അരുൺ സി.ജി
മഴ
“ഹൊ! എന്തൊരു മഴ, ഇതിന്ന് തോരുന്ന ലക്ഷണമില്ല” -വരാന്തയിൽ നിന്ന് അച്‌ഛൻ പിറുപിറുക്കുന്നത് മുറിയിലിരുന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. മുറിയിലെ ജനാലയിലൂടെ അരിച്ചിറങ്ങുന്ന മഴയും നോക്കിയിരിക്കാൻ എന്തൊരു സുഖമാണ്. അങ്ങനെ നോക്കിയിരുന്നപ്പോഴാണ് മഴ എന്റെ സുഹൃത്തായി മാറിയത്. എന്റെ ജനനം മുതൽ ഇന്നുവരെ എന്റെയെല്ലാകാര്യങ്ങളിലും മഴ അകമ്പടി സേവിച്ചിരുന്നു. വരാന്തയിലെ തണുത്തുറഞ്ഞ ചുമരുകൾക്ക് സുഖമാണോയെന്ന് ഞാൻ ചോദിച്ചില്ല. പകരം അവയുടെ മാറിലൂടെ എന്റെ നനുത്ത വിരലുകൾ പായിക്കുകമാത്രം ചെയ്‌തു. വരാന്തയിലെ ചാ...