എ ടി അഷ്‌റഫ് കരുവാരകുണ്ട്
മതങ്ങളെ തോല്‍പ്പിക്കുന്ന ജാതികള്‍ !
പല രാഷ്ട്രീയപാര്‍ട്ടികളിലുമായി വിഭജിച്ചു കിടക്കുന്ന ദലിത് സമൂഹം ഉണര്‍ന്നെണീക്കുകയും, സോഷ്യലിസം, കമ്മ്യൂണിസം, ഗാന്ധിസം, മാര്‍ക്സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, നാസിസം, ഫാസിസം തുടങ്ങിയ സകലമാന ഇസങ്ങളെയും വലിച്ചെറിഞ്ഞ് അംബേദ്കറിസത്തിലേക്ക് മടങ്ങുകയും ശക്തമായ പ്രതിരോധനിര തീര്‍ക്കുകയുമല്ലാതെ വേറെയൊരു ഒറ്റമൂലിയുമില്ല ഭൂമിയിലെ ഭയരഹിത ജീവിതത്തിന്.
മതങ്ങളെ ജാതികള്‍ തോല്‍പ്പിക്കുന്നത് കയ്യടിച്ച് കണ്ടു നില്‍ക്കുന്നവര്‍ക്ക് ഇസങ്ങള്‍ക്കപ്പുറം ഇരകള്‍ സ്വത്വ രാഷ്ട്രീയം തേടിപ്പോകുന്നതിനെ ആക്ഷേപിക്കാന്‍...
ഇ വി എം ഇല്ലാതെ നമുക്കെന്ത് ആഘോഷം ?
യുദ്ധവേളകളില്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യാത്ത ഗോത്രക്കാരാണെന്നറിയാമായിരുന്നതുകൊണ്ട്, ആ ഗോത്ര നേതാവായ മഹിഷാസുരനെതിരെ യുദ്ധം ചെയ്യാന്‍ ഒരു സ്ത്രീ ദുര്‍ഗ്ഗയായിരുന്നു നിയോഗിക്കപ്പെട്ടത്. മഹിഷാസുരനോട് ബ്രഹ്മാവ് ഇഷ്ടവരം ചോദിച്ചപ്പോള്‍
താന്‍ ഒരിക്കലും മരിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെടുകയും , എന്നാല്‍ ഭൂമിയിലെ മനുഷ്യര്‍ക്കാര്‍ക്കും അങ്ങിനെയൊരു അവസ്ഥ നല്‍കപ്പെടുകയില്ലെന്ന് ബ്രഹ്‌മാവ് പറയുകയും ചെയ്തപ്പോള്‍ എങ്കില്‍ പുരുഷന്മാരാല്‍ താന്‍ ഒരിക്കലും വധിക്കപ്പെടാന്‍ പാടില്ലെന്ന ...
നിന്നിടമല്ല, നിക്കേണ്ടിടമാണ് പ്രധാനം
വധഭീഷണിഉയര്‍ത്തിയും മത വിദ്വേഷം പ്രചരിപ്പിച്ചും വെല്ലുവിളികള്‍ നടത്തിയിട്ടും ഫഹദ് എന്ന കൊച്ചുകുട്ടിയെ വെട്ടിക്കൊന്ന 'മാനസിക രോഗി' ശശികലയാല്‍ ഉണര്‍ത്തപ്പെട്ടതാണെന്ന തെളിവുണ്ടായിട്ടും പീഡനകേന്ദ്രങ്ങളെകുറിച്ച് വിവരം കിട്ടിയിട്ടും അറസ്റ്റുകളൊന്നും നടത്താതെ എം എം അക്ബറിനെ അറസ്റ്റ് ചെയ്ത് അങ്ങേയറ്റം മത പ്രീണനം നടത്തിക്കൊടുത്തിട്ടും പ്രകാശ് കാരാട്ട് നിരന്തരം തന്റെ ബിജെപി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടും കേരളത്തിനകത്തും പുറത്തു മുളള ബി. ജെ. പി, ആര്‍. എസ്. എസ് പ്രവര്‍ത്തകരില്‍ നിന്ന് മുഖ്യമന്ത്രിക്...
എ കെ ജിയെന്ന കമ്യുണിസ്റ്റ് രക്ഷകന്‍ !
