Home Authors Posts by ബി. ജോസുകുട്ടി.

ബി. ജോസുകുട്ടി.

0 POSTS 0 COMMENTS
ആലപ്പുഴ പൂന്തോപ്പ് വാര്‍ഡില്‍ ബേബി പൈലോയുടേയും ചിന്നമ്മ ബേബിയുടേയും മകന്‍ . ധനതത്വ ശാസ്ത്ര ബിരുദധാരിയാണ്. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റും റേഡിയോയില്‍ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്. ‘ ഇഹലോകജീവിതം’ എന്നൊരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. കളിവള്ളം (വീഡിയോ ഫിലിം) ചമ്പക്കുളം പെരുമ , ദ അഡ് വേഴ്സിറ്റി എന്നി ഡോക്യുമെന്ററികളും ഏതാനും കവിത, സംഗീതാവിഷ്ക്കാരമടങ്ങിയ ആ‍ല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഡോ. അയ്യപ്പപണിക്കര്‍ കവിതാപുരസ്ക്കാരം, ഭിലായ് മലയാള ഗ്രന്ഥശാല പുരസ്ക്കാരം, അങ്കണം ( കൊച്ചുബാവ സ്മാരകപുരസ്ക്കാരം) ഉള്‍പ്പെടെ ഏതാനും പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. Address: Phone: 09961077837,09497221722

മലയാള സിനിമ 2008

മലയാള സിനിമ 2008 കലാപരമായോ, സാങ്കേതിക പരമായോ വാണിജ്യപരമായോ ഉന്നതിയിൽ നിൽക്കുന്ന സിനിമകൾ വിരലിലെണ്ണാവുന്നത്ര അവശേഷിപ്പിച്ചുകൊണ്ടാണ്‌ മുൻവർഷങ്ങളിലെപ്പോലെ മലയാളസിനിമയിലെ കഴിഞ്ഞ സംവത്സരവും കടന്നു പോയത്‌. എക്കാലത്തെയും മികച്ച ഒരു സിനിമ ഉണ്ടാകാൻ 2008നും ഭാഗ്യമുണ്ടായില്ല. പ്രമേയത്തിലും ക്രിയേറ്റിവിറ്റിയിലും ട്രൻഡ്‌ സെറ്ററാകാൻ ഒരു സിനിമയ്‌ക്കും കഴിഞ്ഞതുമില്ല. എങ്കിലും പതിനാല്‌ ഡബ്ബിംഗ്‌ ചിത്രങ്ങളും ഒരു മുഴുനീള അനിമേഷൻ സിനിമയും ഉൾപ്പെടെ 74 സിനിമകളാണ്‌ കഴിഞ്ഞവർഷത്തിൽ മലയാള സിനിമ പ്രേക്ഷകർക്ക്‌ മുന്ന...

മികച്ച പത്തു ചിത്രങ്ങൾ

മധ്യവർത്തി സിനിമകളുടെ കാലം കഴിഞ്ഞുവെന്നുള്ള ചലച്ചിത്ര നിരീക്ഷകരുടെ കമന്റുകൾക്ക്‌ മറുപടിയായി കലാപരമായി മികച്ച നിലവാരം പുലർത്തുന്ന ചില സിനിമകൾ 2007ൽ എത്തി. പ്രമേയത്തിലും, ആവിഷ്‌ക്കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ഇത്തരം ഒരുപിടി സിനിമകൾ മലയാള സിനിമയ്‌ക്കുണ്ടായിരുന്ന മഹത്തായ പാരമ്പര്യത്തിന്‌ പിൻതുടർച്ച നൽകുന്നുണ്ട്‌. ഇവിടെ പരാമർശിക്കുന്ന 10 സിനിമകളിൽ കന്നി സംവിധായകരുടെ ചിത്രങ്ങളുമുണ്ട്‌ എന്നുള്ളത്‌ മലയാള സിനിമയുടെ മികച്ച സംഭാവനയായി കണക്കാക്കാവുന്നതാണ്‌. രഞ്ജിത്‌ രചനയും സംവിധാനവും നിർവ്വഹിച്ച കയ്യൊ...

അപ്രതീക്ഷിത പരാജയങ്ങൾ

സി.ഐ.ഡി മൂസയുടെ സാമ്പത്തിക വിജയം പ്രതീക്ഷിച്ച്‌ ജോണി ആന്റണി സംവിധാനം ചെയ്ത്‌ ഉദയ്‌കൃഷ്ണ-സിബി കെ. തോമസ്‌ തിരക്കഥയെഴുതിയ ഇൻസ്പെക്ടർ ഗരുഡ്‌ വിജയം നേടിയില്ല. ദിലീപും, കാവ്യാമാധവനുമായിരുന്നു ഇതിലെ മുഖ്യവേഷക്കാർ. വിനയൻ രചനയും സംവിധാനവും നിർവഹിച്ച അതിശയൻ, സുരേഷ്‌ഗോപിയെ മുഖ്യവേഷത്തിലവതരിപ്പിച്ച ബ്ലാക്ക്‌ ക്യാറ്റ്‌, ഇന്ദ്രജിത്തിനെയും, ജയസൂര്യയെയും അവതരിപ്പിച്ച ഹരീന്ദ്രൻ ഒരു നിഷ്‌കളങ്കൻ എന്നീ മൂന്നു ചിത്രങ്ങളും പരാജയപ്പെട്ടു. തിരക്കഥയുടെ കരുത്തില്ലായ്മയാണ്‌, നല്ല കഥയുണ്ടായിരുന്ന ഈ മൂന്നു സിനിമയെയും അവതാള...

