ബാബു കുഴിമറ്റം
മുംബൈ വീണ്ടും കഥയെഴുതുമ്പോള്‍
മുംബയ് എന്ന മഹാ നഗരത്തെ ഞാന്‍ ആദ്യം അറിഞ്ഞത് എന്റെ മേഴ്സിയിലൂടെയാണ്. അതുകൊണ്ടാവാം ഒരു കാമുകന് കാമുകിയോടുള്ള വികാരമാണ് ആ മഹാനഗരത്തോട് എനിക്കുള്ളത് . കാമുകി കാമുകന്മാര്‍ പരസ്പരമുള്ള കുറവുകള്‍ കണ്ണടച്ച് ഇല്ലാതെയാക്കും. മുംബയ് മലയാളികള്‍ക്ക് എന്തൊക്കെ കുറവുകളുണ്ടായാലും അവയൊന്നും കണ്ണുതുറന്നു കാണാന്‍ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. മറുനാടന്‍ മലയാളികളില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് മുംബൈ മലയാളികളെയാണ് . ഇക്കാര്യത്തില്‍ ഞാന്‍ ഒറ്റക്കല്ല , എന്റെ പ്രിയ ചങ്ങാതി എം.രാജീവ്കുമാറിനും മറുത്തു പറയാന്‍...