ബി. സേതുരാജ്
മാവേലിനാട് – ഒരു സോഷ്യലിസ്‌റ്റ് സങ്കൽപ്പം
ഓണത്തെക്കുറിച്ചുളള ഇന്നത്തെ മലയാളികളുടെ വിചാരങ്ങൾ തികച്ചും പുതിയ കാലഘട്ടത്തിന്റെ സവിശേഷതകൾക്കനുസൃതമായി യാന്ത്രികമായി മാറിയിട്ടുണ്ട്. ഏതു മേഖലകൾക്കകത്തേയ്‌ക്കും കടന്നു വരുന്ന പുതിയ ആഗോളവത്‌കരണത്തിന്റെ ഭാഗമായ കമ്പോള സംസ്‌കാരത്തിന്റെ സാന്നിദ്ധ്യംകൊണ്ട് ഓണമൊരു ഇൻസ്‌റ്റന്റ് ആഘോഷംപോലെ മാറികൊണ്ടിരിക്കുകയാണ്. വാസ്‌തവത്തിൽ ഓണം എന്നുളളത് മിത്ത് ആണെങ്കിൽപോലും ഒരു വലിയ ആശയമാണ്. എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന മാവേലിനാട് എന്നത് എല്ലാക്കാലത്തും മനുഷ്യസ്‌നേഹികൾക്ക് സ്വപ്‌നം കാണാൻ പറ്റുന്ന ഒരു നല്ല...