Home Authors Posts by ആര്യൻ കണ്ണനൂർ

ആര്യൻ കണ്ണനൂർ

0 POSTS 0 COMMENTS

ഭാഗം-16

പാരമ്യതയിൽ എത്തിയിരുന്ന ശബ്‌ദം പെട്ടെന്നു നിന്നു. കയ്യിലെ വാൾ വിറപ്പിച്ചുകൊണ്ട്‌ നാലു പേരും അരികിലേക്ക്‌ നീങ്ങി നീങ്ങി വന്നു. അരികിൽ എത്തണം വാള്‌ പിടിച്ച കൈ ഉയർന്നു താഴണം. അതോടെ എല്ലാം കഴിഞ്ഞു. നെഞ്ച്‌ ശക്തിയായി പിടക്കുന്നതും ശരീരത്തിലൂടെ രക്തം ചീറ്റുന്നതും സ്വയം അനുഭവിച്ചറിഞ്ഞു. വാൾ പിടിച്ച ആൾ നൃത്തം ചെയ്‌ത്‌ നൃത്തം ചെയ്‌ത്‌ അരികിൽ എത്തി. അയാൾ മലൈഭൈരവന്റെ നേർക്കു തിരിഞ്ഞ്‌ ഒന്ന്‌ ആർത്തു ചീറി. താണു വണങ്ങി. പിന്നെ തൊട്ടരികിൽ എത്തി. കഴുത്ത്‌ കല്ലിലേക്ക്‌ പതിഞ്ഞിരിക്കാൻ പാകത്തിൽ ഇടതു കൈകൊണ്...

ഭാഗം-17

ഇനി മൊബൈലേ രക്ഷയുള്ളൂ. കണ്ണാടിബംഗ്ലാവിൽ നിന്ന്‌ അതു കൈക്കലാക്കാൻ എന്താണ്‌ മാർഗം? ഒരൊറ്റ ചിന്തമാത്രം. “എനിക്കൊരു ഐഡിയ തോന്നുന്നുണ്ട്‌.....” റഹിം ചാടി എണീറ്റു. “ഇന്ത്യൻ നിയമസംഹിതയിൽ ആർക്കും വിഡ്‌ഢിത്തം പറയാനുള്ള അവകാശമുണ്ട്‌. പറഞ്ഞോ....” ബേബി റഹീമിനെ ചൂടാക്കാനുള്ള ശ്രമത്തിലാണ്‌. “എന്നാൽ ഞാൻ പറയുന്നുമില്ല....” റഹിം വീണ്ടും ചുരുണ്ടു കൂടി. “ബേബി പറഞ്ഞത്‌ കാര്യമാക്കേണ്ട. അവൻ പറഞ്ഞത്‌ അവന്റെ കാര്യമാണ്‌. നീ നല്ല കുട്ടിയല്ലേ പറയ്‌....” രമ്യ റഹീമിനെ സമാധാനിപ്പിച്ചു. “നമുക്ക്‌ ബോധം കെടുത്തുന...

ഭാഗം-15

ആഹൂയ്‌....ഊഹൂയ്‌.... വാദ്യഘോഷത്തിന്റെ താളത്തിനനുസരിച്ച്‌ സംഘം മലയിറങ്ങി. മൃഗങ്ങളെല്ലാം പേടിച്ച്‌ വഴിമാറിപ്പോയി. കുന്തത്തിന്മേൽ കെട്ടിയെടുക്കും എന്നാണ്‌ വിചാരിച്ചിരുന്നത്‌. ബലിമൃഗങ്ങളുമായി കാടുചുറ്റുമ്പോൾ അങ്ങനെയാണത്രേ പതിവ്‌. എന്തോ, ഇത്തവണ ബലിമൃഗങ്ങളെ നടത്തിയാൽ മതിയെന്ന്‌ പൂശാലി ഉത്തരവിട്ടു. കാട്ടിലൂടെ നടന്ന്‌ കാല്‌ കേടു വരട്ടെ എന്നു കരുതിത്തന്നെയാവണം. ഏതായാലും കുന്തത്തിൽ കെട്ടിയേറ്റാതിരുന്നത്‌ നന്നായി. നട്ടെല്ല്‌ ഒടിഞ്ഞു പോയേനേ. ആ ജാതി ചാട്ടമാണ്‌. ചൊക്കനുമുണ്ട്‌ ഒപ്പം; തിക്കിയും തിരക...

