Home Authors Posts by ഡോ.അയ്യപ്പപണിക്കർ

ഡോ.അയ്യപ്പപണിക്കർ

0 POSTS 0 COMMENTS
സരോവരം. ഗാന്ധിനഗർ. തിരുവനന്തപുരം -14.

വിഷുക്കവിത

പൂക്കാതിരിക്കാൻ എനിക്കാവതില്ലേ കണികൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ.... എല്ലാ മലയാളികൾക്കും എന്റെ വിഷുദിനാശംസകൾ.. Generated from archived content: poem_vishu.html Author: ayyappa_panickar

മൃത്യുപൂജ

മന്ദഗാമിനി ഹേമന്തയാമിനി ഘനശ്യാമരൂപിണി വരൂ നീ. നർമ്മ മൃദുമർമ്മര- വിലാസങ്ങളെത്തഴുകി സന്ധ്യയുടെ രാഗം പൊലിഞ്ഞൂ സഹ്യാദ്രി തീരവുമിരുണ്ടു. വരിക, കുളിരിളകുന്ന ചെറുതെന്നലേറി, നീ തരിക, തളിരധരദല താംബൂലമാധുരി. ഇരുളിലുരുളുന്നൂ പ്രപഞ്ചാണ്ഡകീടങ്ങൾ മറയുന്നു, മായുന്നു ശ്രുതികളും സ്‌മൃതികളും. ചിരംജീവികൾ, വിധുര- സപ്തർഷിതാരകളു- മലിയുന്നിരുട്ടിലതിവേഗം. വരിക, ഘനശൈത്യമേ, വരികന്ധകാരമേ, വരിക, മരണത്തിന്റെ മൂഢാനുരാഗമേ! പുണർന്നിടുക നിൻഭുജ ഭുജംഗ വലയങ്ങളാൽ, ചൊരിഞ്ഞിടുക, നിൻ ചടുല- ചാടൂക്തി ചെവികളിൽ. ഭാവിയൊരു ഭൂതമായ്‌ നോക്കു...

തീർച്ചയായും വായിക്കുക