ബാബു ചുങ്കത്ത്
കറുപ്പിനഴക്
സമൻസ് കൈയിൽ കിട്ടിയപ്പോൾ നഗരത്തിളെല പ്രഗല്‌ഭയായ അഭിഭാഷകയെ ഏർപ്പാടാക്കാൻ തീരുമാനിച്ചു. സ്‌ത്രീപീഡനത്തിനെതിരെ ഭാര്യ ഫയൽ ചെയ്‌ത കേസ് കോടതിയിൽ ഹാജരാക്കേണ്ട ദിവസം, രാവിലെ തന്നെ അഭിഭാഷകയുടെ ഓഫീസിൽ. വെളുത്തു തടിച്ച് സുന്ദരിയായ സീനിയർ അഭിഭാഷകയെ സമൻസ് ഏല്‌പിച്ചു. ജാമ്യത്തിന് വേണ്ട ഏർപ്പാടാക്കി. കനത്ത ഫീസും നൽകി. അഭിഭാഷകയ്‌ക്ക് സന്തോഷം. ഓഫീസിന്റെ മറ്റൊരു കോണിൽ ഇരുട്ടു പരത്തി ജൂനിയർ അഭിഭാഷക. കറുത്ത സുന്ദരി. വക്കാലത്തൊപ്പിട്ട് ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ അയാൾ ഒരു മൂളിപ്പാട്ടുപാടി. വെളുപ്...