ഭാഗം-14

ഇനിയിപ്പോൾ എന്താ ചെയ്യുക? പുഴവക്കിലെ കുറ്റിച്ചെടികൾക്കിടയിൽ കൂനിക്കൂടി ഇരുന്നു. “കിഴവൻ ഊന്നുവടി വലിച്ചെറിഞ്ഞ്‌ രണ്ടുകാലിലും ശരിക്ക്‌ ഓടാൻ തുടങ്ങിയപ്പോൾ ചത്തുപോയീ എന്നു തന്നെ കരുതി...” ബേബി അപ്പോഴും കിതയ്‌ക്കുന്നുണ്ടായിരുന്നു. അതുകൊണ്ടും വിശേഷിച്ച്‌ കാര്യമുണ്ടായില്ലല്ലോ. കണ്ണാടി ബംഗ്ലാവ്‌ അരിച്ചുപെറുക്കിയാൽ മൊബൈൽ കണ്ടെത്താൻ കഴിഞ്ഞേക്കാം. പക്ഷേ, അത്‌ എങ്ങനെ കഴിയും. വേഗം താമസസ്‌ഥലത്ത്‌ എത്തണം. ഇല്ലെങ്കിൽ കാടന്മാർ തിരഞ്ഞ്‌ വരും. പിന്നെ കുന്തത്തിൽ കുത്തിക്കോർത്താവും കൊണ്ടുപോവുക. രക്ഷപ്പെടാൻ...

ഭാഗം-13

ആരും തമ്മിൽ മിണ്ടുന്നില്ല. മരിച്ച വീടുപോലെ മരബംഗ്ലാവ്‌ നിശ്ശബ്‌ദമാണ്‌. ഭീകരന്മാർ അടുത്ത ആഴ്‌ചയും വരും. അതിനു മുമ്പ്‌ മൊബൈൽ എടുത്തുകൊണ്ടുവരണം. അവർ അതു കണ്ടെത്തിയാൽ വാവുവരെ ജീവിച്ചിരിക്കേണ്ടി വരില്ല. ഏതു വിഷം തേച്ച അമ്പിനും അവരെ തോൽപ്പിക്കാൻ കഴിയില്ല. അവരുടെ കയ്യിൽ തീ തുപ്പുന്ന യന്ത്രമുണ്ട്‌. ഒറ്റക്കാലൻ മൊബൈൽ കണ്ടെത്തുമോ? കണ്ടെത്തിയാലും ഭീകരന്മാരുടേതാണെന്നേ വിചാരിക്കൂ. പക്ഷേ, മൊബൈൽ എങ്ങനെ തിരിച്ചു കിട്ടും? കിഴവൻ രാത്രി ശവപ്പെട്ടിയിലാണല്ലോ കിടപ്പ്‌. അതുകൊണ്ട്‌ കോണിപ്പടിയിലൂടെ താഴത്തെ മുറ...

ഭാഗം-12

“ഞാനൊരു പൊട്ടത്തരം ചോദിക്കട്ടേ?” നിറഞ്ഞ നിശബ്‌ദതയ്‌ക്കിടയിൽ റഹിം ചാടി എണീറ്റു “നിയ്യതല്ലേ ചോദിക്കാറുള്ളൂ. ചോദിച്ചോ. ചോദിച്ചോ.....” ബേബി പെട്ടെന്നു തന്നെ പ്രതികരിച്ചു. “മൊബൈൽ വെയിലത്തു വച്ചാൽ ബാറ്ററി ചാർജ്ജ്‌ ആവോ?” ചോദ്യം ബുദ്ധിപൂർവ്വമാണ്‌! പക്ഷേ, ഉത്തരം ആർക്കും അറിയില്ല. യൂസ്‌ ആൻഡ്‌ ത്രോ കാൽക്കുലേറ്ററിലെ ബാറ്ററി തീർന്നാൽ വെയിലത്തു വെച്ചാൽ ജീവൻ വെയ്‌ക്കാറുണ്ട്‌. കൂടുതൽ സമയം നില നിൽക്കില്ല എങ്കിലും. “നമുക്ക്‌ പരീക്ഷിച്ചു നോക്കാം....” സുനിൽ പറഞ്ഞു. പണ്ടൊരു പിച്ചക്കാരൻ ആനയെ തരുമോ എന്നു ച...

