എ.ടി. അഷ്‌റഫ് കരുവാര കുണ്ട്
വൈ നോട്ട് മസ്ജിദ് ആന്‍ഡ് ടെംബിള്‍
പതിവ് പോലെ , രാവിലെ നടക്കാനിറങ്ങിയ മുല്ല നസ്രുദ്ദീന്റെ തലക്ക് ഒരാള്‍ , ഒരു കാരണ വുമില്ലാതെ ഒരടി കൊടുത്തു. പ്രശ്നമായി , കേസായി , കേസ് കോടതിയിലെത്തി. അവസാനം നഷ്ടപരിഹാരമായി ഒരു ചെമ്പ് നാണയം മുല്ലക്ക് നല്‍കാന്‍ വിധിയായി. ഇതില്‍ കുപിതനായ മുല്ല വിധി നടപ്പിലാക്കിയ ജഡ്ജിയുടെ തലക്ക് ഒരടി കൊടുത്ത് തനിക്ക് ലഭിക്കാന്‍ പോകുന്ന ആ ചെമ്പ് നാണയം ജഡ്ജിയോട് എടുത്തോളാന്‍ പറഞ്ഞ് സ്ഥലം വിട്ടു.
ബാബരി മസ്ജിദ്, രാമ ജന്മഭൂമി കേസിലെ വിധി ന്യായവിധി അല്ലെങ്കിലും ചരിത്ര വസ്തുതകളോടുള്ള അനാദരവ് ആകുമെങ്കിലും കലാപകാരികളെ ...
ദൈവം യോജിപ്പിച്ചതിനെ…
കരയെത്തും വരെ
ഓരോ തിരയെയും
കാക്കുന്നില്ലേ വന്‍കടല്‍ ?
തനിക്കു വേണമെന്നു നിങ്ങള്‍
കരുതുന്നതിനെക്കാള്‍
തുണ വേണം നിങ്ങള്‍ക്ക്.
- ജലാലുദ്ദീന്‍ റൂമി
മജ്നുവിന്റെ കണ്ണുള്ളവര്‍ക്കേ
ലൈലയുടെ സൗന്ദര്യം കാണാന്‍ കഴിയൂ
'ലൈല മജ്നു'വില്‍ , ലൈലയുടെ വീട്ടില്‍നിന്ന് പുറത്തേക്കു വന്ന ആടിനെ ചുംബിച്ച മജ്‌നുവിനോട്, അവിടെ നില്‍പ്പുണ്ടായിരുന്ന ഭിക്ഷക്കാരന്‍ ചോദിച്ചത് , എടാ ഭ്രാന്താ, നീ എന്താണീ കാണിക്കുന്നത് , വൃത്തികെട്ട ഒരാടിനെയാണോ ചുംബിക്കുന്നത് എന്നാണ്..
നിന്റെ കണ്ണുകളില്‍ അതൊരു മൃഗം മാത്രമാണ്...
ഇടതും വലതും ഒരമ്മയുടെ മക്കള്‍
എല്‍ ഡി എഫിനെയും യു ഡി എഫിനെയും ഭരിച്ചുകൊണ്ടിരിക്കുന്ന അജ്ഞാത സുപ്രീം ശക്തികള്‍ കേരള രാഷ്ട്രീയത്തില്‍ അതിശക്തമായ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ്.
കെ എം മാണിയെ യു ഡി എഫില്‍ തന്നെ എത്തിച്ച് അതിന്റെ പിന്നിലെ കരുനീക്കം കുഞ്ഞാലിക്കുട്ടിയുടെതാണെന്ന പ്രചാരണ തന്ത്രത്തിലൂടെ, ന്യുനപക്ഷ വിരുദ്ധവികാരവും ഭൂരിപക്ഷ ഏകീകരണ വിചാരവും ശക്തമാക്കുകയാണ് . കെ. എം. മാണിയെ തിരിച്ചെടുത്ത് ആദരിച്ച ദൗത്യത്തില്‍ പങ്കാളികളായവര്‍ വിമര്‍ശിക്കപ്പെടാത്തത് കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളുടെ പോലും കണ്ണുകള്‍ അധികാരത്തിലും സ്ഥാനമാന...
കൊലയിലൂടെ അവശേഷിപ്പിക്കുന്ന ഭീതി
മത രാഷ്ട്രീയ ആസൂത്രിത കൊലകളില്‍ വെടിവെച്ച് കൊല്ലാനും ഒന്നോ രണ്ടോ വെട്ടിന് കൊല്ലാനും അറിയാഞ്ഞിട്ടോ കഴിയാഞ്ഞിട്ടോ അല്ല. മറിച്ച്, അതൊരു ഭയപ്പെടുത്തലും താക്കീതും കൂടിയാണ്.
കേണല്‍ ഗദ്ദാഫിയെ കൊന്ന അതിക്രൂരവും മനുഷ്യജീവികളോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതുമായ രീതിയും, ഉസാമ ബിന്‍ലാദന്റെ മൃതശരീരം പോലും വിട്ട് കൊടുക്കാതെയുള്ള ധാര്‍ഷ്ട്യവും അറബ്
നേതാക്കള്‍ക്ക് ഭയം നല്‍കിക്കൊണ്ടുള്ള താക്കീതാകുമ്പോള്‍ , ബലിപെരുന്നാള്‍ ദിവസം തന്നെ സദ്ധാം ഹുസൈനെ തൂക്കി ക്കൊല്ലാന്‍ തെരഞ്ഞെടുത്തത് മുസ്ലിം ലോകത്തോടുള്ള പാശ്...
ആശങ്ക വേണ്ട, കുട്ടികളെയല്ലേ കൊല്ലുന്നതും വികലാംഗരാ...
