Home Authors Posts by ആര്യ രാജ്

ആര്യ രാജ്

4 POSTS 0 COMMENTS

കവിതകെട്ടുമുടലുകൾ

  ഇന്നലെ സ്വപ്നത്തില്‍..., ഇന്നലെ സ്വപ്നത്തില്‍, ഒരു പട്ടാപ്പകല്‍... പരസ്പരം കെട്ടു പിണഞ്ഞൊരു കവിത കൊരുക്കുകയാണ് നമ്മള്‍... നിന്‍റെ ഇടത്തേക്കാതിലെ കറുത്ത മറുകിലാണാരംഭിച്ചത് വലത്തേ മാറിലെ കറുത്തമറുകിലാണവസാനിയ്ക്കേണ്ടത്... സ്വപ്നങ്ങളിലെങ്ങനെ മുന്‍വിധികളുണ്ടാകുമെന്നാണ്...........

വഴികൾ

    ഇരട്ടവരയിട്ടതാളിലാണ് എഴുതിത്തുടങ്ങിയത് കടലലകളെക്കുറിച്ചോ മഴച്ചാറലുകളെക്കുറിച്ചോ... ഏകാന്തതയോടു ചേര്‍ന്നിരുന്ന് സംസാരിയ്ക്കണമെന്നുതോന്നി, കടല്‍... തിര.. കാറ്റ്.. വെയില്‍.. മരത്തണലിലെയോ മരുഭൂമിയിലേയോ ഒറ്റയടിപ്പാത.. നൂറ്റാണ്ടുകളിലുറങ്ങുന്ന ഭയം.... എല്ലാം കരുതിവെച്ചു.... ഓര്‍മ്മകള്‍ ചിതറിവീണത് അവിടെവെച്ചാണ്.... ഉണരുമ്പോള്‍ ... ഉണരുമ്പോള്‍ ... ഉടലാകെ....

മൗനം സംസാരിച്ചു തുടങ്ങുമ്പോൾ

ചില സ്വപ്നങ്ങളുണ്ട്.. മൗനത്തിന്‍റെ രുചിയാണവയ്ക്ക്, പറയാനിനിയുമെത്രയോ ദൂരം ബാക്കിയുണ്ടെന്നപോലെയവ ഹൃദയത്തില്‍ ചേര്‍ന്നുകിടക്കും...   പിന്നെ മൗനം നേര്‍ക്കുനേര്‍ നിന്ന് സംസാരിച്ചുതുടങ്ങും, അപ്പോള്‍ ചുവന്ന മുല്ലകള്‍ പൂവിടും, റോസകള്‍ കറുത്ത പൂക്കളാല്‍ നിറയും, നിറങ്ങള്‍ പേരുമാറ്റുകയുമത് പരസ്യപ്പെടുത്തുകയും ചെയ്യും.   നീ, ഞാന്‍ എന്നീ രണ്ടു ധ്രുവങ്ങള്‍ പരസ്പരമൊന്നു ചേരും, ചിറകുകളുള്ള പര്‍വ്വതങ്ങളെ പ്രസവിക്കും. വരച്ചതൊക്കെയും യാഥാര്‍ഥ്യങ്ങളാവുന്ന ...

ഊഞ്ഞാലാടുന്നവര്‍

നഗരത്തില്‍ നിന്ന് അല്പം മാറിയുള്ള കളിസ്ഥലത്തിരുന്ന് രണ്ട് കവിതകള്‍... അല്ല യുവതികള്‍ ഊഞ്ഞാലാടുകയാണ്... കണ്ടുനില്‍ക്കുന്നവര്‍ക്ക് കൗതുകമുണരാം കുട്ടികള്‍ക്കായുള്ള ഊഞ്ഞാല്‍... മൂക്കും മുലയും കിളിര്‍ത്തവരെങ്ങനെ കുട്ടികളാവുമെന്നാണ്... രണ്ടു കഥയില്ലാത്തതുങ്ങള്‍.... അതാണാദ്യമേ പറഞ്ഞത് കവിതകളെന്ന് അപ്പോള്‍ പറഞ്ഞുവന്നത്, അവര്‍ ഊഞ്ഞാലാടുകയാണ്... ഇനിയൊന്നുമില്ല... അവര്‍ ഊഞ്ഞാലാടുകയാണ് അത്രമാത്രം.....

തീർച്ചയായും വായിക്കുക