അശ്വതി.എം.
കടലിലൊടുങ്ങിയ കര
അസ്തമയസൂര്യനെരിഞ്ഞൊടുങ്ങുന്നു.
അങ്ങിങ്ങായോരോതിരകളിൽതട്ടി കുറെ മരണവിളികൾ പ്രതിധ്വനിക്കുന്നു.
ഒരു നാടിതാ മരിക്കാൻ പോകുന്നു!
ഓർമ്മയിൽ ഒരു കടലോരഗ്രാമമങ്ങനെ പുഞ്ചിരിക്കുന്നു, ആലപ്പാട്!
കര, കടലിനെ പ്രണയിച്ചോരിടം.
നാളെയവരൊന്നായാൽ കടലിലൊടുങ്ങുമാകരയും, കടലവൾക്ക് നൽകിയ പൊന്നുമക്കളും.
കരിമണലായിരുന്നവിടമെല്ലാം,
പണത്തിനായി കുഴിച്ചു കുഴിച്ചു മനുഷ്യനാമണ്ണിന്റെ അടിവേര് താണ്ടി.
കടലിന്റെ മക്കടെ കണ്ണീരവർ കണ്ടില്ല.
അവരുടെ യന്ത്രങ്ങൾ, ആ കടലിന്റെ സംഗീതത്തെയപ്പാടെ വിഴുങ്ങിക്കളഞ...
പ്രണയം
ഒരു പ്രണയമുണ്ടെനിക്ക്,
അത്രമേൽ പ്രണയിക്കുന്നൊരു പ്രണയം...
അടുക്കളയ്ക്ക് പകരം ആകാശത്തേക്ക് നോക്കാൻ പഠിപ്പിച്ച
ആണും പെണ്ണും അല്ല മനുഷ്യനാണ് എന്ന് പറയാൻ പഠിപ്പിച്ച,
പൊന്നിന് പകരം സ്വപ്‌നങ്ങളണിയാൻ പഠിപ്പിച്ചൊരു പ്രണയം...
എന്റെ രാത്രി യാത്രകളെ തടയാത്ത,
എവിടേക്ക് പോയെന്നു ചോദിക്കാത്ത,
എന്റെ വസ്ത്രസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാത്ത,
നോട്ടങ്ങൾ കൊണ്ട് ഭയപ്പെടുത്താത്ത,
എന്റെ സൗഹൃദങ്ങളെ സംശയിച...