അരുൺ സ്കറിയ
ഇരുട്ട് വിൽപ്പനയ്ക്ക്
പരസ്യം കണ്ടുവന്നതാണ്
നല്ല ഒന്നാന്തരം ഇരുട്ട് വില്പനയ്ക്ക് അലുവ പാകത്തിൽ അധികംമുറുക്കമില്ലാതെ
പല വർണ്ണത്തിൽ, പല രൂപത്തിൽ അടുക്കി വച്ചിരിക്കുകയാണ്
ചിലതിന് ചുവപ്പ് , ചിലതിന് പച്ച ചിലതിന് ആകാശ നീല
മഞ്ഞയും വെള്ളയും പല വർണ്ണസങ്കരവും വേറെ
എൻറെ സംശയം ഇരുട്ടിന് നിറമുണ്ടോ
കടക്കാരൻ ചിരിച്ചു എല്ലാത്തിനും അടിസ്ഥാനം കറുപ്പാണ്
പല വർണ്ണത്തിൽ പൊതിഞ്ഞു എന്നേയുള്ളൂ
സമ്മതിക്കാം , ഇതിൻറെ ഉപയോഗം ഒന്നു പറഞ്ഞാൽ
എളുപ്പമല്ലേ
എന്തി ലാണോ ഇരുട്ട് പരത്തേണ്ടത് അതിൽ അൽപ...