Home Authors Posts by അരവിന്ദൻ കൃഷ്ണതീര്‍ത്ഥം

അരവിന്ദൻ കൃഷ്ണതീര്‍ത്ഥം

6 POSTS 0 COMMENTS

താപം

    കാർമുകിൽ ചെപ്പിൽ നീയേകനായി, നിന്റെതാപത്തിൽ നീതന്നെയുരുകി... തുള്ളിവീഴുന്നൊരീ പേമാരിയിൽ നിനക്കായി കേഴാത്തതാരോ.. ചുംബനം മോഹിച്ച താമരയും ചെമ്മാന താപമേറ്റുണരുന്ന പൂവാടിയും നിന്നെ പ്രണയിച്ച സൂര്യകാന്തിയും അവിടയാ മണ്ണിൽ തലതല്ലി വീഴുന്നുവോ... പാടിപ്പറക്കുന്ന പൂങ്കുയിലും കഥകളറിയാത്ത ചേതനനും നിൻ നെഞ്ചിൻ ചൂടേറ്റു ചേരുമ്പോഴും അറിയാതെ പോകുന്നോ നിൻ നൊമ്പരം ആ മനക്കാമ്പിലെ എകാന്തഭാവം ആരുമിന്നറിയാതെ പോകുമ്പോഴും അവനോടിയെത്തി, ആ മിഴിപ്പൂക്കൾക്ക്...

എന്നെ സ്വാധീനിച്ച ചങ്ങമ്പുഴ

എന്റെ മനസ്സിലെ ചങ്ങമ്പുഴ    ചങ്ങമ്പുഴ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിവരുന്നത് നാലുവരികളാണ്.        വേദന വേദന ലഹരിപിടിക്കും - വേദന ഞാനതിൽ മുഴുകട്ടെ  മുഴുകട്ടെ മമ ജീവനിൽ നിന്നൊരു - മുരളീ മൃദുരവമൊഴുകട്ടെ ഞാൻ ആദ്യമായി കേൾക്കുന്ന ചങ്ങമ്പുഴയുടെ വരികളാണിവ. എന്റെ പ്രൈമറി വിദ്യാഭാസ കാലത്തു മനസ്സിൽ കൂടുകൂട്ടിയ ഈ വരികൾ പിന്നീട് അദ്ദേഹത്തിലേക്കുള്ള വഴിയായി. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന് കേൾക്കുമ്പോൾ,  ഒരു കാല്പനികനായ കവി എന്ന് മാത്രമാണ് പലപ്പോഴും നമ്മുടെ മനസ്...

കൊറോണ പിടിച്ചകാലം

      കൊറോണ പിടിച്ചോരു കാലമിതു - കൊറോണ പിടിച്ചോരു കാലം ഇന്ദ്രനും ചന്ദ്രനും സമനെന്നഹങ്കരിച്ച- മനുഷ്യനെ ക്വാറന്റൈനിലാക്കിയ കാലം സോപ്പും സാനിറ്റൈസറും വേണം സോദരാ.. നീ മുഖം മറച്ചിടേണം ആറടി ദൂരെ നിന്നീടണം അല്ലായ്കിൽ ആറടിമണ്ണിൽ ഉറങ്ങീടേണ്ണം ആറ്റുനോറ്റൊന്ന് നാട്ടിലെത്തീട്ടേ - കാന്ത വാസം വിധിച്ചിതോ കാലം കാറ്റുപോലും ശത്രുവും കാലം കൊറോണ പിടിച്ചോരു കാലം ആരെയും കാണാതെ സമ്മാനമില്ലാതെ ആർഭാട ജീവിതം വികലമായിമാറുന്നു ഉള്ളിലെ ചോരനീരാക്കി നിന്നിട്ടും ഉള്ളിത്തൊലിപ...

ആഞ്ഞിലിപ്പഴം

        ആർക്കും വേണ്ടാതനാഥമായി വീണതോ ആരും കൊതിക്കുന്നൊരാഞ്ഞിലിപ്പഴങ്ങളും രക്തം ചിന്തി പിടയുന്നുവോ നീ രക്തം ഇല്ലാത്തൊരീ ലോകർക്കു മുന്നിൽ മധുരം നുണയുന്ന നാവുകളില്ല മധുരപ്പഴത്തിനെ കല്ലെറിയും ബാല്യംങ്ങളില്ല മധുരിക്കും ഓർമ്മതൻ സ്പന്ദനമില്ല മണ്ണിൽ നിറം മങ്ങുന്നുവോ ഈ നാട്ടറിവുകളും തൊടികളിൽ മണ്ണിലീത്തോട്ടിറമ്പിൽ തോറ്റു പോകാത്ത കൗമാരമാനസത്തിൽ തൊട്ടുണർത്തുന്നൊരീ വേറിട്ട കാഴ്ചകൾ തോറ്റു പോകുന്നുവോയീ കൃത്രിമത്തിൽ ആഞ്ഞിലീമേലെ നിറയുന്ന മധുവും ആഞ്ഞടിച്ചീടുന...

ഭ്രാന്തി

            ചിന്തകൾ മേയുന്ന ഭ്രാന്താലയത്തിൽ ചിന്തിച്ചു കൂട്ടുന്നു ഭ്രമിത മോഹങ്ങളെ ചുടുചോര പൂക്കുന്നൊരഞ്ചിതൾ പൂവിനെ ചുറ്റിനും കൂടീട്ട് ഭ്രാന്തിയാക്കുന്നുവൊ.. മണമില്ല നിറമുള്ളോരോർമ മാത്രം, മധുരം നുണയുന്ന നാദങ്ങളില്ല മണ്ണിലെ ശ്വാസമായി മാറിയിട്ടും കണ്ണിൽ എന്നെ ഭ്രാന്തിയാക്കുന്നു മർത്യർ ദൃഷ്ടിയിൽ ഞാനോ ഭ്രഷ്ടയായീടുന്നു സൃഷ്ടിയിൽമേവും, അതുല്യയായീടുന്നു കുഷ്ഠം പിടിച്ചോരു മാനസങ്ങൾ കഷ്ടമാക്കീടുന്നു എന്റെ ജന്മം ഔഷധം സേവിച്ച് പൊലിക്കുന്നു...

പൂക്കളം

കർക്കിടകത്തിന്റെ കാർമേഘം പോയിതാ ചിങ്ങത്തിൻ പൊൻവെയിലെത്തി. അത്തം പിറന്നിനി പത്ത്‌ നാൾ മാത്രം ചിങ്ങത്തിരുവോണമെത്താൻ. പൂക്കളം വയ്‌ക്കണം മാവേലി മന്നനായ്‌ പൂക്കുട തേടിപ്പിടിക്കാം പൂവായ പൂവെല്ലാം കൂടിയിലാക്കിടാം പൂക്കളം നന്നായൊരുക്കാം വന്നീടു കൂട്ടരേ നമ്മൾക്കൊന്നായ്‌ മാവേലി മന്നനായ്‌ കാത്തിരിക്കാം. Generated from archived content: poem11_aug.html Author: aravindakshan

തീർച്ചയായും വായിക്കുക