Home Authors Posts by അരുണ്‍ ആര്‍ഷ

അരുണ്‍ ആര്‍ഷ

0 POSTS 0 COMMENTS

പാട്ടജന്മങ്ങള്‍

യാചകനോ ഭ്രാന്തനോ എന്ന് തിരിച്ചറിയുവാന്‍ കഴിയാത്ത രൂപത്തില്‍ അലയുന്ന മനുഷ്യ ജന്മങ്ങള്‍ നമുക്കഭിമുഖമായി നിത്യേന കടന്നു പോകുന്നു . അവരെ സമൂഹം ഭയക്കുന്നു, അല്ലെങ്കില്‍ വെറുക്കുന്നു .ഒരു നിമിഷം അവനെ തടഞ്ഞു നിര്‍ത്തി എന്താണ് നിനക്ക് സംഭവിച്ചതെന്ന് ഒരല്‍പം കാരുണ്യത്തോടെ,സഹാനുഭൂതിയോടെ ചോദിച്ചാല്‍ ...അവരില്‍ ഓരോരുത്തര്‍ക്കും പറയുവാന്‍ ഒരു കഥ കാണും .ഇന്നോളം ആരും എഴുതാത്തത്രയും വികാരപരമായ ഒരു കഥ . എന്റെ ഓഫീസിലെ ജനാലയിലൂടെ നോക്കിയാല്‍ ,റോഡിനപ്പുറത്ത്‌ ദൂരെ മാറി , കാടും പടലും കയറിയ ഒരു വൈറ്റിംഗ് ഷെഡ് കാ...

ഞാന്‍ അവളെ തെരുവിലെറിഞ്ഞു

കല്‍ക്കത്ത നഗരം തിരക്കേറിയാതാണ് .അത്രത്തോളം മലിനപ്പെട്ടതും . പാന്‍ മുറുക്കാന്റെ കറയും ദുര്‍ഗന്ധവും ഉണ്ടെങ്കിലും , ആ നഗരത്തിലെ ഓരോ മണല്‍ത്തരിയും ആഴമേറിയ ഒരു സാംസ്കാരിക പൈതൃകത്തിന്റെ ഉടമകളെന്ന് സ്വയം അഹങ്കരിക്കുന്നു .കേരളത്തിലേക്കുള്ള ട്രെയിന്‍ കിട്ടുമോ എന്ന ആശങ്കയോടെ റെയില്‍വേ സ്റ്റേഷനിലേക്ക് ഞാന്‍ ഓടുകയായിരുന്നു . ഷര്‍ട്ടില്‍ വിയര്‍പ്പിന്റെ ഒട്ടലും ഉച്ഛാസത്തില്‍ സിഗരറ്റിന്റെ ദുര്‍ഗന്ധവും ഉണ്ടായിരുന്നു . ഭിക്ഷയെടുക്കുന്ന യാചകരും ..ചലം ഒലിപ്പിച്ചുകിടക്കുന്ന കുഷ്ഠരോഗികളും ..വേശ്യകളും , ഉള്‍പ്പെടെ ...

തീർച്ചയായും വായിക്കുക