ഒരുവര്‍ഷം മുമ്പ് വന്ന വാര്‍ത്തയായിരുന്നു
"തമിഴ്നാട്ടില്‍ നിന്നും ലോറിയില്‍ കുട്ടികളുടെ ബോഡി പോലീസ് പിടികൂടി. ആന്തരികാവയവങ്ങള്‍ ഒന്നും ഇല്ല"
പണത്തോടുള്ള ആര്‍ത്തി മൂത്ത് ജീവനുള്ള മനുഷ്യകുഞ്ഞുങ്ങളെപോലും ക്രൂരമായി കൊന്ന് അവയവ കച്ചവടം നടത്തുന്നവരുടെ ഉറവിടം തേടി പോകാനോ, പിന്നീടെങ്കിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇല്ലാതാക്കാനോ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാതിരുന്നിട്ടും ഭിക്ഷാടന മാഫിയകളാല്‍ ദിനംപ്രതിയെന്നോണം ഇന്ത്യയിലൂട നീളം കുട്ടികള്‍ അപ്രത്യക്ഷ മായിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ ഡ...
സുന്നി ഐക്യമെന്ന ആകാശ കുസുമം
ഗാലറിയിലിരുന്ന് സുന്നികളുടെ അനൈക്യത്തെ കുറ്റപ്പെടുത്തുന്നവര്‍ക്ക്, മുജാഹിദ് -ജമാഅത്തെ ഇസ്‌ലാമികള്‍ക്ക് എന്തുകൊണ്ട് യോജിച്ചുകൂടാ എന്നതിനെ കുറിച്ചും വാചാലരാകാം. ഒരേ ബ്രഷു കൊണ്ട് ഭാര്യക്കും ഭര്‍ത്താവിനും പല്ല് തേക്കാന്‍ കഴിയില്ലെന്നിരിക്കേ, അവര്‍ രണ്ടും രണ്ടാണ് എന്ന് നിത്യചൈതന്യ യതി പറഞ്ഞത് പോലെ, ഒരേ സ്റ്റേജില്‍ ഒരുമിച്ചിരിക്കാന്‍പോലും കഴിയാത്തവര്‍ക്കെങ്ങിനെയാണ് ഒന്നാകാന്‍ കഴിയുക ?
ഇന്ത്യയും ഇസ്രായേലും തമ്മില്‍ മിത്രങ്ങള്‍ ആകുമ്പോഴും സംഘിയേത് സംഘാവേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പരസ്പരം വ...
ഹാദിയയെവിടെ , റാഹിലയെവിടെ
ഒരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അവിടെ വോട്ട് കൂടുകയോ കുറയുകയോ ബാഹികമായ നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍, ഒരു മുസ്ലിം പെണ്‍കുട്ടി ഹിന്ദു മതത്തിലേക്ക് പോയതുകൊണ്ട് ഹിന്ദു മതത്തിന് നേട്ടമില്ലെന്നും ഹിന്ദു സ്ത്രീ മുസ്ലിം ആയത്കൊണ്ട് ഇസ്ലാം മതത്തിനും നേട്ടമില്ലെന്നും മതത്തിന്റെ പേരില്‍ ഉപജീവനം നടത്തുകയും രാഷ്ട്രീയ അധികാരം സ്ഥാപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാണ് നഷ്ടബോധം
ഉണ്ടാകുന്നത്.
വിശ്വാസപരമായ തെരഞ്ഞെടുപ്പുകള്‍ക്ക് ഓരോ വ്യക്തിക്കും സ്വാ...
തീറ്റയിലല്ല റമദാന്‍ വിശുദ്ധി
വിശപ്പിന്റെ വിലയറിയാന്‍ വേണ്ടിയുള്ള നോമ്പിനെയും റമദാന്‍ മാസത്തെയും തീറ്റയുടെ മാസമാക്കി മാറ്റാതിരിക്കാനും ആര്‍ഭാടങ്ങള്‍ നിറഞ്ഞ നോമ്പ് തുറ സല്‍ക്കാരങ്ങള്‍ നടത്തി കൂടുതല്‍ വിഷം തീനികളാകാതിരിക്കാനും ദയവായി മാപ്പിളമാര്‍ ശ്രദ്ധിക്കുക. റംസാന്‍, വിശുദ്ധിയും പാപമോചനവും നേടാനുള്ളതാണെന്നും ഭാവിയില്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിദേശ പാനീയങ്ങള്‍ കുടിച്ചും അശാസ്ത്രീയമായ കുത്തി വെപ്പുകളിലൂടെ തമിഴ്‌നാട്ടില്‍നിന്നും പാകപ്പെടുത്തി വരുന്ന കോഴിയിറച്ചിയും പഴങ്ങളും മൂക്കറ്റം തിന്നും ഏമ്പക്കം വിടാനുള്ളതല്ല...
ദ ഡോഗ് ഹാസ് എവെരി ഡേ
അലഞ്ഞുതിരിയുന്ന നായകളെ കൊന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അതുവഴി ജയിലില്‍ പോകേണ്ടി വരുമെന്നും കേന്ദ്രത്തിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ അന്ത്യ സാസനം വന്നതിന് പിറകെ പല സ്ഥലങ്ങളിലായി പട്ടി വാദികള്‍ വേദി കയ്യടക്കാന്‍ തുടങ്ങിയതോടെ , എല്ലാ പട്ടികള്‍ക്കും ഒരു ദിനം ഉണ്ട് എന്ന ചൊല്ല് തിരുത്തി, എല്ലാ ദിനവും പട്ടികളുടേത് എന്നോ പട്ടികള്‍ക്ക് അച്ഛാ ദിന്‍ എന്നോ ആക്കി മാറ്റാം ! തെരുവ് നായകളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്ന് ചൂ...