ്ട്‌. കഴിഞ്ഞ വേനലിലായിരുന്നു അവരുടെ വിവാഹം. മസായി മാരയ്‌ക്കു മുകളിലൂടെ ’ടൈഗർ മോത്ത്‌“ വിമാനത്തിൽ പറന്നുകൊണ്ട്‌, ആകാശത്തുവെച്ചാണ്‌ ഹെന്റി ജെറിയെ വധുവാക്കിയത്‌. നെയ്‌റോബിക്ക്‌ ...

അമ്മച്ചി

“ഞങ്ങൾ പതിനൊന്നു മക്കളാ. ആറാണും അഞ്ചു പെണ്ണും. ഞാൻ ആറാമനാ. അപ്പച്ചൻ മരിച്ചിട്ട്‌ 3 കൊല്ലമായി. കുട്ടനാടു പുളിങ്കുന്നിലെ ഒരു പ്രമുഖ കായൽ കൃഷിക്കാരനായിരുന്നു അപ്പച്ചൻ. അപ്പച്ചൻ മരിച്ചതിൽപ്പിന്നെ അമ്മച്ചി എന്നും സർക്കീട്ടാ. മക്കളോടൊപ്പം മാറി മാറി താമസിക്കാൻ.” മൂത്തമകൻ ഫിലിപ്പോസ്‌ തോമസിനോടൊപ്പം ക്യാനഡായിലെ ഹാലിഫാക്സിൽ ആറുമാസത്തെ താമസത്തിനു ശേഷം നെയ്‌റോബി ഫ്ലൈറ്റിനു വരുന്ന അമ്മച്ചിയെ സ്വീകരിക്കാൻ കെനിയാട്ട എയർപോർട്ടിലെ അറൈവൽ ലൗഞ്ചിൽ ഞങ്ങൾ കാത്തിരിക്കുമ്പോൾ അലക്‌സ്‌ പറഞ്ഞു. ഡോക്‌ടർ അലക്‌സാണ്ടർ...

“സോറി, ഈ കാർ വിറ്റുപോയി‘”

രാവിലെ ഏഴരയ്‌ക്കുള്ള ഫ്ലൈറ്റിൽ നെയ്‌റോബിയിൽ നിന്നും തിരിച്ചാൽ എട്ടരയ്‌ക്ക്‌ മൊംബാസയിലെത്തും. ഒൻപതര മുതൽ ഹോട്ടൽ ‘ബ്ലാക്‌ ബ്രിക്‌സിൽ’ വെച്ച്‌ ബോർഡ്‌ യോഗം. വൈകുന്നേരം ആറുമണിയ്‌ക്കുള്ള ഫ്ലൈറ്റിൽ നെയ്‌റോബിയിൽ തിരിച്ചെത്താം. ദീപക്‌ഷായും ഞാനുംകൂടി പ്രോഗ്രാം തീരുമാനിച്ചു. ദീപക്‌, കമ്പനി ചെയർമാന്റെ മകനും ഫിനാൻസ്‌ ഡയറക്‌ടറുമാണ്‌. ആറുമണിക്കുതന്നെ എയർപോർട്ടിലേക്കു പോകാൻ ദീപക്‌ തന്റെ ബ്രാൻഡ്‌ന്യൂ ‘ബി.എം.ഡബ്‌ളിയു’ കാറിൽ എന്റെ ഫ്ലാറ്റിലെത്തി. ഇംഗ്ലണ്ടിൽ നിന്നും കഴിഞ്ഞ മാസം ഇംപോർട്ട്‌ ചെയ്‌ത കാറിൽ റിമോട്...

തീർച്ചയായും വായിക്കുക