ബി.ആർ.പ്രസന്നകുമാർ
അധിനിവേശത്തിന്റെ വിഷക്കാറ്റിൽ
മലയാളകഥയിൽ സാമ്രാജ്യത്വവിരുദ്ധതയുടെ ഒരു നവഭാവുകത്വം ഉദ്‌ഘോഷിക്കുന്ന കഥാസമാഹാരമാണ് ചാന്ദ്‌രാജിന്റെ ‘പ്ലാസ്‌റ്റിക് ഹൃദയം’. ഇത്രയേറെ ഊക്കോടെ വിട്ടുവീഴ്‌ചയില്ലാത്ത വാക്കുകളിൽ സാമ്രാജ്യത്വത്തെയും നവമുതലാളിത്തത്തിന്റെ ദുഷ്‌ടലാക്കുകളെയും അപലപിക്കുന്ന കഥകൾ മലയാളത്തിൽ ഇദംപ്രഥമമാണ്. നമ്മുടെ ഏറ്റവും കാലികമായ ആഗോള രാഷ്‌ട്രീയ സാമൂഹ്യ പാരിസ്ഥിതിക ജീവിതത്തിൽനിന്നാണ് ഈ കഥകൾ അവയുടെ വികാരവിചാരമണ്ഡലങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിരവധി പുതുമകൾ ഇതിലെ കഥകൾക്ക് അവകാശപ്പെടാനുണ്ട്. വാർത്തകളിൽ നിന്നു കഥ ...