Home Authors Posts by അശോക് കുമാർ .കെ

അശോക് കുമാർ .കെ

5 POSTS 0 COMMENTS
അശോക് കുമാർ .കെ, കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗമാണ് സ്വദേശം. ആനുകാലികങ്ങളിലുo സോഷ്യൽ ഫ്ലാറ്റുഫാമുകളിലും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശിഷ്ടം

    ശിഷ്ടം. """"''" കൂട്ടികൂട്ടി കിഴിച്ചിട്ടും എനിക്കൊരു ശിഷ്ടം കിട്ടാത്തതെന്തുകൊണ്ട് ? ഇഷ്ടമില്ലാത്തയക്കങ്ങൾ സങ്കലന കുരിശു കൂട്ടിൽ നിന്നും ഗുണനത്തിനരുതു കൂട്ടിലേക്കും ചാടിച്ചാടി നിറഞ്ഞിട്ടും എനിക്കൊരു ശിഷ്ടം കിട്ടാത്തതെന്തുകൊണ്ട് ? വ്യവകലനത്തിൻ പടിയിറക്കത്തിൽ കരഞ്ഞൊരു സംഖ്യ മിഴി കവിട്ടുമ്പോൾ വഴിക്കണക്കിഴയും രാജവീഥിയിൽ .... ഉത്തരമറിയാതെ, വടിയൂന്നി, വഴി തിരക്കിയലയുന്ന വിലയില്ലാത്തൊരക്കം ഞാൻ .... ഭാഗം വച്ച് ഭാഗിച്ചു ഞാനൊരു ശിഷ്ടം മാത്രമാകുമോ? ...

സിസിലി

    ഞാനുറങ്ങിയുണരുമെൻ ഗ്രാമത്തിൻ ഇടവഴികളിൽ, ചന്തകളിൽ, പള്ളിക്കൂട മൈതാനങ്ങളിൽ, ഞങ്ങളുടെ ചിന്തയുടെ വേലി വാതുക്കലിൽ മുട്ടി മുട്ടി വിളിക്കുന്നു സിസിലി .... ഒരു കവിളിളക്കിമാത്രം ചിരിക്കുന്നു സിസിലി മറു കവിളിൽ കദനം മറയ്ക്കുന്നു സിസിലി ... ഞങ്ങളുടെ പുരയുടെ പടികളിൽ ഭാഷയില്ലാത്ത ശബ്ദമുണ്ടാക്കുന്നു സിസിലി.. കൈവെള്ളയിലൊരു നാണയത്തുട്ടു വച്ചാൽ ഭാഷ വേണ്ടാത്ത ചിരിയുതിർക്കുന്നു സിസിലി .... ചന്തമൈതാനത്തൊരു ഇലഞ്ഞിമരക്കൊമ്പിൽ തൂങ്ങിയാടു,മനാഥന്റെ മുമ്പിൽ നെഞ്ചു തല്ല...

ജീവൻ

  ഇന്ദു കലയിൽ ലയിച്ചു ഞാനൊരുഇന്ദുവാകാൻ കൊതിച്ചു.പോക്കുവെയിൽമെഴുകിയ പുഴ കണ്ട്പോക്കുവെയിലായെങ്കിലെന്നുംകൊതിച്ചു, ഞാൻ .മുളങ്കാടിന്റെവേണു തരംഗിണികൾഎൻ കരൾ നിറച്ചതാകാമെന്ന്നിനച്ചു ...പല മലരുകൾ ചേർന്ന്പാറിയ സുഗന്ധംഎൻ ചിറകുവിരിച്ചമാരുതനെന്നുംകരുതി ഞാൻ ....കടലലകൾ ചുഴറ്റിയഞൊറിച്ചുരുളുകൾഎൻ സിരകളുയർത്തിയപ്രവാഹമെന്നുമുറച്ചു.രാപ്പകലുകൾവിരിയുന്നതെന്റെകണ്ണുകൾ കൊണ്ടെന്നുംകരുതി ഞാൻ....ഒരമ്പലത്തിന്റെആമ്പൽ നിറഞ്ഞൊരുപൊയ്കയിൽഒരു തണ്ടു പൊട്ടിയ്ക്കവേവഴുതി ഞാൻ താഴുമ്പോൾജീവവായുപോൽഒരു കരമെന്നെ കോരിയെടുത്തു..കഴകത...

കാത്തിരിക്കാം ഞാൻ …..

          പുഴ കഴുകിയ മേനിയായി, മാരുതൻ തഴുകിയ വിശറിയായി സ്നേഹം മെഴുകിയ കന്മദമായി കാത്തിരിക്കാം ഞാൻ.. കാല്പാദത്തിൽ നിന്റെ പുഴനനയുവാൻ ഹൃദയപങ്കകളിൽ നിന്റെ കാറ്റാകുവാൻ സൗഗന്ധിക പൂവുലയും ഗന്ധമാദനമാകുവാൻ ചന്ദനമുരച്ചുരച്ച് മണം കുടിക്കുന്ന ഉരകല്ലായി കാത്തിരിക്കാം ഞാൻ നിന്റെ കുടീരത്തിന്റെ ഓരത്തൊരു നെയ് വിളക്കായി കാത്തിരിക്കാം .....

ഉഗു

    ഒന്ന് ------- ചക്ക വീണു മുയൽ ചത്തു എന്ന കഥ, മുയല് വീണു ചക്ക ചത്തു എന്ന് മാറ്റിപ്പറഞ്ഞ് ഫലിപ്പിക്കാൻ ശേഷിയുള്ള നാവായിരുന്നു ,വീരാന്റത് . കുമാരേട്ടനാണ്. ഞങ്ങളേക്കാൾ വളരെ പ്രായമൂപ്പുണ്ട് കുമാരേട്ടന് . വീരൻ, വീരാൻ എന്നൊക്കെ പലരും പലതും വിളിച്ചു പോന്നു കുമാരേട്ടനെ. ഏതു കാര്യവും ഒരു വീര സ്വഭാവത്തോടെ നേരിടാനുള്ള വീരാന്റെ മന:ശ്ശക്തി എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. വള്ളക്കടവിന് അഭിമുഖമായാണ് , വീരാന്റെ കട . കടത്തുവഞ്ചികളും മീൻ വലക്കാരും മുറയ്ക്ക് വന്നടുക്കുന്ന വള്ളക്കടവ്. ചാ...

തീർച്ചയായും വായിക്കുക