ഒരു തുള്ളി വിഷം കൊണ്ട് സമുദ്രത്തെ മലിനപ്പെടുത്താനാകില്ലെന്നപോലെ ചെറു തെറ്റുകള്‍ ചികയപ്പെടുന്നതിലൂടെ തകരുന്നതല്ല എ കെ ജി എന്ന മൂന്ന് അക്ഷരങ്ങളുടെ മേല്‍ പടുത്തുയര്‍ത്തപ്പെട്ട കേരള ചരിതം. പക്ഷേ, ഒരു പകര്‍ത്തി എഴുത്ത് മാത്രം നടത്തിയ വി ടി ബല്‍റാം ഇപ്രകാരം ആക്ഷേപിക്കപ്പെടുന്നതാണ് ഇവിടെ കൂടുതല്‍ കുറ്റകരമാകുന്നത്. അതും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അക്രമാസക്തമായ സമരങ്ങള്‍ നടത്തുകയും ഫ്ലാഷ് മോബ് നടത്തിച്ച് ആഭാസകരമായ സംസ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്!
പീസ് സ്‌കൂള്‍ പൂട്ടിക്...
സൂഫിസം സൂപ്പിസത്തിലേക്ക് ?
ഒരാള്‍ ഒരു സൂഫിക്ക് ജീവനുള്ള മത്സ്യമുള്‍പ്പെടെ സ്വര്‍ണ്ണപ്പാത്രം സമ്മാനമായി നല്‍കി. സൂഫി അത് സ്വീകരിച്ചു. സൂക്ഷിച്ചുനോക്കിയപ്പോള്‍, സ്വര്‍ണ്ണപ്പാത്രത്തിനകത്താണെങ്കിലും മത്സ്യത്തിനതൊരു ബന്ധനമാണെന്ന് തോന്നിയതിനാല്‍ സൂഫി, മത്സ്യത്തെ ഒരു തടാകത്തില്‍ ഉപേക്ഷിച്ചു. പിന്നെ, പാത്രംകൊണ്ട് തനിക്കെന്ത് പ്രയോജനം എന്ന് ചിന്തിച്ച് അതും തടാകത്തിലേക്കെറിഞ്ഞു. അടുത്ത ദിവസം, മത്സ്യത്തിന്റെ അവസ്ഥയെന്തായിരിക്കും എന്നറിയാന്‍ ചെന്നപ്പോള്‍ പാത്രം തടാകത്തില്‍ തന്നെയുണ്ട്; മത്സ്യം പാത്രത്തിനകത്തും ! സംഭവം കഥയായിരിക്കാ...
ദ ഡോഗ് ഹാസ് എവെരി ഡേ
അലഞ്ഞുതിരിയുന്ന നായകളെ കൊന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടി വരുമെന്നും അതുവഴി ജയിലില്‍ പോകേണ്ടി വരുമെന്നും കേന്ദ്രത്തിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ അന്ത്യ സാസനം വന്നതിന് പിറകെ പല സ്ഥലങ്ങളിലായി പട്ടി വാദികള്‍ വേദി കയ്യടക്കാന്‍ തുടങ്ങിയതോടെ , എല്ലാ പട്ടികള്‍ക്കും ഒരു ദിനം ഉണ്ട് എന്ന ചൊല്ല് തിരുത്തി, എല്ലാ ദിനവും പട്ടികളുടേത് എന്നോ പട്ടികള്‍ക്ക് അച്ഛാ ദിന്‍ എന്നോ ആക്കി മാറ്റാം ! തെരുവ് നായകളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന മുംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന...
ഒരാള്‍ക്ക് കമ്യുണിസ്റ്റായിക്കൊണ്ട് ഹ്യുമനിസ്റ്റും...
നല്ല മനുഷ്യനായാലേ നല്ല കമ്യുണിസ്റ്റാകൂ എന്ന് സീതാറാം യെച്ചൂരി പറഞ്ഞതില്‍നിന്നും പൊതുജനം എന്താണ് മനസ്സിലാക്കേണ്ടത് ? കമ്യുണിസ്റ്റ്കാരെ തന്നെ കൊല്ലുക മാത്രമല്ല, മുഖം വെട്ടി വികൃതമാക്കുന്നവരും ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍ പ്രതി യോഗികളെ കൊന്നു തള്ളുന്നവരും അത് സ്റ്റേജില്‍ കയറി വിളിച്ചുപറയുന്നവരെ ധീര നേതാവാക്കുന്നവരും സംസ്കാര ചിത്തരായവരെ 'പരനാറി'കളാക്കുന്നവരും ഇനിമുതല്‍ കമ്യുണിസ്റ്റ്കാരാകില്ല എന്നാണോ ? അതോ, കണ്ണും കാതും പൊട്ടിയ ' പാവങ്ങള്‍ക്ക് സൗജന്യം അനുവദിച്ചത്കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ന...
