ബബിത മൊറയൂർ
കർക്കിടകവും കഴിഞ്ഞ്
പെയ്‌തു തോരട്ടെ.... നാമൊരിക്കൽ ഇടവഴികളിൽ കോർത്തു വെച്ചിരുന്ന ആത്മസംഘർഷങ്ങളെല്ലാം നനഞ്ഞുകുതിർന്നൊഴുകിയൊലിച്ചു പോകട്ടെ..... കനത്ത് കറുത്ത മേഘങ്ങളെപ്പോൽ. വിങ്ങിയുറയാതെ, നിന്റെ കണ്ണുനീരാൽ ഈരേഴു പതിനാലു ലോകവും ഈറനണിയട്ടെ...! എങ്കിലും മഴ എപ്പോഴാണ് ഈ വിധം ശക്തി പ്രാപിച്ചത്? കൃത്യമായിപ്പറഞ്ഞാൽ ഇന്നലെ നീ എന്തിനാണ് നീലമുകിലിന്റെ മുത്തുമാല വലിച്ചു പൊട്ടിച്ചെറി്ഞ്ഞത്? ഈറനണിഞ്ഞ മഴമേഘമുത്തുകൾ എന്തിനാണ് എന്നിൽ ചൊരിഞ്ഞത്? പാതി നനഞ്ഞതെങ്കിലും എന്റെ കിനാവിനെക്കൂടെ നിന്റെ കുടയിൽ ഞാനൊതുക്കി നിർത്തിക്ക...