ഹിറ്റ്‌ സിനിമകൾ

കഴിഞ്ഞ കൊല്ലം തിയേറ്ററുകളിലെത്തിയ മലയാളസിനിമയെ ആകെ പരിശോധിക്കുമ്പോൾ വലിയ മാറ്റങ്ങളൊന്നും നമ്മൾ കാണുന്നില്ല. എങ്കിലും പ്രതീക്ഷയുടെ ചില മിന്നലാട്ടങ്ങൾ കാണുന്നുണ്ട്‌. അതും യുവാക്കളായ പുതുമുഖ സംവിധായകരിൽ നിന്നാണ്‌. 17 നവസംവിധായകരാണ്‌ തങ്ങളുടെ കന്നിച്ചിത്രവുമായി 2007ൽ എത്തിയത്‌. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സെൻസറിംഗ്‌ കഴിഞ്ഞ്‌ തിയേറ്ററുകളിലെത്തിയ 78 സിനിമകൾ അതിൽ 13 ചിത്രങ്ങൾ അന്യഭാഷയിൽ നിന്നു മൊഴിമാറി എത്തിയവ. അവൻ ചാണ്ടിയുടെ മകൻ, കയ്യൊപ്പ്‌, അഞ്ചിലൊരാൾ അർജ്ജുനൻ, ഇൻസ്പെക്ടർ ഗരുഡ്‌, ചങ്ങാതിപ്...

തിരക്കില്ലാതെ ഒരു തിരക്കഥാകൃത്ത്‌

മണിച്ചിത്രത്താഴ്‌! ഒരു വ്യാഴവട്ടത്തിനു മുമ്പ്‌ സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച്‌ ഫാസിൽ സംവിധാനം ചെയ്ത പണംവാരി ചിത്രം. പിന്നീട്‌, കന്നഡയിൽ ആപ്‌ത്‌ മിത്രയായും, തമിഴിൽ ചന്ദ്രമുഖിയായും പുനരവതരിച്ച്‌ കോടികൾ കൊയ്യുമ്പോൾ, ആ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക്‌ ജന്മം നൽകിയ മധു മുട്ടം എന്ന പാവപ്പെട്ട തിരക്കഥാകാരൻ ഇതിൽ നിന്നൊഴിഞ്ഞ്‌ മൗനിയായി നിൽക്കുകയായിരുന്നു. സിനിമയുടെ ടൈറ്റിൽ കാർഡിൽ നിന്നുവരെ ഈ തിരക്കഥാകൃത്തിന്റെ പേര്‌ നീക്കം ചെയ്തു. തുടർന്ന്‌ നിയമത്തിന്റെ വഴി തേടിയ മധുവിനെ നീതിപീഠം സഹായിച്ചു. ഏ...

മികച്ച വേഷങ്ങൾ തേടുന്ന മീര

ആറുവർഷം, പതിനാലു ചിത്രങ്ങൾ, ആറു സംവിധായകർ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു ക്യാൻവാസല്ല. പക്ഷേ തിരുവല്ലാക്കാരി മീരാ ജാസ്മിൻ എന്ന അഭിനേത്രിയ്‌ക്ക്‌ ഇതു ധാരാളമാണ്‌. 2001ൽ എത്തിയ സൂത്രധാരൻ മുതൽ ഇനിയും പുറത്തുവരാനുള്ള കൽക്കത്താ ന്യൂസ്‌, രാത്രിമഴ എന്നീ സിനിമകളിൽ വരെ രക്തവും മാംസവുമുള്ള ശക്തമായ കഥാപാത്രങ്ങളെയാണ്‌ മീര അവതരിപ്പിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെയാണ്‌ മഞ്ജുവാര്യർക്കുശേഷം റേയ്‌ഞ്ചുള്ള ഒരു നടിയായി പ്രേക്ഷകർ മീരയെ വിലയിരുത്തുന്നത്‌. മലയാളത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരി...

