ബാബു എഴുമാവില്‍
സിങ്കിള്‍ സവാരി
കറിയാക്കോച്ചേട്ടന്റെ കൂടെ സൈക്കിളിന്റെ പിന്നിലിരുന്ന് പോകുന്നത് വലിയ റിസ്ക് തന്നെ. വളവുകളും തിരിവുകളും അയാള്‍ക്ക് പുല്ലായിരുന്നു. സിന്ധ് മാതാ റോഡില്‍ നിന്നൊരു ചവിട്ട് കൊടുത്താല്‍ പിന്നെ നില്‍ക്കുന്നത് സൂസ്സന്റെ മുന്നില്‍. പിന്നെ വലത്തോട്ട് തിരിഞ്ഞാല്‍ നില്‍ക്കുന്നത് ജി.ഐ. ഡീ സി-യുടെ ഒടുവിലത്തെ കവലയില്‍. രാവിലെകളിലും സായാഹ്നങ്ങളിലും നിരത്തു നിരന്നു പോകുന്ന സൈക്കിള്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ അടിച്ചു മിന്നിച്ച് വളച്ചും പുളച്ചും അയാള്‍ ജെറ്റ് വേഗത്തില്‍ ഒറ്റക്കു പോകുന്നതു കാണുമ്പോള്‍ തന്നെ ഭയം തോന്...