അഷ്‌റഫ് കാളത്തോട്
മറന്നുള്ള ചിരി
ഇഷ്ടം പറഞ്ഞ ദിവസം
എല്ലാം മറന്നുള്ള നിലാവിന്റെ ചിരി
പകൽ പേടിച്ചു പോയി
കാറ്റ് ചൂളമടിച്ചു ദേശാടനക്കാരി
പക്ഷിയോട് സാമിപ്യമറിയിച്ചു..
പച്ചിലച്ചാട്ടൻ സൂചിമുഖിയെ കണ്ണിറുക്കി
ഓർമ്മത്തുമ്പികൾ ജമന്തിപ്പൂക്കളും,
പിച്ചിമുല്ലയും, സന്ദർശിച്ചു
പൈതൃകങ്ങളുടെയും ഇതിഹാസങ്ങളുടെയും,
പതിഞ്ഞുപോയ സ്മരണ..
ഈരടികളിലെ വീരനായകൻമാർ
പാണനിലൂടെ ചരിത്രത്തിന്റെ പൊടിതട്ടി
പഴമകളുടെ ഐതിഹ്യങ്ങൾ പുതു വസന്തമായി..
അഗ്രഹാരങ്ങളുടെ ഇടനാഴിയിൽ
കരയാതിരിക്കാൻ പെണ്ണ് പണിപ്പെട്ടു..
ഖസാക്കിന്റെ ഞാറ്റുപുരയിലേയ്ക്ക് പ്രപഞ്ച...
പ്രണയം
പഴുതുകളടച്ചുള്ള പ്രണയം
മിനുസമുള്ള ഒരു തറയിലിരുന്നു കൊണ്ട്
ആകണമെന്നില്ല
ചുറ്റും സാഹചര്യം
അനുകൂലമായിരിക്കണം എന്നും ഇല്ല
ചുക്കിച്ചുളിവുകളും ഏങ്കോണിപ്പുകളും
ഒക്കെ ആ പ്രണയത്തിനു ചുറ്റും
പടവലങ്ങ പോലെ
പടർന്നു നിൽപ്പുണ്ടാകും
കാണുന്നവരും നോക്കുന്നവരും സൗമ്യപ്രകൃതം
ആയിക്കൊള്ളണമെന്നും ഇല്ല
പരുക്കൻ പ്രതലത്തിൽ കാത്തിരുന്നു മുഷിയുമ്പോൾ
വേണ്ടെന്നു വെയ്ക്കണമെന്നും ഇല്ല
സൂക്ഷ്മങ്ങളായ പല വെല്ലുവിളികളും
നേരിടേണ്ടിവരും
ഒറ്റയ്ക്കാണെന്ന ബോധം വേണം
മികച്ച കെട്...
ശ്രീരാഗം
പാരവശ്യത്തിൻ്റെ പാമ്പിഴച്ചിൽ
തേഞ്ഞുണങ്ങിയ ഓർമ്മകളുടെ
ചതുപ്പു ഭിത്തികളിൽ
വാടാതെ എങ്ങനെയാണ്
ഒരു പുഷ്പം പോലെ ഇങ്ങനെ
നിനക്ക് വിരിഞ്ഞു നിൽക്കാൻ കഴിയുന്നത്..?
ശുഷ്ക സ്മരണകൾ മായ്ച്ചുകളഞ്ഞ
മനസിൻറെ കടലാസിൽ
നീ വീണ്ടും വസന്തങ്ങൾ നിറയ്ക്കുന്നു!
ഒരു പകലിൻ്റെ ഓരങ്ങളിൽ
നീ നടന്നു വന്ന വഴികൾ
ഇപ്പോൾ എനിക്ക് അപരിചിതമാണ്..
അഴുകിയ സത്യങ്ങളെ മൂടിവെയ്ക്കുമ്പോഴും
നെഞ്ചിലത് തീ ഗോളങ്ങൾ സൃഷ്ടിക്കുന്നു..
തരളകപോലങ്ങളിൽ നോവിന്റെ ബാഷ്പ കണങ്ങൾ
നെഞ്ചുകീറി നദിയ...
ദയ
കണ്ണിലൊരു കർക്കിടകം പെരുമ്പറകൊട്ടിപ്പടരുന്നു
കാട്ടുതുളസിച്ചെടിയുടെ കല്യാണനാളിൽ
തൊട്ടാർവാടിയുടെ കാതുകുത്തി കാറ്റു പോയവഴിയിൽ
തമ്പേറിട്ട് കാടിളകുന്നു...
