Home Authors Posts by ആത്‌മൻ

ആത്‌മൻ

0 POSTS 0 COMMENTS
ഏൽപ്പറമ്പിൽ വീട്‌ ആഴകം പി.ഒ. പിൻ - 683 577.

സ്വാതന്ത്ര്യസമരസ്വാധീനം മലയാള കവിതയിൽ

പാരതന്ത്ര്യത്തിന്റെ ഭിന്നമുഖങ്ങൾ അനുഭവിച്ചു വന്നവരാണ്‌ ഭാരതീയർ. നാട്ടുരാജാക്കൻമാരുടെയും ഭൂപ്രഭുക്കന്മാരുടെയും ജാതിക്കോമരങ്ങളുടെയും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെയും കൈകളിൽ മാറിമാറി ഇന്ന്‌ നവമുതലാളിത്തത്തിന്റെ കീഴിലായിരിക്കുന്നു ഈ ജനത. ഇങ്ങനെ ഭിന്നഘട്ടങ്ങളിൽ സമൂഹത്തിൽ അധികാരസ്ഥാനം കയ്യാളിയവരുടെ സ്വാധീനം ഇവിടുത്തെ സാംസ്‌കാരികചരിത്രത്തിലും കാണാം. സംസ്‌കൃതത്തിന്റെയും തമിഴിന്റെയും പാശ്ചാത്യസാഹിത്യത്തിന്റെയും ചുവടുപിടിച്ചുവന്ന മലയാള സാഹിത്യത്തിന്‌ വളർച്ചയുണ്ടായതും ഇത്തരം വ്യത്യസ്തങ്ങളായ സാഹചര്യങ്ങളിലൂട...

നോവൽ വിവർത്തനവും നവോത്ഥാന സാഹിത്യവും

സമകാലിക സംസ്‌കാരപഠനത്തിന്റെയും വിവർത്തന പഠനത്തിന്റെയും വളർച്ചയിലൂടെ, ഇന്ന്‌ വിവർത്തന പ്രക്രിയ എന്നത്‌ ഒരു സാംസ്‌കാരിക പ്രക്രിയ കൂടിയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഒരു വിവർത്തനകൃതി നിർവ്വഹിക്കുന്ന ഏറെ സാംസ്‌കാരിക സ്വാധീനതകൾ നമുക്ക്‌ കണ്ടെത്തുവാൻ കഴിയും. അതുപോലെതന്നെ സാഹിത്യരംഗത്തും വിവർത്തനങ്ങൾ ഏറെ സ്വാധീനം ചെലുത്താറുണ്ട്‌. വിവർത്തകൻ ഒരു പ്രത്യേക സംസ്‌കാരത്തിൽ പ്രത്യേക സന്ദർഭത്തിൽ ആണ്‌ പ്രവർത്തിക്കുന്നത്‌. അയാൾ അവരെ സ്വയവും അവരുടെ സംസ്‌കാരത്തെയും എപ്രകാരം മനസ്സിലാക്കുന്നു എന്നത്‌ അയാളുടെ വിവർത്തന...

വിവർത്തനസാഹിത്യവും നവോത്ഥാനഭാവുകത്വവും

1888-ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത്‌ പ്രതിഷ്‌ഠ നടത്തിയതും അതിന്‌ മുൻപുളള സാമൂഹ്യസമരങ്ങളുടെ വ്യത്യസ്തധാരകളും ഇഴചേർന്നാണ്‌ കേരളീയ നവോത്ഥാനത്തിന്റെ തുടക്കം. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും പുന്നപ്രവയലാർ സമരങ്ങളും എല്ലാം ഇതിന്റെ ഓരോ ഘട്ടങ്ങളിലെ കണ്ണികളാണ്‌. നവോത്ഥാനത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കുന്ന കാല്പനിക പ്രസ്ഥാനം മലയാളസാഹിത്യത്തിൽ ഉദയം കൊളളുന്നത്‌ 20-​‍ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആണ്‌. 1907 ഡിസംബറിൽ ആണ്‌ ആശാന്റെ ‘വീണപൂവ്‌’ പ്രസിദ്ധീകരിക്കുന്നത്‌. നവോത്ഥാനസാഹിത്യത്തിന്റെ തുടക്ക...

പരസ്യംഃ ഒരു സാംസ്‌കാരിക വിശകലനം

സമകാലിക സംസ്‌കാരപഠനത്തിന്റെ വൈവിധ്യം നിറഞ്ഞ വിഷയമേഖലകളിൽ പ്രധാനമായ ഒന്നാണ്‌ മാധ്യമ പഠനം. ഏതൊരു വ്യവസ്ഥയെയും നിയന്ത്രിക്കുന്നത്‌ സാമ്പത്തികാടിത്തറയാണ്‌ എന്ന മാർക്‌സിയൻ നിലപാടിൽനിന്ന്‌ നോക്കുമ്പോൾ മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ സുപ്രധാനമായ ഇടപെടലുകൾ&നിയന്ത്രണങ്ങൾ പരസ്യങ്ങൾ നടത്തുന്നു എന്നത്‌ വ്യക്തമാണ്‌. നമ്മുടെ ജീവിതശൈലിയിൽ&സംസ്‌കാരത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ഏറെ പ്രത്യയശാസ്‌ത്ര ഇടപെടലുകൾ നടത്തുന്ന ‘പരസ്യം’ എന്ന മാധ്യമത്തെ വിലയിരുത്താനുളള ശ്രമമാണ്‌ ഇവിടെ. ഇന്ന്‌ മാധ്യമങ്ങളിൽ നാം കാ...

