ആതിരാകൃഷ്ണൻ
ഓർമ്മ
കൺകളിൽ വെറുതെ തോന്നിയതും കൺകളാൽ വെറുതെ മിണ്ടിയതും, കാതിൽ കുറുമൊഴി ചൊല്ലിയതും കൈകളാലെന്നെ നീ പുൽകിയതും. അലയിളകും സ്നേഹത്തിൻ ഒരുതലമിതു നീയിന്ന് അലയിളകും സ്നേഹത്തിൻ മറുതലമിതു ഞാനിന്ന് ഒഴുകും സ്നേഹത്തിൻ അലയിൽ പെട്ടുനമ്മൾ അറിയാതടുത്തുപോയി ജീവിതത്തിൽ. നീയിന്നെൻ ജീവനതാളം നീയിന്നെൻ ആത്മരാഗം നീയാണെൻ ജീവിതമിന്ന് നാഥാ നീ പോയിടല്ലേ...? Generated from archived content: poem8_jun1_07.html Author: athira_krishnan