അശ്വതി പ്രസന്നൻ
തേങ്ങലുകൾ
സന്ധ്യേ നീ മിഴികൾ പൂട്ടിയോ ഒരു പുലരിയെ കൂടി വരവേൽക്കുവാൻ. ജീവിതത്തിൻ കാലചക്രം നിലയ്‌ക്കുന്നുവോ രക്തക്കറയെങ്ങും പുരളുന്നു നിശ എരിയുന്നു കാട്ടുതീപോലെ ഒപ്പം നിറം കെട്ടുപോകുന്നു ജീവിതം. ഈ യുഗത്തിലടിമയായ് സ്വന്തം ആത്മാവിനെ ചതിക്കുന്നു മർത്ത്യർ കാലം കൊളുത്തിയ ജീവിത ദീപത്തെ കെടുത്തുന്നതോ ഒരു മുഴം കയറിനാൽ. ശവങ്ങൾ കൊണ്ട് ചങ്ങല തീർക്കുന്നു മനുഷ്യർ മതപ്പോരിൽ വെട്ടി നശിക്കുന്നു ഇരുളിൽ നേർവഴി കാട്ടിക്കൊടുക്കുവാൻ ദാഹിക്കും മനുഷ്യജന്മങ്ങൾക്കിടയിൽ ധർമ്മ രക്ഷകാ കൃഷ്‌ണാ പുനർജ്ജനിക്കൂ. ...