അശോകൻ അഞ്ചത്ത്
വെക്കേഷന്‍
ഇന്നത്തെ പേപ്പറില്‍ കൂടിയും കിട്ടി രണ്ട് നോട്ടീസുകള്‍. അവധിക്കാല ക്ലാസുകള്‍ ഓരോരോ കോഴ്സുകള്‍ ...! അബാക്കസ് പരിശീലനക്കളരി നിങ്ങളുടെ മക്കളുടെ ബുദ്ധി അപാരമായി വികസിക്കുന്നു. അവര്‍ അഖില ലോക മതസരങ്ങളില്‍ ചാമ്പ്യനാകുന്നു. കമ്പ്യൂട്ടര്‍ വിദഗ്ദനാകുന്നു, വിദേശത്ത് നൂറു നൂറു അവസരങ്ങള്‍. ഏഴുവയസുകഴിഞ്ഞ കുട്ടിക്ക്...? ഞാന്‍ പൊറോട്ട കീറുന്നതു പോലെ ആ കടലാസ് കീറിയെറിഞ്ഞു നന്നായൊന്നു പല്ലുകടിച്ചു. പ്രാതല്‍ കഴിഞ്ഞ് ഉമ്മറത്തു വന്നിരുന്നതേയുള്ളു. രണ്ട് കൗമാര പ്രായക്കാര്‍ കടന്നു വരുന്നു. തോളിലും കൈകളിലും ബാഗുകള്‍.
...
സ്വപ്നഭംഗം
ഇളയമകനെയും കൂട്ടി ആ സന്ധ്യക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രയയച്ച് അയാള്‍ ഒറ്റക്ക് വീട്ടിലേക്കു മടങ്ങി. കാറ് വിളിക്കാമെന്ന് പറഞ്ഞതായിരുന്നു എങ്കില്‍ അതില്‍ തന്നെ തിരിച്ചു പോരാമായിരുന്നു. പക്ഷെ മകന്‍ സമ്മതിച്ചില്ല. ''ഇത്ര വഴിയല്ലേ ഉള്ളു അച്ഛാ എന്തിനാ ആ വാടക കാശ് കളയണെ. വണ്ടി വരാന്‍ വൈകിയാല്‍ വെയ്റ്റിംഗ് ചാര്‍ജും ...'' മകന്‍ പറഞ്ഞതാണെന്നു ശരിയെന്നു അയാള്‍ വിചാരിച്ചു. പാടത്തു കൂടെ നടന്ന് സുബ്രമണ്യന്‍ കോവിലിന്റെ വശത്തു കൂടെ കടന്ന് കുറച്ചു നടന്നാല്‍ തീവണ്ടിയാപ്പീസ്സായി. അവന്റെ ലഗേജുകള്‍ രണ്ട...
അരുതാത്ത കുറെ കാര്യങ്ങൾ
അവൾ ജനൽപാളി മെല്ലെ തുറന്ന് പുറത്തെ ഇരുട്ടിലേയ്‌ക്ക് നോക്കി. പുറത്തു നിന്നും ആ മുഖം വീണ്ടും അവൾക്കു നേരെ വന്നു. യാചിക്കുന്ന കണ്ണുകൾ, പുളിയിലക്കരയൻ മുണ്ടും, ചെക്ക് ഷർട്ടും. സുമ ഒന്നും പറഞ്ഞില്ല... അയാളുടെ ശബ്ദം നിശബ്ദതയ്‌ക്ക് തുളവീഴ്‌ത്തുന്നത് അവളറിഞ്ഞു. അവൾ വാതിൽപാളി മെല്ലെ അടച്ചു. ‘സുമേ...അയാളുടെ വിളിക്ക് കുപ്പിച്ചില്ലുകളുടെ മർമ്മരമുണ്ടാകുന്നത് അവളറിഞ്ഞു. അവൾ ചുമർ ചാരിനിന്നു. പുറത്ത് അയാളും ഇതുപോലെ ചുമർചാരി നിൽക്കുകയാകും. അച്ഛൻ വന്നിട്ടില്ല. വന്നാൽ അയാൾ പോകുമെന്നറിയാം. ഇതിപ്പോൾ രണ്ടാ...
സ്വപ്നങ്ങളുടെ ബാക്കി
അവളുടെ താമസസ്ഥലം കണ്ടുപിടിക്കാൻ അയാൾ വളരെ ബുദ്ധിമുട്ടി. മഹാനഗരത്തിൽ നാഡീവ്യൂഹം പോലെ പരസ്പരം പിണഞ്ഞു കിടക്കുന്ന എത്രയോ വഴികൾ. ലക്ഷ്മി നഗർ എന്ന കോളനി തുടങ്ങുന്നിടത്ത് ഓട്ടോക്കാരൻ നിർത്തി. ചാർജു കൊടുത്ത് അയാൾ ഇറങ്ങി. പലരോടും ചോദിച്ചിട്ടാണ് നീലഗേറ്റുള്ള ചെറിയ വീടു കണ്ടത്. കൊളുത്തു നീക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ പൂമുഖവാതിൽ തുറന്നു. അയാളെക്കണ്ട്, അവൾ ഒരു നിമിഷം ഞെട്ടുന്നത് അറിഞ്ഞു. പിന്നീട് കണ്ണുകളിലെ നക്ഷത്രങ്ങൾ പ്രകാശിപ്പിച്ച് വിളിച്ചൂ. -ബാലേട്ടനോ വരൂ... അയാൾ ചിരിക്കാൻ ശ്രമിച്ചു. ഷൂസ് ഊര...