ആരതി ഗോപാല്‍
ആത്മഹര്‍ഷം
പ്രൗഢമായ നിറഞ്ഞ സദസ്സിനു മുന്നില്‍ സേതുനാഥന്‍ തന്റെ പ്രസംഗം തുടരുകയാണ്. നിശ്ശബ്ദതയെ കീറി മുറിച്ച് സദസ്സ്യരെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച് തന്റെ സീറ്റിലമര്‍ന്നു . മുന്നിലിരിക്കുന്ന ഗ്ലാസ്സിലെ വെള്ളം ഒരിറക്ക് കുടിച്ച് അടുത്തിരുന്ന രാജശേഖരനെ നോക്കി. അയാള്‍ അഭിനന്ദിച്ച് തോളില്‍ തട്ടി. നീണ്ട കരഘോഷത്തിനൊടുവില്‍ വേദിയിലിരുന്ന വനിതയെ ആശംസാപ്രസംഗത്തിന് ക്ഷണിച്ചു. സദസ്സിനെ ആകെ ഒന്നുഴിഞ്ഞ് അവര്‍ പറഞ്ഞു തുടങ്ങി. ‘’ ദി എയ്ജ് ഓഫ് പ്രീച്ചിംഗ് ഈസ് ഗോണ്‍’‘ മഹത്തായ ഈ വാക്കുകളോടെ ഞാന്‍ ആരംഭിക...