Home Authors Posts by അശോകൻ അഞ്ചത്ത്‌

അശോകൻ അഞ്ചത്ത്‌

4 POSTS 0 COMMENTS
വിലാസംഃ അശോകൻ അഞ്ചത്ത്‌, നടവരമ്പ്‌ പി.ഒ., തൃശൂർ - 680 661. Address: Phone: 0480 - 2831281, 9446763581

അച്ഛന്‍ വീട്

അച്ഛന്‍ തറവാട് എപ്പോഴും ദീപ്തമായൊരു സ്വപ്നം പോലെയായിരുന്നു അയാള്‍ക്ക്. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ അയാള്‍ അവിടേക്കു ചെന്നെത്താന്‍ വെമ്പി. പരിഷ്ക്കാരം വന്നുവന്ന് വഴികള്‍ക്ക് വല്ലാതെ വീതി വച്ചിരിക്കുന്നതായും നിരത്തുവക്കില്‍ പുതിയ കടകളും മതിലുകളില്‍ സ്വര്‍ണ്ണലിപികളാല്‍ ഗൃഹനാഥന്റെ പേര് കൊത്തി വച്ച വീടുകളും കെട്ടിപ്പൊക്കിയിരിക്കുന്നതായും അയാള്‍ അറിഞ്ഞു. ഓട്ടുകമ്പനി സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്. യാത്രക്കിടയില്‍ എപ്പോഴോ ഉറങ്ങിപ്പോയതുകൊണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോഴാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. -...

എവിടെ

എവിടെയാ സ്വപ്നഭൂമിക- എവിടെയാ ചിങ്ങനിലാവും, വെയിലും എവിടെയാ വർണ്ണത്തുമ്പികൾ...തുമ്പക്കുടങ്ങൾ... പൂവട്ടികൾ, പൂവിളികൾ, പാൽപുഞ്ചിരികൾ കൈതകൾ അതിരിടും, വേലിയോരങ്ങളിൽ- വയലറ്റുചിരി പടർത്തും..കാക്കപൂവുകൾ...കുന്നിമണികൾ... കോരന്റെ മുറ്റത്തും, കൊട്ടാരമുറ്റത്തും, കുന്നോളം പൂകൊണ്ട്‌ കെട്ടുമൊരു പൂത്തറ... എവിടെയാ നാരായണക്കിളികൾ... പറമ്പിലെമ്പാടും- ചിലച്ചു നടക്കും, മൈനകൾ, പൂത്താങ്കീരികൾ? എവിടെയാ വേനലിറങ്ങും.. വിളവെടുപ്പു- കഴിഞ്ഞൊരാപ്പാടങ്ങൾ..? കറ്റകൾ കൊയ്‌തു മെതിച്ചുണക്കും- ചാണകം മെഴുകിയ മുറ്റങ്ങൾ.. പൊന്നാര്യൻ...

മടക്കം

  ലീവിനു വന്ന മകൻ മടങ്ങുകയാണ്‌. ആറുവർഷം കഴിഞ്ഞുവന്ന ആദ്യത്തെ വരവാണ്‌. മൂന്നുമാസത്തെ അവന്റെ ലീവ്‌ എത്രപെട്ടെന്നാണ്‌ തീർന്നതെന്ന്‌ അമ്മവേവലാതിപ്പെട്ടു. പടിക്കൽ കാത്തുകിടന്നിരുന്ന കാറിനകത്തേക്ക്‌ അമ്മ മകനുള്ള സാധനങ്ങൾ കയറ്റിവയ്‌ക്കാൻ തുടങ്ങി. മകൻ ഇറയത്ത്‌ കസേരയിൽ ഇരിക്കുന്ന അച്ഛനെ സമാധാനിപ്പിക്കുകയാണ്‌. അച്ഛന്‌ കാറിനടുത്തുവരെ നടന്നെത്താൻ കഴിയില്ല. മകൻ അമ്മക്കടുത്തെത്തിയപ്പോൾ അമ്മ ഓരോ പായ്‌ക്കറ്റും തൊട്ടുകാണിച്ചു പറഞ്ഞു. -ഇത്‌ അച്ചാർ, ഇത്‌ ചക്കവറുത്തത്‌, ഇത്‌ ചക്കവരട്ടിയത്‌, ചമ്...

ശിരോലിഖിതം

ആവലാതിക്കാരിലൊരാളായി എനിക്കെതിരെ ഇപ്പോൾ കുട്ട്യാമു നിഗ്‌ചേഷ്‌ഠനായി ഇരിക്കയാണ്‌. നീണ്ട മിഴികളുടെ വരമ്പത്ത്‌ വാർധക്യത്തിന്റെ കമർപ്പും, ആകുലതയും കൂടുവച്ചിരിക്കുന്നു. അഞ്ചുനിമിഷം മുമ്പ്‌ എനിക്കരികിലേക്ക്‌ കടന്നുവരുമ്പോൾ അയാൾക്ക്‌ എന്നെ മനസ്സിലായിരുന്നില്ല. വരാന്തയിൽ നില്‌ക്കുന്നവരിൽ കള്ളിത്തോർത്തിന്റെ തലേക്കെട്ടുള്ളയാളെ കണ്ടപ്പോൾ ഞാൻ ഉള്ളിൽ പിറുപിറുത്തു. കുട്ട്യാമ്മൂ.... ഇന്നലെയാണ്‌ ഈ സ്‌റ്റേഷനിൽ ചാർജെടുത്തത്‌ - പരാതികളൊക്കെ കാണാൻ തുടങ്ങുന്നതെയുള്ളു. ഒരു വാടകവീടുകണ്ടെത്താനുള്ള ഓട്ടമായിരുന്നു ഒ...

തീർച്ചയായും വായിക്കുക