Home Authors Posts by അഷ്‌ടമൻ ടി. കണത്താർകുന്നം

അഷ്‌ടമൻ ടി. കണത്താർകുന്നം

0 POSTS 0 COMMENTS
കൊല്ലം ജില്ലയിൽ പടിഞ്ഞാറേക്കല്ലട ഗ്രാമത്തിൽ അടപ്പിൽ വീട്ടിൽ ശ്രീ. കെ.തങ്കപ്പൻ, ശാരദ എന്നിവരുടെ മകൻ. സ്‌കൂൾ തലംമുതൽ കഥയും കവിതയും എഴുതുന്നു. കവിതയ്‌ക്കും കഥയ്‌ക്കും സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾക്ക്‌ അർഹമായി. ആനുകാലികങ്ങളിൽ നിരവധി സാഹിത്യസൃഷ്‌ടികൾ പ്രസിദ്ധീകരിച്ചു. ആകാശവാണിയിൽ പലതവണ കവിത അവതരിപ്പിച്ചിട്ടുണ്ട്‌. നാടൻകലകളെക്കുറിച്ച്‌ പ്രസിദ്ധീകരിച്ച പഠനാത്‌മകമായ ലേഖനങ്ങൾ പുസ്‌തകമാക്കുവാൻ ആഗ്രഹിക്കുന്നു. വിടരുന്ന മൊട്ടുകൾ (2ഭാഗം, ബാലസാഹിത്യം) തുടിപ്പാട്ട്‌ (കവിതകൾ) എന്നിവ പ്രധാനകൃതികൾ. ഇപ്പോൾ പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിന്റെ സാംസ്‌കാരിക നിലയത്തിൽ ലൈബ്രേറിയനായി ജോലിനോക്കുന്നു. വിവാഹിതൻ. ഭാര്യഃ ടി.വസന്തകുമാരി. മകൾഃ എ.വി. വൈഷ്‌ണവി (കാവ്യ). വിലാസം സാഹിതി കാരാളിജംഗ്‌ഷൻ പി. ഒ. കൊല്ലം - 690543

മഴക്കിനാവ്‌

കരൾച്ചെണ്ട പിടയ്‌ക്കുന്നു തിരികത്തും മഴക്കമ്പം തുലാക്കൊട്ട്‌ ഹൃദയത്തിൽ കുളിർപ്പേടി നിറയ്‌ക്കുന്നു കരിമേഘകൊടുമ്പാറ- യുടയ്‌ക്കുന്നു തുലാവർഷം മഴമേഘതുലാക്കൂട്ടിൽ മഴപ്പുളള്‌ ചിലയ്‌ക്കുന്നു കരളിന്റെ മിഴിച്ചെപ്പിൽ കുളിർനെയ്യും മഴവില്ല്‌ മഴവില്ലിൻ കിനാഞ്ഞാണിൽ തുലാക്കാറ്റിൻ മഴത്താളം മഴച്ചെപ്പിൽ തുളുമ്പുന്നു മിഴിപ്പൂവിൻ മഷിച്ചാന്ത്‌ കരിമേഘകടലിന്റെ തിരത്തല്ലിലുലയുന്ന മഴച്ചിന്ത്‌ പിടഞ്ഞെന്റെ മിഴിത്തൂവൽ തുടിക്കുന്നു വിരുന്നിന്റെ വിളിക്കാറ്റിൽ വിരുന്നെത്തീ തുലാപ്പെണ്ണ്‌ വിടരുന്ന മഴപ്പൂവിൽ മധുതേടി മഴക്ക...

തീർച്ചയായും വായിക്കുക