ബി.ഹരികുമാർ
എനിക്കറിയില്ല മോനേ!
“അച്‌ഛാ...” “എന്താ മോനേ?” “ദേ ഈ പത്രം നോക്കിക്കേ. കിളിരൂർ കേസിൽ പെൺകുട്ടിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രേ ചതിക്കുഴിയിൽ വീഴ്‌ത്തിയത്. അതേയ് അച്ഛാ...” “പറ മോനേ...” “സിനിമാ സീരിയലെന്നൊക്കെ പറഞ്ഞ് പെൺകുട്ടികളെ പറ്റിക്കുന്ന ഒരുപാടു കഥകളില്ലേ. അങ്ങനെ സ്വയം വഞ്ചിതരായവർ താമസിക്കുന്ന ഒരു കോർപ്പറേഷൻ വാർഡുവരെയുണ്ട് ചെന്നൈ നഗരിയിൽ. കോടമ്പാക്കം. ഇതുവരെയായിട്ടും ഈ ചതി മനസ്സിലായിട്ടില്ലല്ലോ അച്ഛാ...” “എനിക്കറിയില്ല മോനേ.” കുട്ടി പത്രം തിരിച്ചും മറിച്ചും നോക്കി. ...