ബാബു ആലപ്പുഴ
പിച്ചപ്പാത്രം…
വീട്ടുമുറ്റത്താരോ നിക്കുന്ന കണ്ട് ഖദീജുമ്മ സൂക്ഷിച്ച് നോക്കി!?
സൂട്ടും കോട്ടുമിട്ട ഒരു മാന്യൻ..? തലേലൊരു തുണീമിട്ടിട്ടുണ്ട്.!
“..ഉമ്മാ..സംശയിക്കണ്ട..ഇത് പഴേ ഖാദറ് തന്നെ..”
“..പണ്ടിവിടെ സ്ഥിരായി വന്നോണ്ടിരുന്ന ഖാദറോ..?! കൊറേ കാലായല്ലോ നിന്നെ ഇങ്ങോട്ടൊക്കെ കണ്ടിട്ട്..? നാട്ടിലില്ലാരുന്നോ? പെരുത്ത് കാശുകാരനായ ലക്ഷണമുണ്ടല്ലോ..?”
“..അതുമ്മാ... പത്ത് വർഷത്തിനു മേലായി ഇങ്ങോട്ടൊക്കെ വന്നിട്ട്. ഇതുപോലെ കൊറേ വീടുകൾ തെണ്ടിയാണല്ലോ ഞാൻ കഴിഞ്ഞിരുന്നേ..? അങ്ങനിരിക്കുമ്പോ എനിക്ക് ദുബായീ പോകാനൊരു ചാൻസ് ഒ...
കോഴികൾ
“...കൊക്കരക്കോ...”
കോഴികൾ കൂവുന്നു.
കള്ളന്റെയുള്ളിൽ
കൊതിയേറുന്നു....!?
കറിവച്ചുതിന്നാം...?
പൊരിച്ചു തിന്നാം..?
ചൂടോടെ...പിന്നാലെ
രണ്ട് പെഗ്ഗും വീശാം..?
കോഴിക്കൂട്ടിൽ കൈയിട്ട
കള്ളന്റെ കൈയിലാരോ
ചൂടുമ്മ വയ്ക്കുന്നു!?
കോരിത്തരിച്ചു പോയ്...
കള്ളനിപ്പോൾ പെരു-
മ്പാമ്പിന്റെ വയറ്റിലുണ്ട്!
കൂടെ കൂട്ടിനായ്
കുറേ കോഴികളും..!!
വധുവിനെ കാണാനില്ല
കല്യാണ ഓഡിറ്റോറിയം. വെട്ടിത്തിളങ്ങുന്ന കല്യാണ മണ്ഡപം. പൂജാരിയും മറ്റും തിരക്കിലാണ്. ക്യാമറ-വീഡിയോക്കാര്‍ നൃത്തം വയ്ക്കുന്നു.
ആരോ ഓടിവന്ന് അമ്മാവന്റെ ചെവി കടിക്കുന്നു. പെട്ടെന്നയാള്‍ ഡ്രസ്സിംഗ് റൂമിലേയ്ക്ക് ഓടുന്നു!
അവിടെ പെണ്ണിന്റഛനും അമ്മയും പിന്നെ മറ്റുള്ളവരും കരച്ചിലിന്റെ വക്കിലാണ്!?
അമ്മാവന്‍ ബ്യൂട്ടീഷ്യനോട്,
“നിങ്ങളിവിടെ ഉണ്ടായിരുന്നില്ലേ..?”
“ഉണ്ടായിരുന്നു. ഒരുക്കം കഴിഞ്ഞ് ആഭരണങ്ങള്‍ ചാര്‍ത്തിക്കൊണ്ടിരിക്കയായിരുന്നു ഞാൻ. ഏതാണ്ട് നൂറ് പവന്‍ അണിഞ്ഞു കഴിഞ്...
ബഡായി ബിരിയാണി
ഒരിടത്ത് ഒരു കുറുക്കനും കുറുക്കിയും ഉണ്ടായിരുന്നു.
ഒരു ദിവസം കുറുക്കന്‍ നെഞ്ച് പൊത്തിപ്പിടിച്ച് കരയാന്‍ തുടങ്ങി. കരച്ചില്‍ കേട്ട് അടുക്കളയില്‍നിന്നും കുറുക്കി ഓടി വന്നു..
“എന്ത് പറ്റി ചേട്ടാ..?”
“നെഞ്ചിന് വല്ലാത്ത വേദന! ഞാന്‍ ചത്തുപോകുമേ..” കുറുക്കന്‍ വേദനകൊണ്ട് പുളയുകയാണ്.
“നമുക്ക് ആശൂത്രീ പോകാം..”
കുറുക്കി ഓടിപ്പോയി ഒരു ഓട്ടോ വിളിച്ചോണ്ട് വന്നു. രണ്ടു പേരും കൂടി ആശുപത്രിയിലെത്തി. ഡോക്ടര്‍ പരിശോധിച്ചു. പല ടെസ്റ്റുകളും നടത്തി.
റിസള്‍ട്ട് നോക്കി ഡോക്ട്ടര്‍ പറഞ്ഞു: “ന...
നെടുവീർപ്പുകൾ
“എടിയേ..എലിയേ...? ...നീ ഒറങ്ങിയോ..?”
കറിയാച്ചന്‍ അടുത്ത് കിടക്കുന്ന ഏലിക്കുട്ടിയെ വിളിക്കുകയാണ്.
“...ഇല്ലിച്ചായാ..ഞാനുറങ്ങീട്ടില്ല..ഉറക്കം തീരെ വരണില്ല....ഞാനോരോന്ന് ആലോചിച്ച് കിടക്കുവാരുന്നു...”
“എന്താടീ ഇത്ര ആലോചിക്കാന്‍..?”
