Home Authors Posts by അശ്വതി വി ആർ

അശ്വതി വി ആർ

7 POSTS 0 COMMENTS
Author

വിഷാദം

വരണ്ടുണങ്ങിയ കൈകളിൽ അക്ഷരങ്ങൾ അടുക്കുന്നുണ്ടായിരുന്നില്ല. അവ എന്നെ തൽക്ഷണം വധിച്ചു കൊണ്ടിരുന്നു. ശിഥിലയൗവനത്തിന്റെ ഓർമയിൽ അലതള്ളി കരയുന്ന നീർകുമിളകളെ പോലെ, അവളെന്റെ മറവിയിൽ തെളിഞ്ഞു നിന്നു. മായ്ച്ചാലും മായാത്ത രൂപമായി എന്നിൽ നിലകൊണ്ടിരുന്നു... ചുവപ്പിൽ തീർത്ത കുപ്പിവളകൾ ഞാനെത്ര അവളുടെ കൈകളിൽ അണിയിച്ചിരുന്നു. മൂവാണ്ടൻ മാവിന്റെ നീരൊലിച്ചന്നെന്റെ, കണ്ണിൽ വീണതും,അതിന്റെ ശങ്കയകറ്റാനായ്, വെള്ളമെന്നു കരുതി ഉപ്പുനീരെടുത്തെന്റെ കണ്ണിൽ നീ ഒഴിച്ചതും... ചൂണ്ടയിട്ടന്നു ഞാൻ നിന്റെ പ്രിയപ്പെട്ട ആവോലി ...

കാഴ്ചക്കാർ

പൊള്ളുന്ന വെയിലേറ്റ് ജീർണമായി ജഢം നിലം പതിച്ചിരുന്നു. കൂടി നിന്ന കാണികളുടെ പെരുവിരൽ കണക്കെ, സ്പർശം നടത്തി രക്തം എങ്ങും പരന്നിരുന്നു.... ചോര വാർന്നു കിടന്ന മനുഷ്യന്റെ കൂടെനിന്ന് ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ വമ്പന്മാർ കുടുലതയാർന്ന പാപികൾ, കാലന്റെ കണക്കെ, പൊലിയുന്ന ആ ജീവിനെ നോക്കി നിന്നു. ഇടവും വലവും ഒരിറ്റ് ശ്വാസത്തിനായ് പിടയുന്ന ജീവന്റെ കണ്ണുകൾ എങ്ങും പരതി നോക്കി.

തറവാട്

പഴയ നാലുകെട്ടിന്റെ മേന്മയിൽ ഞെളിഞ്ഞും, ഗാഭീര്യത്തോടെയും ആ പാടിയേറുമ്പോൾ... അടുക്കളയിൽ അമ്മ അന്ന് ചുട്ട ദോശയുടെ വാസന എന്റെ മൂക്കിലേയ്ക്ക് തുളഞ്ഞുകേറി. ചിതയിൽ കത്തിയെരിഞ്ഞ ഓർമകൾ അമ്മയ്ക്കൊപ്പം പോയിരുന്നുവെന്ന് കരുതിയിരുന്നു. എന്നാൽ ഓർമ്മകളുടെ മരണം അസംഭവ്യമാണെന്ന് ഈ..നാലുകെട്ടിന്റെ ഓരോ കോണുമെന്നോടിന്ന് പറയുന്നു. ബാല്യത്തിൽ ഞാൻ കല്ലെറിഞ്ഞു നാശമാക്കിയ മൂവാണ്ടൻ മാവിന്റെ ചുവട്ടിലിന്ന്... വരിവരിയായി മാമ്പൂ കൊഴിഞ്ഞു കിടക്കുന്നു. അതിലൊന്നെടുത്തെന്റെ കൈതണ്ടയിൽ വയ്ക്കുമ്പോൾ,മറന്നു വച്ചവ ...