ഭാഗം -11

സുനിൽ മരബംഗ്ലാവിൽ നിന്നും വെറുതെ താഴേക്ക്‌ നോക്കിയതാണ്‌. മൂപ്പന്റെ കുടിയുടെ മുന്നിൽ ഒരാൾക്കൂട്ടം. എന്താണാവോ കാര്യം? എന്തെങ്കിലും വിശേഷിച്ചില്ലാതെ എല്ലാവരും ഇങ്ങനെ കൂടി നിൽക്കില്ല എന്താണെന്ന്‌ അന്വേഷിക്കാം. എല്ലാവർക്കും ഉത്സാഹമായി. കുറച്ചു നേരമായി വെറുതെ ഇരിക്കുകയാണ്‌. വെറുതെ ഇരുന്നാൽ വീട്ടിലെ കാര്യം ഓർമ്മവരും. അതോടെ മൂഡ്‌ പോകും! കോണിയിലൂടെ തൂങ്ങിയിറങ്ങി താഴെത്തെത്തി. “ഇപ്പോൾ പരിചയമായപ്പോൾ കയറിലൂടെ പെട്ടെന്ന്‌ ഇറങ്ങാൻ പറ്റുന്നുണ്ട്‌.” റഹിം അഭിമാനത്തോടെ പറഞ്ഞു. നിനക്ക്‌ ഇതിനേക്കാൾ കൂടു...

ഭാഗം-10

കാട്ടിൽ തെണ്ടിത്തിരിയുകയായിരുന്നു. “നമുക്ക്‌ ഇതിലെ വലത്തോട്ട്‌ തിരിഞ്ഞാലോ?” സുനിൽ കള്ളച്ചിരിയോടെ ചോദിച്ചു. “എന്താ വലത്തോട്ട്‌ തിരിഞ്ഞാൽ ഒരു പ്രത്യേകത?” മറ്റു മൂന്നു പേരുടെയും നെറ്റിചുളിഞ്ഞു. “ഈ വഴിക്ക്‌ പോയാലാണ്‌ നാം അന്നു കണ്ട മിസ്‌റ്റർ ഡ്രാക്കുളയുടെ ബംഗ്ലാവ്‌....” “അയ്യോ.... വേണ്ട... പേടിയാവും....” ആദ്യം മറുപടി വന്നത്‌ റഹീമിന്റെ തന്നെ. “ഇതു പകൽ സമയമല്ലേ? ഭൂതവും പ്രേതവും ഒന്നും ചെയ്യില്ല. പകൽ എന്നു പറഞ്ഞാൽ അവർക്ക്‌ ഉറങ്ങാനുള്ള സമയമാണ്‌.” “മനുഷ്യന്മാരുടെ ഇടയിൽ രാത്രി ഉറക്കമില്ലാതെ തെണ...

ഭാഗം1

ടിവി സ്‌ക്രീനിലെ പ്രകാശം കെട്ടു. “പ്രിയപ്പെട്ട കുട്ടിക​‍േ​‍േ​‍േ​‍േളേ.....” മൈക്ക്‌ വായയോട്‌ ചേർത്തു പിടിച്ച്‌ ഗൈഡ്‌ നീട്ടി വിളിച്ചു. “എ​‍േ​‍േ​‍േന്തോ​‍ാ​‍ാ​‍ാ?” കുട്ടികൾ കോറസ്സായി വിളികേട്ടു. അതിനെക്കാൾ നീളത്തിൽ. ടിവി സ്‌ക്രീനിൽ അടിച്ചുപൊളിച്ചിരുന്ന സിനിമ ക്ലൈമാക്‌സിൽ വെച്ചു നിർത്തിയതിന്റെ അമർഷം ആ സ്വരത്തിൽ പ്രകടമായിരുന്നു. “നമ്മൾ മലയിലേക്ക്‌ കയറാൻ തുടങ്ങുകയാണ്‌. ചുറ്റും കാട്ടുമൃഗങ്ങൾ ഉള്ള സ്‌ഥലമാണ്‌. അതുകൊണ്ട്‌ ടിവി വയ്‌ക്കില്ല. കുന്നിന്റെ ചെരിവിൽ നിന്നും താഴേക്കു നോക്കുമ്പോൾ കാണുന്ന ...

ആവർത്തനം

പ്രഭാതംവരെ, ചിലങ്കകൾ ആടിത്തിമിർത്തൂ. ഒടുവിൽ, ഫലപ്രഖ്യാപനം വന്നപ്പോൾ ഏതോ നർത്തകി ചുഴറ്റിയെറിഞ്ഞ ചിലങ്കയിൽ മത്സരഗ്രാമം വെന്തു വെണ്ണീറായി. Generated from archived content: poem1_june7.html Author: aryan_kannanur

തീർച്ചയായും വായിക്കുക