സ്വര്‍ണ്ണത്തെ കുറിച്ച് ഒരു അക്ഷരം മിണ്ടരുത്
വനിതാ കമ്മീഷന്റെ സുവര്‍ണ ശുപാര്‍ശ ..... പെണ്മക്കളുള്ള നിര്‍ദ്ധന രക്ഷകര്‍ത്താക്കളെ കടക്കെണിയിലേക്കും ജീവിത പ്രതിസന്ധിയിലേക്കും ഒരു പക്ഷേ ആത്മഹത്യയിലേക്ക് പോലും തള്ളിവിടുന്നതില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടുത്താന്‍ കഴിയുന്നതും എന്നാല്‍ എക്കാലത്തും, മുതലാളി പക്ഷത്ത് മാത്രം നില്‍ക്കുന്നവരാണ് സര്‍ക്കാരുകള്‍ എന്നതിനാല്‍ അവര്‍ക്കൊരിക്കലും അംഗീകരിച്ചു കൊടുക്കുവാന്‍ കഴിയാത്തതുമാണ്, സര്‍ക്കാരിനോടുള്ള വനിതാ കമ്മീഷന്റെ ശുപാര്‍ശ ! അതുകൊണ്ടുതന്നെ ശരവേഗത്തില്‍ ആ ശുപാര്‍ശ തള്ളപ്പെടുകയും ചെയ്തു ! വധുവിന് പ...
കോട്ടുമന്ത്രിയും ഷാള്‍മന്ത്രിയും
സോവിയറ്റ് യുനിയന്‍ പതനത്തിന് ശേഷം രൂപംകൊണ്ട ഇസ്ബെകിസ്താന്റെ ഭരണ തലവനായി മാറിയ തിമൂര്‍ ബിന്‍ തരഘായ്, അതി ക്രൂരനായ ഭരണാധികാരിയായിരുന്നു. അദ്ദേഹം ഒരിക്കല്‍ മുല്ല നസറുദ്ദീനോട് ചോദിച്ചു : "എന്താണെന്റെ വില ? " അതായത് , തന്നെ വില്‍ക്കുകയാണെങ്കില്‍ എന്ത് വിലകിട്ടുമെന്ന് ! "ഇരുപത് സ്വർണനാണയങ്ങൾ " - മുല്ല ഉടനെ മറുപടി നൽകി. താന്‍ ധരിച്ചിരിക്കുന്ന അരപ്പട്ടക്ക് തന്നെ ഇരുപത് സ്വർണനാണയങ്ങൾ കിട്ടുമെന്ന് തിമൂര്‍ പറഞ്ഞപ്പോള്‍ മുല്ലയുടെ മറുപടി : " ഞാൻ വിലയിട്ടപ്പോൾ അതും കൂടി ഉൾപ്പെടുത്തിയിരുന്നു " മ...
മാണിയെ കാത്ത് ‘കോണി’ക്കൂട്ടില്‍ പിണറാ...
ജീവന്‍ വെടിഞ്ഞും, കെ.എം മാണിയുടെ മണി ബിസിനെസ്സ് ആയ, ബജറ്റ് അവതരണം തടയുമെന്ന് പറഞ്ഞിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍, പോലീസ് മന്ത്രിക്ക് പണി കൊടുക്കാതെ സഭ തുടങ്ങുന്നതിന് മുന്‍പേ മൂടും തട്ടി സ്ഥലം വിട്ടതിലൂടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നായരില്‍ നിന്ന് ആഭ്യന്തരവകുപ്പ് രമേശന്‍ നായര്‍ തട്ടിപ്പറിച്ചതിന് ഫലമുണ്ടായി എന്ന് കരുതുന്നുണ്ടാകും, സി.പി.എം മുതലാളിമാര്‍ മാണിയും 'കോണി'യും കളിക്കുന്നത് ഇനിയും മനസ്സിലാകാത്ത യു.ഡി.എഫ് എം.എല്‍.എമാരും പ്രവര്‍ത്തകരും! പ്രതിപക്ഷ എം.എല്‍.എമാരില്‍ ചിലര്‍ക്കെങ്കിലും പ്രതി...