കാഴ്ച്ച

അലറിപാഞ്ഞു വരുന്ന വാഹനങ്ങൾക്കരികിലായ് ചോര വാർന്നു കിടന്നൊരാ വൃദ്ധയെ രക്ഷിപ്പാൻ വീണു കേണപേശിക്കുന്ന ഇണയാം വയസന്റെ കണ്ണീരിന് സാക്ഷ്യം വഹിക്കാതെ ഓടിമാഞ്ഞ വാഹനങ്ങളുടെ ഉടമസ്ഥർക്ക് എവിടെയാണ് കാഴ്ച്ച മങ്ങിയത്? പട്ടിണിപരിവട്ടത്തിൽ കഴിഞ്ഞ നാരിയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്ത് സ്ത്രീധനമായി പൊന്നുംപണ്ഡവും ആർത്തിയിൽ കണക്കു പറഞ്ഞു ചോദിച്ച, മണവാളൻ ചെക്കന്റെ ഇല്ലത്ത് അടുപ്പ് എരിയാത്തത് കൊണ്ടാണോ ആ... സ്ത്രീധനമോഹികൾക്ക് കാഴ്ച്ച നഷ്ടപ്പെട്ടത്? കാഴ്ച്ച മങ്ങിയത് അല്ല കാണേണ്ടത് കണ്ടില്ലെന്ന് നടിച്ചിട്ടാണ് കാ...

നനവ്

ഇന്നലകൾ വിങ്ങിയ നേരം,അലയടിച്ചു പാഞ്ഞു വന്ന ഓർമ്മകളോരോന്നായി എൻ അന്തരാത്മാവിൽ ചിന്നിച്ചിതറി കിടന്നു. അവളുടെ നോട്ടം എന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് തറയ്ക്കപ്പെട്ടു. വിഡ്ഢിയാണോ ഞാനെന്ന ചോദ്യം പലക്കുറി ഞാനെന്നോട് തന്നെ ചോദിച്ചു. അവളുടെ ശ്രുതിയിൽ പ്രണയത്തിന്റെ താളമുണ്ടായിരുന്നു. അവളുടെ ചിരിയിൽ അടുപ്പത്തിന്റെ ആഴമുണ്ടായിരുന്നു. അവളുടെ മിഴിയിൽ നാണത്തിന്റെ പരിവേഷമുണ്ടായിരുന്നു. അവളിലെ നെടുവീർപ്പുകൾ,പ്രേമത്തിന് പുതിയ അർത്ഥങ്ങൾ നൽകി. നനവാർന്ന പാദങ്ങളിൽ മുട്ടിയുരുമ്മി, അവൾക്കൊപ്പം അവളിലെ പാദസ്വരവ...

ഓർമയിൽ പൂത്തൊരോണം

മുക്കുറ്റിയും,തുമ്പയും പറിക്കാനായി... പറമ്പിലേക്കോടിയ കാലം പൂക്കളത്തിന്റെ സ്വപ്നം കണ്ട് വീടുകളായ,വീടുകൾ തോറും കയറിയിറങ്ങി പൂക്കൾ ശേഖരിച്ച നേരം ഓണപ്പുടവയുടുക്കാനായി, ഓണനാൾവരെ കാത്തിരുന്ന കാലം. അമ്മയുടെ പാലടപ്രഥമയ് ഓടിയോടി നടന്നൊടുവിൽ കഴിച്ച കാലം... കൂട്ടുകാരികൾക്കൊപ്പം മനസ് തുറന്ന്, ഊഞ്ഞാലാടി തിമിർത്ത കാലം.. അന്നൊന്നും അറിഞ്ഞിരുന്നില്ലല്ലോ എന്റെ മനസ് ഓർമകളെ പേറുമെന്ന്. ഓർമകളിലൂടെ എന്റെ ബാല്യകാലത്തെ, ഓണത്തെ ഞാൻ അയവിറക്കുകയാണ്. ഓരോ ഓണവും, ഓരോ ഓർമകളെ തന്നിട്ട് പോവുകയല്ലേ? ഓരോ ഓണവു...

മുറിവ്

അവൾ പൊട്ടിച്ചിരിച്ചതിന്റെ ഓർമകളോരോന്നായി ചിതറി തെറിച്ചെന്റെ മനസിന്റെ കോലായിൽ വന്നു പതിക്കുമ്പോൾ, വിറകളാർന്ന മിഴി മുനകളാൽ തടഞ്ഞു നിർത്തുന്നുണ്ട് നിന്റെ നോട്ടം. ഒരിക്കൽ നീ പൊട്ടിച്ചിരിച്ചെന്റെ ഹൃദയവും കവർന്നെടുത്തപ്പോൾ,               എന്നുള്ളം പ്രേമമെന്ന മിഥ്യയെ പേറി.      നിമിഷനേരംകൊണ്ടൊരുവനെ മറവിക്കു നീ വിട്ടയച്ചപ്പോൾ,                        ശിഥിലമാം നിൻ ഓർമകളെന്നെ മുറിപ്പെടുത്തി.  

തീർച്ചയായും വായിക്കുക