ഭയംകൊണ്ട് വിറയ്ക്കുന്നു പക്ഷികൾ
കുണുങ്ങിയെത്തും തിരുവാതിരയെ തോൽപ്പിച്ചെന്ന ഭാവം
കരിങ്കാറുപുതച്ചു കരയുന്നു വാനം!
പൊൻകിനാവുകൾ തല്ലിക്കെടുത്തി കോരിയെടുത്തു
പ്രകൃതീ... നീ എൻ്റെ മക്കളെ!
കുലുക്കി ചെരിച്ചു കീഴ്മേൽ മറിച്ചെന്റെ കൃഷിയിടങ്ങളേ..
വിടരാതെ പുലർതാരകൾ ഇരുൾ കൊട്ടാരത്തിൽ കരഞ്ഞു കലങ്ങീ..
മിഴിനിറയെ ചുടുചോര കലങ്ങീ...
പ്രിയമേറുമേറേ ചി...
ഉരുവംകൊള്ളുന്ന ഹൃദയം
ചരിത്രത്തിന്റെ ബാക്കിയായ വസ്തുരൂപങ്ങള്‍
അതിശയങ്ങളുടെ ആകാശം തുറന്നിടുന്നു..
സന്ദേഹസാന്ദ്രമായൊരു വിവശത
അതിൽ കലരുന്നു..
സൂക്ഷ്മജീവിതങ്ങളുടെ സങ്കലനങ്ങളിലൂടെ
ചരിത്രത്തിന്റെ വര്‍ണ്ണശീലകളുടെ
ഇതളുകൾക്ക് ജീവൻ വെയ്ക്കുന്നു..
വ്യവസ്ഥാബദ്ധമായ ഏകാമാനത
നഷ്ടപ്പെട്ട ചരിത്രത്തിന് ഭാവനാപൂര്‍ണ്ണമായ
ഇതളുകളും തുന്നിചേർക്കുന്നു..
ഗജരൂപത്തെ ചുമക്കുന്ന പാറയും
അതിനു മുകളിൽ ആകാശം
ചുംബിക്കുന്ന കൊട്ടാരവും
വാസ്തുവിസ്മയങ്ങളുടെ അതുല്യതയാണ്..
ചരിത്രത്തിന്റെ ആരൂഡമായിരുന്ന
കാലം നെഞ്ചിലേക്ക് കൂട്ടിച്ചേർക്കുന്നു.....
ശൂന്യതയിലേക്ക് വളരുന്ന വെളിച്ചം പോലെ
നന്മ വിത്തുകൾഹൃദയത്തിൽ പാകുക
അതിന്റെ വേരുകൾമനുഷ്യരിൽ തറയ്ക്കട്ടെ!
അതിന്റെ ഇലകളുംപൂക്കളും
സുഗന്ധം ചൊരിയട്ടെ!
ചിന്തകളെ അത് ഭരിക്കട്ടെ!
ശത്രുതയെ അത്വലിച്ചു കടിക്കട്ടെ
വിഹ്വലതകളുടെ കാർമേഘങ്ങളെഅത് തുരത്തട്ടെ!
ലക്ഷ്യത്തിലേക്ക് അത് വളരട്ടെ...
മണലിനെ പുൽകുന്ന തിരപോലെശൂന്യതയിലേക്ക് വളരുന്നവെളിച്ചം പോലെ വളരട്ടെ!കാല്പാടുകൾക്കൊപ്പം കൂട്ടായിമറ്റാരുടെയോ കാല്പാടുകളെ തഴുകിസ്നേഹത്തിന്റെ കഥകളായിനമ്മെ ചേർത്തുനിർത്തട്ടെ!
വെയിൽ
ഇടിനാദം കാതുകീറി
വാക്കുകൾ മുറിച്ചു
ആകാശത്തെ നെടുകെ പിളർത്തി
മേഘമൽഹാർ
ഭൂമിയിൽ നൃത്തംവെച്ചു
ഒഴുക്കിൽ ഇലകൾക്ക് നാണം
കരണ്ടുതീർത്ത്
ഇടക്കുവെച്ച് മിന്നൽ
മുറിഞ്ഞുപോയി
താളം പുനരാവിഷ്കരിക്കാൻ
പ്രകൃതി പണിപ്പെട്ടു
സ്വകാര്യത തട്ടിപ്പറിച്ച
വെളിച്ചം ഉന്മാദം കൊണ്ടു.
