അസീം പളളിവിള
ഒന്ന്
കുറുമിപ്പെണ്ണിന് പേറ്റ് നോവ്....ഗർഭം പൂക്കാൻ നോമ്പ് നോറ്റ് പകലെണ്ണി, രാവെണ്ണി. കരനീലിയും ചാത്തന്മാരും ഭൂതപ്രേത പിശാചുക്കളും ഒടിയന്മാരും ഗർഭം തിന്നാൻ കാട്ടിനുളളിൽ കാത്ത് കിടന്നു. മാനത്ത് കാറും കോളും കൊണ്ടില്ല. കോരിച്ചൊരിഞ്ഞും പെയ്തില്ല. കുറുമിപ്പെണ്ണിന് കുളിര്. ചൂട് വെളളം അനത്തി മേലാകെ പിടിച്ചു. പൈലിയമ്മ ചന്തക്ക് പോയപ്പം ചീല വാങ്ങിയത് കീറി മുറിച്ചു. വെട്ടം വീഴണതിന് മുമ്പ് പൈലിയമ്മ കത്തി രാവി പൊക്കിളറുത്തു. കറുമ്പൻ മലകയറി മരം കേറി കൊണ്ട് വന്ന പെരുംതേൻ ചോരക്കുഞ്ഞിൻ നാവിൽ തൊട്ട് വിളി...
രണ്ട്
കുറുമിപ്പെണ്ണ് മൈനാകക്ക് കണ്ണെഴുതി. മുടിയിൽ കാട്ടുപൂ കെട്ടി. കരിംഭൂതങ്ങളുടേയും മലദൈവങ്ങളുടേയും കണ്ണുടക്കാതെ കരിനൂൽ പൊട്ടിച്ച് കൊഞ്ചിച്ചു. മൈനാക പാടിയും ആടിയും മലയിറങ്ങി പുഴയിറങ്ങി കറുമ്പന്റെ തോളിലിരുന്ന് പളളിക്കൂടത്തിൽ പോയി. തറയും പറയും പറഞ്ഞു. കുറുമിയും കറുമ്പനും വിളക്കുവെട്ടത്തിൽ മൈനാകയെ കണ്ടു കൺകുളിർത്തു. മൈനാക പാടികേട്ട് പഠിച്ചത് കറുമ്പനും വേലക്കു പാടി. ‘കുഞ്ചിയമ്മക്കഞ്ചു മക്കളാണേ... അഞ്ചാമനോമന കുഞ്ചുവാണേ....’ Generated from archived content: radh...