അരുൺ പവിത്രൻ
സമാന്തരം
ഏറ്റവും ഭംഗിയായി
കബളിപ്പിക്കുന്ന ചിരിയുടെ വില,
നൂറിൽനിന്നു തുടങ്ങുന്നു..
മോണ കാട്ടിയും, കാട്ടാതെയും,
ചുണ്ടിൽ ഒളിപ്പിച്ചും,
വ്യത്യസ്തമായ ഒട്ടനേകം ചിരികൾ
തകർത്തുവിൽക്കപ്പെടുകയാണ്..
മറ്റൊരു ഭാഗത്ത്,
ഉറവ വറ്റിയ കാർമേഘങ്ങളിൽ
ശൂലം കയറ്റിയും, നെരിപ്പോട് പോലെയെരിച്ചും
സങ്കടക്കടലുകളെയും, തീരാദുഃഖങ്ങളേയും
വിറ്റൊഴിക്കുന്നതും കാണാം..
ലോകമാകെ
വേലിപടർപ്പുകളിൽ,
പാമ്പിരുന്നുറങ്ങുന്നു..
കിനാവുവറ്റിയ
കുട്ടിയുടെ കണ്ണിൽ,
സമാന്തരലോകത്തിനു കുറുകെയൊരു തീവണ്ടിപ്പാത തുറന്...