ഉഷ്ണക്ഷീണങ്ങളിൽ
പ്ലാവില കുന്നിൽ
തപ്പിത്തടഞ്ഞു
തളരുന്തോറും
താരാട്ടുന്ന മൺതരികൾ
ഇളകി കുത്തിമറിഞ്ഞു മഴ
രാത്രിയുടെ
ഇളകിയാടുന്ന
ചെവിയിൽ നുള്ളി വെയിൽ.
മരണവും ഭീതിയും
നിസ്സഹായതയുടെ
നിലവിളികളായ്
ഇലക്കണ്ണുകളിലെ ഇരുട്ടായ്
മരണവും ഭീതിയും
അകാലത്തിലേറ്റെടുക്കുന്നു
ഭയവും നിയമവും
വിജനമാക്കിയ
പൊഴിഞ്ഞ തെരുവുകൾ!
വ്യാപാരമില്ലാത്ത വേശ്യാലയങ്ങളുടെ
പാതഞരക്കങ്ങളിൽ
പരിദേവനം കൊള്ളുന്ന യുവത
മക്കൾക്കൊരച്ഛനും ഭാര്യക്ക് പതിയും
ഭവനങ്ങളത്രയും സജനമായ്
മാറ്റത്തിന്റെ പുതു സൂര്യനായ്
കദനത്തിന്റെ കറുത്ത പിശാചായ്
ജീവിതമെടുക്കുന്നതിന്റെ പെരുക്കത്തിൽ
ജീവിതം നൽകുന്നതിന്റെ മഹാശ്ചര്യത്തിൽ
ഇരുട്ട് കൊത്തിത്തിന്ന കവലയിൽ
നായ്ക്കളും കാലിക്കൂട്ടങ്ങളും
പട്ടിണിയായ...
എന്തിനെന്റെ സ്നേഹത്തിന്റെ പൂന്തോപ്പ് വെട്ടിമുറിച്ച...
എന്തിനെൻ്റെ സ്നേഹത്തിന്റെ പൂന്തോപ്പ് വെട്ടിമുറിച്ചു?
കവിത
അഷ്‌റഫ് കാളത്തോട്പേനായ്ക്കളെപ്പോലെ
എന്തിനെൻ്റെ സ്നേഹത്തിന്റെ
പൂന്തോപ്പ് വെട്ടിമുറിച്ചു?
കാലം രേഖപ്പെടുത്തിയ
വഴിയിലൂടെ നടക്കുമ്പോൾ
വിസ്മൃതിയിലാണ്ടുപോകുന്നു അതെല്ലാം
ചരിത്രത്തിനു മുകളിൽ
ചാപ്പകുത്തി
ഓർക്കരുതെന്നു
ശാസിക്കുന്നു ചിലർ!മായ്ക്കപ്പെടാത്ത
ചരിത്രത്തിന്റെ
സുവർണ്ണ പാതകൾ
ഉപ്പാകുന്നത്
ചിലരുടെ ഉറക്കമുറികളുടെ
സ്വാസ്ഥ്യം കെടുത്തുന്നോ?
സ്മരിക്കപ്പെടാത്ത
...
അവരുടെ പ്രാർത്ഥന
മോനെ
നീ എവിടേക്കാണ് ഒളിച്ചോടുന്നത്
ബന്ധങ്ങൾ നിനക്ക് എപ്പോഴാണ് ബന്ധനങ്ങളായത്?
ഒരിക്കൽ നീ ഈ അമ്മയുടെ
തലോടലിനായി കെഞ്ചിയിരുന്നു
ഇന്ന് നിനക്ക് അമ്മയുടെ കൈകൾ
മുരുക്കുമുള്ളുപോലെ
കുത്തിക്കേറുന്നതായി മാറിയിരിക്കുന്നു.
ഒരിക്കൽ നിനക്ക് അച്ഛൻ്റെ സാമീപ്യമില്ലാതെ
ഉറങ്ങുവാൻ പോലും കഴിഞ്ഞിരുന്നില്ല
ഇന്ന് നിനക്ക് ആ അച്ഛൻ്റെ നിഴൽ പോലും
അസഹ്യമായി മാറിയിരിക്കുന്നു
പൂക്കളിൽ നിന്നും പൂക്കളിലേക്കുള്ള
ചിത്ര ശലഭത്തിൻ്റെ കൗതുകം സാധാരണമാണ്
അവ ഒരിക്കലും ആദ്യത്തെ പൂവിനെ
അവഗണിക്കാറില്ല
ഒരു പൂന്ത...