ആര്‍ട്ടിസ്റ്റ് സത്കലാ വിജയന്
നാടന്‍പാട്ട്
പണിയെടുക്കുന്നവന്റെ പടപ്പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. നമ്മുടെ സമൂഹത്തിന്റെ തൊഴില്‍ വിഭജനം നടന്ന കാലം മുതല്‍ നാടന്‍ പാട്ടുകള്‍ പ്രസക്തമാണ്. പ്രധാനമായും കാര്‍ഷികമേഖലയും തൊഴിലാളികളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധങ്ങളാണ് ഇതില്‍ പ്രകാശനം ചെയ്യുന്നത്. ഭാഷയുടെ ഉല്പത്തിഘട്ടം മുതല്‍ പ്രത്യേകിച്ച് മലയാള ഭാഷ ഉത്ഭവിച്ച കാലം മുതല്‍ നാടന്‍ ശീലുകള്‍ വന്നിരിക്കണം. ഇതിലാകട്ടെ ഇപ്പോള്‍ ശുദ്ധ സംഗീതം എന്നു വിളിക്കുന്നതിന്റെ യാതൊരു സ്വാധീനവും കടന്നുവന്നിട്ടില്ലാത്തതാണ്. സംഗീതത്തിന്റെ ആകര്‍ഷണീയതയും വശ്യതയും അദ്ധ്വാ...