അസുരമംഗലം വിജയകുമാർ
മറകൾ
ഒരു മേശയ്ക്കപ്പുറമിപ്പുറം ഇരുവരും നാമൊരു നേർരേഖ പോലെ ഇടയിൽ, കുഴഞ്ഞാലും തോണി തുഴഞ്ഞെത്തുവാൻ ഇടമില്ലാത്തതാം മൗനസാഗരം മിഴികളിൽ വർണസ്വപ്നങ്ങൾ, എങ്കിലും മഴവില്ലുപോൽ നീ അകലെയാണെന്നോ! വഴിയിലങ്ങിങ്ങു മുള്ളുപോൽ കൂർത്തതാം അഴികൾ കൊണ്ടുള്ള മറകളുണ്ടെന്നോ. Generated from archived content: poem5_jun28_07.html Author: asurasuramangalam_vijayakumar
വഴികൾ
നേർവഴി പോകുകിൽ വീഴുന്നു ഞാൻ നേരല്ലാത്തൊരു കുഴിയിൽ മറുവഴി നീങ്ങുകിൽ മറിയുന്നു ഞാൻ മതിഭ്രമ വീചിത്തള്ളിൽ ഇടവഴിപോകുകിൽ ഇടറുന്നു ഞാൻ വടിയൊന്നില്ലാക്കുറവിൽ കുറുക്കുവഴിയിൽ കുഴയുന്നു ഞാൻ പഴിതൻ പേറാച്ചുമടിൽ ഇതൾ വിരിയുന്നീ വഴികളിലൊക്കെ ചതിതൻ വേലിപ്പൂക്കൾ പല ചെറുവഴികൾ ചേർന്നൊരു നരക- പ്പെരുവഴിമാത്രം മുന്നിൽ! Generated from archived content: poem4_apr10_07.html Author: asurasuramangalam_vijayakumar
ഭാരം
ഇഴയിഴയായ് പവനനിലിളകു- ന്നഴകെഴുമവളുടെയളകം നനുനനെ പൊടിയും സ്വേദകണങ്ങളി ലലിയും നെറ്റിക്കളഭം. കൺകളിരാരും കാണാതെരിയും കാമനതൻ തിരിനാളം ചൊടികളിലേതോ മൊഴിമധുരക്കനി- യടരാൻ വെമ്പും നേരം പതിയെ താങ്ങിയിറക്കീ ഞാനൊരു പ്രണയച്ചുംബനഭാരം! Generated from archived content: poem13_nov23_06.html Author: asurasuramangalam_vijayakumar
അസാധ്യം
അന്ന്.......... എനിക്കുള്ളതെല്ലാം നിനക്കും സ്വന്തമാായിരുന്നു. എന്റെ കടലാസ്, എന്റെ പേന, എന്റെ അക്ഷരങ്ങൾ, എന്റെ കൈവിരൽ ചലനങ്ങൾ, വാക്കുകളെ ചിതറിക്കുടഞ്ഞിടുന്ന എന്റെ മനസ്സ് എല്ലാം നീ പോയപ്പോൾ കൂടെക്കൊണ്ടുപോയി പക്ഷേ.......... എന്റെ വിധിയെമാത്രം നിനക്കു തൊടാനായില്ല. Generated from archived content: poem1_nov23_10.html Author: asurasuramangalam_vijayakumar