അയ്യപ്പൻ നെടുങ്ങാട്
പ്രണയം
മരത്തണലിൽ നാമിരുവരും മാത്രം പ്രണയമെന്ന- ഒരൊറ്റബിന്ദുവിൽ- കാലുറപ്പിച്ച്- കണ്ണും, മനസ്സും- കൊരുത്തുനില്‌ക്കേ, ഓർത്തുവയ്‌ക്കാൻ- നിന്റെ- കൺപീലിനനച്ചുള്ള- ചിരിയും, മൗനവും മാത്രം. മറക്കേണ്ടത്- ഇനി- കണ്ടു മുട്ടേണ്ടതിലേക്കുള്ള- ദൂരമാണ്. തണൽനീങ്ങുമ്പോ- യാത്രപറയണം. നമുക്ക്- രണ്ടു വഴിയാണ്. നീയാവഴിക്കും, ഞാനീവഴിക്കും. Generated from archived content: poem1_nov19_09.html Author: ayyappan_nedungad
തെറ്റിദ്ധരിക്കപ്പെട്ട മത്സ്യങ്ങൾ
അക്വാറിയത്തിനുള്ളിൽ- പ്രക്ഷുബ്ധമായൊരു കടൽ. പ്രകമ്പനങ്ങൾ അടിത്തട്ടിൽ കാത്തുവച്ച നിശബ്ദത ജലസസ്യങ്ങൾ പവിഴപുറ്റുകൾ സ്വർണ്ണവെളിച്ചങ്ങൾ നീന്തിത്തുടിച്ചുയരുമ്പോൾ തെറ്റിദ്ധരിക്കപ്പെട്ട മത്സ്യങ്ങൾ അതു കടലാണെന്നുതന്നെ കരുതി Generated from archived content: poem1_jan20_07.html Author: ayyappan_nedungad