Home Authors Posts by ആര്യൻ കണ്ണനൂർ

ആര്യൻ കണ്ണനൂർ

0 POSTS 0 COMMENTS

ഭാഗം-9

കാലത്ത്‌ ഉണർന്നപ്പോൾ സൂര്യൻ തലക്കു മുകളിൽ എത്തിയിരുന്നു. വീട്ടിലാണെങ്കിൽ കാലത്ത്‌ അഞ്ചുമണിക്ക്‌ ടൈംപീസിലെ അലാറം അടിക്കുന്നതോടെ വണ്ടി സ്‌റ്റാർട്ട്‌ ആവും. വായന, കുളി, റ്റ്യൂഷൻ. എന്തൊക്കെ അഭ്യാസം കഴിഞ്ഞിട്ടുവേണം സ്‌കൂളിലെത്താൻ. എന്നിട്ടു വേണ്ടേ അതുവരെയുള്ള ക്ഷീണം തീർക്കാൻ, ഒന്നു ഉറങ്ങാൻ! വീട്ടിലിപ്പോൾ എന്താവും സ്‌ഥിതി? വീട്ടുകാരെ ഓർക്കുമ്പോൾ സങ്കടം വരുന്നുണ്ട്‌. കാണണം എന്ന മോഹവും ഉണ്ട്‌. പക്ഷേ, കാട്‌ ഇഷ്‌ടമായി വരുന്നതുപോലെ. ഇഷ്‌ടം പോലെ തെണ്ടി നടക്കാം. ഇഷ്‌ടം പോലെ കിടന്നുറങ്ങാം. ജീവിതത്...

ഭാഗം-8

മലൈഭൈരവന്റെ പ്രതിമക്കരികിൽ കാടന്മാർ കൂട്ടംകൂടി നിൽക്കുന്നു. അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്‌. അവരുടെ മറവുകാരണം ഒന്നും കാണാൻ വയ്യ! പൂശാലി തുള്ളുന്നതിന്റെ ബഹളം മാത്രം ഉയർന്നു കേട്ടുകൊണ്ടിരുന്നു. ആൾക്കാരെ വകഞ്ഞുമാറ്റി മാരി ഓടിവന്നു കഴുത്തിൽ അണിഞ്ഞിരുന്ന ചെമ്പരുത്തിപ്പൂമാല പോലും ഊരിക്കളയാതെ. “വാ..... എല്ലാവരും പുറത്തു വാ....” മാരി സാക്ഷ നീക്കി വാതിൽ മലക്കെ തുറന്നു. കൂട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ശരിക്കും സ്വാതന്ത്ര്യം കിട്ടിയ അനുഭൂതി. “നന്ദി എങ്ങനെ പറയണം എന്നറിയില്ല”. “നമ്മൾ കൂട്ടു...

ഭാഗം-7

“ഇത്‌ ശരിക്കും പട്ടിയെ ഇടുന്ന കൂടാണ്‌ എന്നു തോന്നുന്നു. എന്തെല്ലാമോ ശരീരത്തിൽ അരിച്ചു നടക്കുന്നു.” രമ്യ ശരീരം മുഴുവൻ മാന്തി. “പട്ടിക്ക്‌ കൊടുക്കുന്ന ഭക്ഷണം ആയാലും മതിയായിരുന്നു വിശന്നിട്ടു വയ്യ.” റഹിം വയർ പിടിച്ച്‌ അമർത്തി. ഇപ്പോഴത്തെ പ്രധാന പ്രശ്‌നം വിശപ്പല്ല. എങ്ങനെ ഇവിടെ നിന്ന്‌ രക്ഷപ്പെടും എന്നതാണ്‌. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ഇതല്ലേ ഏറ്റവും സുരക്ഷിതമായ സ്‌ഥലം? താമസിക്കാൻ ഈ കൂടുകിട്ടിയില്ലായിരുന്നെങ്കിൽ നാളെ കാലത്തെ പ്രഭാതം വല്ല മൃഗങ്ങളുടെയും വയറ്റിൽ ഇരുന്നു കാണേണ്ടി വരുമായിരിക്കില്ല...

