അഷറഫ് കടന്നപ്പളളി
ആത്മാവിന്റെ തോന്നലുകള്‍
തെഹ്രാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനതത്താവളത്തില്‍ നിന്നും അസ്മാന് എയറിന്റെ വിമാനം ദുബായ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അതില്‍ ആറാമത്തെ വരിയിലെ സൈഡ് വിന്‍ഡോക്കഭിമുഖമായ ഇരിപ്പിടത്തില്‍ സയീദ് അലി റീസ ഇരുന്നു. അന്നത്തെ സൂര്യനുറങ്ങിക്കിടന്ന പകലില്‍ ലൈലാ സെഖതിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവസാനത്തെ ആശ്രയമായി ആ യാത്രയെ അയാള്‍ കണ്ടു. ലൈലയും മക്കളും പ്രായമായ ഉമ്മയും ഇപ്പോള്‍ വാടക വീട്ടിലാണ്. ആകെയുള്ള കിടപ്പാടവും വിറ്റാണ് ഈ യാത്രക്കുള്ള പണം തരപ്പെടുതിയിരിക്കുന്നത്. ഒരു സുഹൃത്താണ് ഈ വഴി പറഞ്ഞു തന്ന...
എന്റെ ഗ്രാമത്തിന്റെ അടയാളങ്ങൾ തേടി
പിടിതരാതോടുന്ന ജീവിത യാത്രയിൽ നാം എത്ര മനുഷ്യരുമായി പരിചയപ്പെടുന്നു. പക്ഷേ, എന്തുകൊണ്ടാണ് ചില മനുഷ്യർ മാത്രം മനസ്സിന്റെ തിരക്കൊഴിഞ്ഞ ഇടവേളകളിൽ നമ്മോട് എന്നും സംവാദിക്കുന്നത് ചിലർ മാത്രം എന്താണ് കാലത്തിന്റെ ഏത് കുത്തൊഴുക്കിലും ഒലിച്ചു പോകാതെ ഓർമകളുടെ ഏതോ കോണിൽനിന്നും തന്റെ സാന്നിധ്യം എപ്പോഴും അറിയിച്ച് കൊണ്ടിരിക്കുന്നത്.... നാരായണേട്ടൻ എന്ന മനുഷ്യൻ ഓർമയിലേക്ക് ഓർക്കാപ്പുറത്തെത്തുമ്പോഴൊക്കെ എനിക്കങ്ങനെ തോന്നാറുണ്ട്. പത്തുവയസുള്ളപ്പോൾ ഗ്രാമത്തിന്റെ നിഷ്കളങ്കതയിൽ നിന്നും ദൂരെ ദൂരെ കടലും ...