അരുൺ കെ.ജി
മുറ്റമടിക്കുമ്പോൾ
സ്വകാര്യത, പെൺമ, പ്രതിസന്ധി, പരിസ്ഥിതി, പ്രണയം, പ്രവാസം, നാഗരികത തുടങ്ങിയവയെല്ലാം സമകാലിക കവിതയുടെ വിഷയങ്ങളാണ്. തീർത്തും മലീമസമായ നഗരാന്തരീക്ഷം ജീവിതത്തിന്റെ ഉത്സവലഹരിയെയൊന്നാകെ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. ഏകാന്തതയുടെ ഒറ്റുവഴികൾക്കിടയിൽപ്പെട്ട് ജീവിതം നാറുമ്പോൾ കപടസദാചാര വാദികളും ആത്മീയഗുരുക്കളും പെരുകുന്നു. ജീവിതം നാശോന്മുഖമാവുന്നു. അപ്പോൾ, നമ്മുടെ കവികൾക്ക് പ്രതിഷേധിക്കാതെ തരമില്ലെന്നു വരുന്നു. “വഴിപോക്കരില്ലാത്ത&വഴിയുടെ മനസ്സിൽക്കൂടി&ഞാൻ നടന്നുണ്ടായ ഒച്ചയിൽ&ചിറകു തട്...