Home Authors Posts by ബി.മുരളി

ബി.മുരളി

3 POSTS 0 COMMENTS

ആപത്തു വരുന്ന വഴി

മാവേലി നാടു വാണീടും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും വിവർത്തനം ഃ അങ്ങാർക്ക്‌ ഒരു ആപത്തു വന്നത്‌ വാമനൻ വന്നു കേറിയപ്പോഴാണ്‌. Generated from archived content: poem2_feb2_08.html Author: b_murali

ഈഗോ

  ഭയങ്കര ഈഗോ. അതു കളയാൻ ഹിമാലയത്തിൽ പോയി. ഉത്തുംഗ ഹിമശൃംഗങ്ങൾക്കു താഴെ, അപാരമായ അപാരതയ്‌ക്കു ചാരെ കണ്ണുമിഴിച്ചു നിന്നപ്പോൾ എല്ലാ ഈഗോയും പോയി. തിരിച്ചുവന്നതിന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കവേ പൊടുന്നനെ തോന്നിയത്‌ ഃ ഇവൻമാർ ഒറ്റയൊരുത്തനും ഹിമാലയം കണ്ടിട്ടില്ല. ഞാൻ മാത്രം. Generated from archived content: story5_nov18_06.html Author: b_murali

കാലൻ ചരിത്രം

സഞ്ചിയും കക്ഷത്തുവച്ചുകൊണ്ട്‌ പച്ചക്കറിയും മത്തിയും വാങ്ങിക്കാൻ ഞാൻ ചന്തയിലേയ്‌ക്കു പോകുന്ന ഈ വഴിയിലൂടെയാണല്ലോ മാർത്താണ്‌ഡവർമ്മ എട്ടുവീട്ടിൽ പിളളമാരെ ഇട്ടോടിച്ചത്‌ എന്നു ഓർക്കുമ്പോഴാണ്‌ കാലത്തിന്റെ ഒരു മിടുക്ക്‌ ഞാൻ അംഗീകരിക്കുന്നത്‌. Generated from archived content: story1_feb10_06.html Author: b_murali

തീർച്ചയായും വായിക്കുക