“അത്...നമ്മുടെ മക്കളൊക്കെ... ഇപ്പൊ എന്തെടുക്കുവാന്ന്.... ആലോചിക്കുവാരുന്നു...”
“ഓ..അതാന്നോ..? ഞാനും ഇപ്പൊ അവരെപ്പറ്റി ആലോചിച്ചതേയുള്ളൂ......മൂത്തവന്‍ജോയി...അവന്‍ വല്യ ബിസ്സിനസ്സുകാരനല്യോ..? സ്വര്‍ണ്ണക്കട, ജവുളിക്കട, പലചരക്ക് മൊത്തക്കട...പിന്നെ ഏക്കര് കണക്കിന് റ...
മീശക്കാരൻ കേശു
എസ്.ഐ. കേശു സ്റ്റേഷനിൽ വന്നാൽ ആദ്യം ചെയ്യുന്നത് തന്റെ കപ്പടാ മീശ ചുരുട്ടി പിരിച്ച് മുകളിലേക്ക് ഉയർത്തി നിർത്തുന്നതാണ്. പിന്നെ തല ഉയർത്തി സീറ്റിൽ ഞെളിഞ്ഞിരിക്കും. അപ്പോഴാണ് പാവം പീസിമാർ ചില കള്ളന്മാരെ തൂക്കിയെടുത്ത് മുന്നിലെത്തിക്കുന്നത്.
“സാർ.. ഇവമ്മാരെ ഇന്നലെ രാത്രി ടൗണീന്ന് പൊക്കിയതാ.. മോട്ടിക്കാനിറങ്ങിയതാ..”
കേശു മീശ ഒന്നുകൂടി പിരിച്ചുവച്ചു. ഉണ്ടക്കണ്ണുകൾ ഉരുട്ടി.
“...സാർ.. ഞങ്ങൾ നടക്കാനിറങ്ങിയതാ...”
“ഛീ..റാസ്ക്കൽസ്..നട്ടപ്പാതിരക്കാണോടാ നടക്കുന്നേ..? സത്യം പറഞ്ഞോണം..?”
കേശു മീശ ഒന്നു...
കാട്
കാടിന് തീ പിടിച്ചു.
മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളുമെല്ലാം കാട് വിട്ട് നാടുകളിലേക്ക് പലായനം ചെയ്യുകയാണ്.
അവിടെ അവർ മനുഷ്യരെ കണ്ടു. മനുഷ്യരുടെ മനസ്സ് കണ്ടു
മനസ്സ് നിറയേ കൊടുംകാടുകൾ വളർത്തിയ മനുഷ്യർ
നിബിഡമായ ആ കാടുകളിലേക്ക് അവർ തിരികെ കയറിപ്പോയി!!
അക്ഷയതൃതീയം
അക്ഷയതൃതീയദിനത്തിൽ അഞ്ച് പവന്റെ ഒരു സ്വർണ്ണനെക്ലസ് മാത്രമേ ഞാനെന്റെ ഭർത്താവിനോട് ആവശ്യപ്പെട്ടുള്ളു..? പക്ഷേ ആ ദുഷ്ടൻ വാങ്ങിത്തന്നതോ വെറും “അഞ്ച് ഗ്രാമിന്റെ” ഒരു കുഞ്ഞ് നെക്ലെസ്!? ആർക്ക് വേണം ആ നക്കാപ്പിച്ച..? ഞാനാ നക്കാപ്പിച്ച അയാടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അല്ല പിന്നേ..?
പിന്നെ ഞാനെന്ത് ചെയ്തെന്നോ..?
അന്നുതന്നെ ഒരു പുതിയ “ഭർത്താവിനെ” അങ്ങ് വാങ്ങി...
..
പീഡനം
സായാഹ്നസവാരി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആ വീടിനുള്ളിൽനിന്നും ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്..!
“...ആരെങ്കിലും ഓടി വരണേ..എന്നെ രക്ഷിക്കണേ.. ഈ കശ്മലന്മാർ എന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നേ..? എന്നെ വെറുതേ വിടൂ.. എന്നെ നശിപ്പിക്കരുതേ..?”
ഒരു പെൺകുട്ടിയെ ഒരുകൂട്ടം ചെറുപ്പക്കാർ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയാണ് , ആ പാവത്തിനെ എങ്ങനേം രക്ഷിക്കണം..
പെട്ടെന്നയാൾ വഴിയാത്രകാകാരെയെല്ലാം വിളിച്ചുകൂട്ടി. നാട്ടുകാരും കൂടി. ആരോ പോലിസിൽ വിവരം അറിയിച്ചു.
നിമിഷങ്ങൾക്കുള്ളി...
കുടിയിറക്കം
ആദ്യം ഒരു പൂച്ച മാത്രമേ ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ വീട്ടിൽ. പിന്നെ ഒരു പട്ടി വന്നു. പൂച്ചയും പട്ടിയും പെറ്റ് പെരുകി. പശുക്കളും ആടുകളും കോഴികളും പിന്നാലെ വന്നു. തുടർന്ന് മുയൽ, തത്ത , ലൗ ബേർഡ്സ്, സ്വർണ്ണ മൽസ്യം...! ചുരുക്കത്തിൽ സിംഹവും ആനയും കടുവയും ഒഴിച്ച് കാട്ടിലെ ഒട്ടുമിക്ക പക്ഷിമൃഗാദികളും വീട്ടിൽ നിറഞ്ഞു!!
ഭാര്യക്കും മക്കൾക്കും പിന്നെ എനിക്കും താമസിക്കാൻ വീട്ടിൽ ഇടമില്ലാതായി!
ഞങ്ങൾ “കാട്ടിലേക്ക്” താമസം മാറ്റി!!