ഭാഗം-6

ആഹൂയ്‌.......... ഊഹൂയ്‌.... അവർ മലകേറിക്കൊണ്ടേയിരുന്നു. “പടച്ചോനേ... കുന്തം. പൊട്ടിച്ചാടരുതേ.....” ഇടയ്‌ക്കിടെ റഹീമിന്റെ പ്രാർത്ഥന ഉയർന്നു കേട്ടുകൊണ്ടിരുന്നു. ഒടുവിൽ മലയുടെ മുകളിൽ എത്തി. മുന്നിൽ തല കൂർപ്പിച്ച മുളങ്കമ്പുകൊണ്ട്‌ ഉണ്ടാക്കിയ മതിൽ. ആനയ്‌ക്ക്‌ പോലും പെട്ടെന്ന്‌ അകത്തു കേറാൻ പറ്റില്ല. അത്രമേൽ ഉറപ്പുണ്ടതിന്‌ പ്രവേശന കവാടത്തിൽ എത്തിയപോൾ പടി കാവൽക്കാർ തലകുനിച്ച്‌ നേതാവിനെ വണങ്ങി. പിന്നെ അഴി വാതിൽ തുറന്നു. വേലിക്കകത്ത്‌ പരന്നുകിടക്കുന്ന മൈതാനം. അതിൽ നിറയെ പന്തം കത്തിച്ചു വെച്ച...

ഭാഗം5

രക്ഷിക്കണേ.... രക്ഷിക്കണേ.... മലഞ്ചെരുവുകളിൽ തട്ടി കരച്ചിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു. മുകളിലേക്കു പൊക്കിപ്പൊക്കിക്കൊണ്ടുപോകുന്ന കലാപരിപാടി തൽക്കാലത്തേക്ക്‌ നിർത്തിവെച്ചു എന്നു തോന്നുന്നു. കുറച്ചു നേരമായി അനങ്ങാതെ തൂങ്ങി നിൽപ്പാണ്‌. “നേരത്തെ ശവപ്പെട്ടിയിൽ കണ്ട പ്രേതം തന്നെയാവും നമ്മെ പൊക്കി എടുത്തത്‌.” ബേബി പറഞ്ഞു. “എന്നാലും അയാളെ സമ്മതിക്കണം. എന്നെ പുഷ്‌പം പുഷ്‌പം പോലെയല്ലെ എടുത്തു പൊക്കിയത്‌.” റഹീമിന്‌ അദ്‌ഭുതം “കരിമ്പന ഏഴുനിലമാളികയാക്കി നമ്മേ ആകർഷിച്ചുകൊണ്ടുപോകുംന്ന്‌. പിറ്റ...

ഭാഗം4

സൂര്യൻ മറയാറായിരിക്കുന്നു. കാടല്ലേ അതിനു വളരെ മുമ്പുതന്നെ ഇരുട്ടു പരക്കും. ഇരുട്ടു വീണാൽ വിശേഷിച്ചൊന്നും ചിന്തിക്കാനില്ല. ഏതെങ്കിലും മൃഗത്തിന്റെ തീൻമേശയിൽ സസന്തോഷം നീണ്ടു നിവർന്നുകിടന്നു കൊടുക്കാം. ബാക്കി കാര്യം അവ നോക്കിക്കൊള്ളും. “ഏതെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരുന്നാലോ?” - ബേബിയുടെ ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. “എനിക്ക്‌ മരത്തിൽ കയറാൻ അറിയില്ല.” റഹീമിന്റെ നിസ്സഹായ സ്വരം. “മരം കയറാൻ പറ്റുന്നവർക്കുതന്നെ ഇത്രയും വലിയ മരത്തിൽ കയറാൻ പറ്റ്വോ” കയറിയാൽത്തന്നെ ഉറക്കം തൂങ്ങി ...

ഭാഗം3

ചെടികളുടെ മറവിൽ ശ്വാസം പോലും വിടാതെയുള്ള ഇരിപ്പ്‌. ശരീരത്തിൽ എന്തോ അരിച്ചു കേറുന്നു. ഉറുമ്പാവണം. എന്തുവന്നാലും അനങ്ങരുത്‌. പേടിച്ച്‌ ശബ്‌ദം പുറത്തുവരാതിരിക്കാൻ റഹിം സ്വയം വായപൊത്തിപ്പിടിച്ചിരുന്നു. കുറ്റിച്ചെടികൾ ഞെരിഞ്ഞമരുന്ന ശബ്‌ദം. അൽപ്പം ദൂരെ ഇലകൾക്കിടയിലൂടെ കടുവയുടെ മുഖം തെളിഞ്ഞുവന്നു. പെട്ടെന്ന്‌ മരത്തിനു മുകളിലിരിക്കുന്ന കുരങ്ങന്മാർ ബഹളം കൂട്ടാൻ തുടങ്ങി. ഭാഗ്യം. കടുവയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. കുഞ്ഞുങ്ങളെ മാറോടു ചേർത്തുപിടിച്ച അമ്മമാർ മരത്തിന്റെ ഒത്ത മുകളിലേക്ക്‌ കയറിപ്പോയി...