കളിയരങ്ങിലെ അതുല്യപ്രതിഭ – കലാമണ്ഡലം ഗോപി

ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളീയ കലാരൂപമാണ്‌ കഥകളി. രാമനാട്ടം, കൃഷ്‌ണനാട്ടം തുടങ്ങിയ കലകളിൽനിന്ന്‌ ഉരുത്തിരിഞ്ഞ്‌ ഭാരതത്തിനുതന്നെ അഭിമാനമായി മാറിയ കലയാണ്‌ ഇത്‌. കഥകളി വേഷങ്ങളുടെ ദൃശ്യഭംഗിയും വേഷപ്പൊലിമയും ഏതൊരു സഹൃദയനും ആകർഷണീയമാണ്‌. ഈ കലയെക്കുറിച്ചും ഇതിന്റെ അഭിനയരീതികളെക്കുറിച്ചും അറിയുന്നവർക്ക്‌ ഇതൊരു ‘ഭ്രാന്താ’ണ്‌. ഇങ്ങനെയുളള കഥകളി ഭ്രാന്തൻമാർക്ക്‌ ഇന്ന്‌ ഏറെ സ്വീകാര്യനാണ്‌ ശ്രീ കലാമണ്ഡലം ഗോപി എന്ന അതുല്യ പ്രതിഭ. ആരാധകരുടെ കണ്ണിൽ അത്ഭുതാദരങ്ങളുമായി അവതരിക്കുന്ന ഈ പച്ചവേഷത്തിന്റെ ജീവിതത്തിലേയ...

“ചിത്രപടലമിതു കാൺക….”

ആയിരക്കണക്കിന്‌ ഫോട്ടോകളുടെ ശേഖരം.... അതാകട്ടെ ഒരു ജനതയുടെ കലാപാരമ്പര്യത്തിന്റെ പ്രതിബിംബങ്ങൾ. ഇതാണ്‌ രാധാകൃഷ്‌ണവാര്യർ എന്ന ചെറുപ്പക്കാരന്റെ പ്രധാന സമ്പാദ്യം. തന്റെ വിലമതിക്കാനാകാത്ത ഈ നേട്ടത്തെ ‘ചിത്രരഥ’മെന്ന ഫോട്ടോപ്രദർശനത്തിലൂടെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ അദ്ദേഹം എത്തിച്ചു. ഇതുവരെ മുപ്പതിലധികം പ്രദർശനങ്ങൾ....അവയുടെ ഉദ്‌ഘാടകർ അടൂർ ഗോപാലകൃഷ്‌ണൻ, ഷാജി എൻ.കരുൺ, കലാമണ്ഡലം ഗോപി, ഭരത്‌ഗോപി, ഡോ.കെ.ജി.പൗലോസ്‌, ഡോ.എൻ.പി.ഉണ്ണി, ഡോ.രാജശേഖരൻപിളള, കലാമണ്ഡലം ഹൈദരാലി, ആർട്ടിസ്‌റ്റ്‌ നമ്പൂതിരി... തുടങ്ങിയ പ...

കോളേജ്‌ മാഗസിനുകൾ – ഒരു വിശകലനം

ആമുഖം സംസ്‌കാര പഠനത്തിന്റെ വിഷയമേഖല ഏറെ വൈവിധ്യം നിറഞ്ഞതാണ്‌. മാധ്യമപഠനം ഈ വിശാലമായ പഠനമേഖലയിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്‌. ദൈനംദിന ജീവിതത്തിൽ മാധ്യമങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്നതോടെ സംസ്‌കാരപഠനത്തിൽ ഇതിന്റെ പ്രാധാന്യം കൂടുന്നു. അച്ചടിമാധ്യമങ്ങളുടെ അധികപ്രാധാന്യത്തെ വെളിവാക്കുന്നു, ആധുനികതയെ ‘പ്രിന്റ്‌ മോഡേനിസം’ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. പോസ്‌റ്റ്‌ മോഡേനിസം ആകട്ടെ ഇലക്‌ട്രോണിക്‌ മീഡിയയുടെ ആധിപത്യത്താൽ ‘ഇലക്‌ട്രോണിക്‌ പോസ്‌റ്റ്‌ മോഡേനിസം’ ആയി അറിയപ്പെടുന്നു. ആധുനികതയുടെ യുക്തിബോധം ര...

തീർച്ചയായും വായിക്കുക