ചൈത്രൻ V/s മൈത്രൻ

ഒരു സർക്കാർ വിദ്യാലയത്തിൽ ചൈത്രനും മൈത്രനും എന്നു പേരുള്ള രണ്ടാൺകുട്ടികൾ പഠിച്ചിരുന്നു. പാഠങ്ങൾ പഠിക്കാൻ സമർത്ഥനും അദ്ധ്യാപകരുടെ കണ്ണിലുണ്ണിയും, സഹവിദ്യാർത്ഥികളുടെ ഉറ്റതോഴനുമായിരുന്നു ചൈത്രൻ. മൈത്രനാകട്ടെ അഹങ്കാരിയും പഠനത്തിൽ ഉഴപ്പുന്നവനുമായിരുന്നു. രണ്ടു പേരുടേയും സ്വഭാവഗുണങ്ങൾ ഒന്ന്‌ വിലയിരുത്താൻ ഒരു അദ്ധ്യാപകൻ മുന്നോട്ടുവന്നു. രണ്ടുപേർക്കും ഓരോ ശൂന്യമായ മുറി കാണിച്ചുകൊടുത്ത്‌ ഈ മുറികൾ നിറയ്‌ക്കണമെന്നും അതിന്‌ മൂന്ന്‌ ദിവസത്തെ സാവകാശവും പത്തുരൂപാ വീതവും കൊടുത്തു. ചൈത്രനും മൈത്രനും ആലോചന ...

ജനകീയ സിനിമയുടെ അപ്പസ്തോലൻ

ഇവിടെ, ഈ സെമിത്തേരിയിൽ കോൺക്രീറ്റു കുരിശു രാത്രിയിൽ മൂർദ്ധാവിലിംഗാല- മലിനമാം മഞ്ഞു പെയ്താത്മാവു കിടുകിടുക്കുന്നു, മാംസം മരയ്‌ക്കുന്നു എവിടെ ജോൺ ഗന്ധകാംലം നിറച്ച നിൻ- ഹൃദയഭാജനം -? ശൂന്യമീ കല്ലറയ്‌ക്കരികിൽ ആഗ്നേന സൗഹൃദത്തിൻ -ധൂമ വസനമൂരിയെറിഞ്ഞ ദിംഗംബര ജ്വലനം - ബാലചന്ദ്രൻ ചുള്ളിക്കാട്‌. ജനകീയ സിനിമയുടെ ഉപജ്ഞാതാവ്‌ എന്നു വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ വേർപാടിന്‌ രണ്ടു പതിറ്റാണ്ട്‌ പൂർത്തിയാകുന്നു. സിനിമയുടെ പ്രത്യയശാസ്ര്തം എന്തായിരിക്കണമെന്നു നിർവ്വചിക്കുകയു...

ഡയറക്‌ട്‌ മാർക്കറ്റിംഗ്‌

ബിസിനസ്സ്‌ ഹെറാൾഡ്‌ പതിമ്മൂന്നാം ഇഷ്യൂവിലെ എക്‌സ്‌ക്ലൂസീവ്‌ കവർസ്‌റ്റോറിയുടെ ബോക്‌സ്‌ മാറ്ററിലേക്ക്‌ കണ്ണുംനട്ടിരിക്കവേ, സന്ദീപ്‌ മേനോൻ നെറ്റിയിൽ വിരലുകളോടിച്ചു. ഒരു തലവേദനയുടെ ഭ്രൂണം മനസ്സിലെവിടെയോ രൂപാന്തരം പ്രാപിക്കുന്നതായി സന്ദീപിനു തോന്നി. പതിവങ്ങനെയാണ്‌. ഗാഢമായി വായനയിൽ മുഴുകുമ്പോഴോ മറ്റെന്തും തന്നെ ഗാഢമായി ചെയ്യുമ്പോഴോ മൃദുലമായ ഒരു നൊമ്പരത്തിന്റെ ചുടുനിണം ശിരസ്സിലേക്ക്‌ പെയ്‌തിറങ്ങും. ക്രമേണ ഒരു സുഖശയനത്തിനായി നിദ്ര കിടക്ക വിരിക്കും. എന്തിന്‌, മനീഷയുമായുളള രതിയിൽ പോലും തലവേദ...

തകഴി വഴി അടൂർ

സിനിമയുടെ പ്രത്യയശാസ്ര്തത്തിനു കേരളീയമായ മൗലികത കല്പിച്ചു നൽകിയ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചലച്ചിത്രം എത്തുകയാണ്‌. ജീവിതത്തിന്റെ നിസ്സാരതകളിലെ ഭാവപരിണാമത്തിന്‌ ദാർശനികതകൾ നൽകി, ചലച്ചിത്ര സങ്കല്പങ്ങളുടെ സമന്വയ സമസ്യകൾക്ക്‌ ഉത്തരം തേടുന്ന അടൂർ ശൈലി ഈ സിനിമയുടെയും പ്രത്യേകതയായി അനുഭവപ്പെടും. പാർവശ്വവത്‌ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ കഥ കാർഷിക ഗ്രാമ്യസംസ്‌കൃതിയുടെ പിൻബലത്തോടെ അനുഭവിക്കുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെയാണ്‌ ഇക്കുറി അടൂർ തന്റെ സിനിമയ്‌ക്ക്‌ ആസ്പദമാക്കിയിരിക്കുന്നത്‌. ഒരു നിയമലംഘന...

തീർച്ചയായും വായിക്കുക