അശോകൻ അഞ്ചത്ത്
വിലാപം
ഗ്രാമത്തിലെ ഏക തപാലാഫീസും നഷ്ടം പറഞ്ഞ് അടച്ചുപൂട്ടാന്‍ പോകുന്നെന്നറിഞ്ഞ നാട്ടിന്‍പുറത്തുകാരിയായ അമ്മ മകന് അവസാന കത്തെഴുതി. ' ഇത് മോനുള്ള അവസാനത്തെ എഴുത്താണ്. ഇബ്ടത്തെ എഴുത്താപ്പീസ് അടച്ചുപൂട്ടാന്‍ പോവാണെത്രെ . അല്ലെങ്കിലും മോനയക്കാറുള്ള അമ്മക്കുള്ള കത്തുമാത്രമായി പെരളിപ്പാടം കടന്ന് ശിപായിച്ചെക്കന്‍ ഇവ്ടെവരെ വരുമ്പോത്തന്നെ അവനെപ്പോഴും ദേഷ്യായിരുന്നു . ഈ തള്ളക്കൊരു മൊബൈല്‍ വാങ്ങി എസ്. എം. എസ് വിട്ടാപ്പോരേന്ന് ചോദിച്ച് . അമ്മക്കൊരു മൊബൈലും വേണ്ട. അതു കൊണ്ടു നടക്കാനും അമ്മക്കറിയില്ല. ആഴ്ചയിലാഴ്ചയില്...
ഫ്‌ളക്‌സ് ബോർഡ്
പ്രസിദ്ധനാവണം എനിക്ക്. നാട്ടിലെ എല്ലാവരും എന്നെ അറിയണം. ചെറുപ്പം മുതലേ അന്തർമുഖനായി നടന്നിരുന്ന എനിക്ക് ഒരു സുപ്രഭാതത്തിലാണ് അത്തരമൊരു മോഹമുദിച്ചത്. എങ്ങനെ പ്രസിദ്ധനാകാൻ പറ്റും? ഞാൻ തല പുകഞ്ഞാലോചിച്ചു. കായികമത്സങ്ങളിലോ, കലാസാഹിത്യാദി വിഷയങ്ങളിലോ എനിക്കു താല്‌പര്യമില്ല. എനിക്കുള്ളത് കുറച്ചു കാശും പൊണ്ണത്തടിയുമാണ്. (നല്ല ബുദ്ധിയുണ്ടെന്ന് ഞാൻ കൂടെക്കൂടെ സ്വയം ഓർമ്മപ്പെടുത്താറുണ്ട്.) നാട്ടിലെ സാമൂഹിക പ്രസ്‌ഥാനങ്ങളിൽ മെമ്പർഷിപ്പെടുത്ത് ശ്രമദാനത്തിൽ പങ്കാളിയാകാനൊന്നും എന്നെ കിട്ടില്ല....