ഭാഗം2

ആരോ തോണ്ടി വിളിക്കുന്നു. മമ്മി ആയിരിക്കും. പരീക്ഷ അടുത്തിരിക്കുന്നു. കാലത്തു നാലുമണിക്കുതന്നെ സ്വയം എഴുന്നേറ്റ്‌ വായന തുടങ്ങണമെന്നാണ്‌ മേലാവിൽ നിന്നുള്ള ഉത്തരവ്‌ ഒരു പക്ഷേ, അലാറം മുഴുവൻ അടിച്ചുതീർന്നിട്ടുണ്ടാവും. എന്നിട്ടും എഴുന്നേറ്റ്‌ വായന തുടങ്ങാത്തതുകൊണ്ടാവും മമ്മിയുടെ പടപ്പുറപ്പാട്‌. എന്തൊരു ക്ഷീണം. കണ്ണ്‌ തുറക്കാനേ തോന്നുന്നില്ല. ശരീരം മുഴുവൻ ഇടിച്ചു പിഴിഞ്ഞപോലെ. ഇന്നലെ കളിക്കുമ്പോൾ ബേബിയുടെ ക്യാച്ച്‌ എടുക്കാൻ ഒന്നു ഡൈവ്‌ ചെയ്‌തതാണ്‌. വാരിയെല്ലും കുത്തിയാണ്‌ വിണത്‌. ഫീൽഡിംഗിൽ ഒരു ആന...

ഭാഗം-19

“നിങ്ങൾ ആദ്യം പറയുമ്പോൾ ഞാനിത്ര പ്രതീക്ഷിച്ചില്ല....” ഏറെ നേരത്തെ നിശ്ശബ്‌ദതക്ക്‌ ശേഷം സുനിലിന്റെ ഡാഡി പറഞ്ഞു. “എനിക്ക്‌ ആ കുട്ടിയെ ഒന്നു കാണണം....” “ഞാൻ വിളിച്ചു കൊണ്ടുവരാം....” പറഞ്ഞ്‌ തീരുന്നതിന്നു മുമ്പ്‌ സുനിൽ ഓട്ടം പിടിച്ചു. പ്രവേശന കവാടത്തിന്ന്‌ അരികിൽത്തന്നെ മാരി നിൽപ്പുണ്ടായിരുന്നു. “ചേച്ചി വാ.... എന്റെ ഡാഡിയെ പരിചയപ്പെടുത്തിത്തരാം...” മാരി മടിച്ചു നിന്നു. “വരൂന്ന്‌.... ഭയപ്പെടാനൊന്നുമില്ല....” സുനിൽ കൈ പിടിച്ചു വലിച്ചു. മാരി മടിച്ചു മടിച്ച്‌ മുന്നോട്ടു നടന്നു. “ഡാഡീ.... ഇത...

ഭാഗം-18

ഒന്നിൽ നിന്നും രക്ഷപ്പെട്ടു എന്നു വിചാരിക്കുമ്പോഴേക്കും മറ്റൊന്ന്‌ അതിൽ നിന്നു രക്ഷപ്പെട്ടാൽ മറ്റൊന്ന്‌. ഹൊറർ സിനിമയിലെ രംഗങ്ങളേപ്പോലെ. ഈ തിരക്കഥ ആരാണാവോ എഴുതി ഉണ്ടാക്കുന്നത്‌. കോണിയിലൂടെ ഇറങ്ങിവരുന്ന ഭീകരന്മാരുടെ ഓരോ ചവിട്ടും ജീവനിൽ വന്നു പതിക്കുംപോലെ. അവർ വാതോരാതെ കിഴവനെ ചീത്ത പറഞ്ഞു കൊണ്ടിരുന്നു. കോണി ഇറങ്ങി മുന്നോട്ടു നടന്ന്‌ അവർ മറ്റൊരു കോണിൽ എത്തി. തോക്ക്‌ മൂലയിൽ കുത്തിച്ചാരി വെച്ചു. പിന്നെ ചാക്കിന്റെ കെട്ടഴിച്ച്‌ പലതരം വസ്‌തുക്കൾ പുറത്ത്‌ എടുത്ത്‌ നിലത്തു പരത്തി. “കഴിഞ്ഞവർഷത്തെ...

തീർച്ചയായും വായിക്കുക