അയ്യമ്പിളളി ഭാസ്‌കരൻ
തീരാപ്പൊന്ന്
കരകാണാക്കടലിൽ പോയ് തിരികെവരും മുക്കുവരേ നിലയില്ലാ ആഴിതന്നിൽ നിധിതേടിപ്പോയോരെ പൂമാനം ചോന്നപ്പോൾ പൂത്തിരി ചിന്നി പോണോരേ എന്തുണ്ട് വഞ്ചികളിൽ വലയിൽ കിട്ടിയ മീനുകള് ഒന്നാം വഞ്ചിയിലെന്താണ് മിന്നുന്ന പൂമീന് രണ്ടാനാം വഞ്ചിയിലോ ഞണ്ടുകൾ നിറയുന്നു മൂന്നാംകും വഞ്ചിയിലോ കുഞ്ഞോളം ചെമ്മീന് നാലാം വഞ്ചിയിലെന്തു കിട്ടി മാലാനും നെയ്‌മീനും അഞ്ചാകും വഞ്ചിയിലോ കൊഞ്ചുകൾ കിട്ടീലോ ആറാം വഞ്ചിയിലെന്തുമീനുണ്ട് ആഗോലിപ്പൊൻ മീന് ഏഴാം വഞ്ചിയിലെന്തുനേടി കൊഴുവയും വാഴ്‌മീനും എട്ടാം വഞ്ചിയിലെന്തുകിട്ടി ഒട്ടേറെ...
ആഴ്‌ചവേല
ഞായറിൻ ഞായത്തിൽ വീണുറങ്ങി ഞാൻ ചെയ്യും ജോലിക്കവധി നൽകി. തിങ്കളോ പണിമാറ്റിവച്ചീടുവാൻ പനിവന്നുമെല്ലെ തലോടിയെന്നെ ചൊവ്വില്ലാചൊവ്വതൻ ദോഷത്തിനാൽ ചൊവ്വാഴ്‌ചയും ചൊറിമാന്തിനീക്കി ബുധനോ സുബോധമില്ലാതെ പോയി വ്യാഴത്തിലെത്തി വിഷാദയോഗം വെള്ളിക്കരണ്ടിയുമായ് പിറന്നു വെള്ളിയിലെങ്ങനെ വേല ചെയ്യാൻ ശനിയൻമാരൊട്ടേറെയൊത്തുകൂടി ശനിയാഴ്‌ച മുഴുവനും തിന്നൊടുക്കി എട്ടാംദിനമങ്ങാഴ്‌ചയിലുണ്ടെങ്കിൽ കട്ടായം കുടിശ്ശിക ചെയ്‌തുതീർക്കും! Generated from archived content: poem1_feb17_07.html Author:...