അശോക് മാത്യു സാം
തിരിച്ചു വരവ്…
നാലും കൂടിയ കവലയില് ബസ് ഇറങ്ങി. കവലക്ക് വലിയ മാറ്റം ഒന്നും ഇല്ല. ശങ്കരന് നായരുടെ കട പുതുക്കി പണിതിരിക്കുന്നു. ഒരു ഭാഗത്തായി പാര്‍ട്ടി രക്തസാക്ഷിയുടെ പേരില് പുതിയ വെയ്റ്റിങ്ങ് ഷെഡ്......... ഒരു ഓട്ടോ റിക്ഷ കിടപ്പുണ്ട്. വേണ്ട പോയാലും പുഴക്കര വരെയല്ലേ പോകൂ..... അക്കരക്കുള്ള പാലം പണി തുടങ്ങിയിട്ടുണ്ട് എന്ന് അമ്മ എഴുതിയിരുന്നു. നാല് വര്ഷങ്ങള്ക്കു ശേഷമുള്ള വരവാണ്. ബാഗ് തോളില് തൂക്കി മെല്ലെ നടന്നു......... ഇന്ന് വരുമെന്ന് അമ്മക്ക് എഴുതിയിരുന്നു....ഒരു പക്ഷെ അമ്മ കാത്തിരിക്കുകയാവം...... "മോന്‍ വരുന്നവഴ...