Home Authors Posts by അപ്പു മുട്ടറ

അപ്പു മുട്ടറ

0 POSTS 0 COMMENTS

വടി

ആകെക്കൂടി ഒരു വടിയേ വീട്ടിലുണ്ടായിരുന്നുളളൂ. കളളൻ വന്നാൽ കയ്യോടെ തല്ലിക്കൊല്ലാൻ പാകത്തിലാണ്‌ ഞാനതു കിടക്കയുടെ തലക്കൽതന്നെ സൂക്ഷിച്ചിരുന്നതും. എന്നാൽ ആ പ്രഭാതത്തിൽ കതകുകൾ തുറന്നും, പണപ്പെട്ടി കാലിയായും കിടക്കുന്നതു കണ്ടുകൊണ്ടാണ്‌ എനിക്ക്‌ ഉണരാൻ വിധിയുണ്ടായത്‌. എങ്കിലും വടിക്കു മാത്രം യാതൊരു ചലനവും സംഭവിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടു. കളളൻ ആ വടി എന്റെ മേൽ തന്നെ നടപ്പാക്കിയില്ലല്ലോ എന്നത്‌ എന്നെ സ്‌തംഭിപ്പിച്ചു കളഞ്ഞു. പിന്നെപ്പിന്നെ എനിക്കൊരു ശങ്ക തോന്നിത്തുടങ്ങി. ഈ വടി ഇപ്പോൾ എന്റേതോ, അതേ ...

അയൽക്കാരൻ

നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക എന്ന അരുളപ്പാടനുസരിച്ചായിരുന്നു യോഹന്നാൻ അയൽക്കാരനെ തട്ടിക്കളഞ്ഞത്‌. കാരണം, അതിനു മുമ്പുനടത്തിയ കൊലപാതകത്തിന്റെ പേരിൽ തനിക്കു വധശിക്ഷ കിട്ടുമെന്ന കാര്യത്തിൽ അയാൾക്കു സംശയമില്ലായിരുന്നു. Generated from archived content: story1_mar9.html Author: appu_muttara

പച്ചപ്പട വേണം

താർപ്പാതകൾക്കു വീതികൂടുന്നു, നടപ്പാതകൾ മാഞ്ഞുമാറുന്നു. നഗരവാണിഭങ്ങൾ കൈയ്യേറി ബാക്കിവെച്ച നടപ്പാതകളോ, ആപൽക്കെണികളാകുന്നു. മരണവർണ്ണമാർന്ന റബ്ബർചക്രങ്ങൾ വഴിയോര വാഴ്‌വുകളെ തൊഴിച്ചകറ്റുന്നു. ഇനി ഇതാ കാലൻപാതകൂടി! കൗപീനത്തോളം വീതിയില്ലാത്ത കേരളഭൂമിയെ നേർത്ത രണ്ടുപുറംപോക്കുകൾ പോലെ പകുത്തെറിഞ്ഞുകൊണ്ട്‌ ഉത്തരേന്ത്യൻ രഥവേഗകാമം അലറിപ്പാഞ്ഞുവരാനിരിക്കുന്നു! അധിനിവേശ സാമ്രാജ്യത്തിന്റെ അരുമക്കിടാങ്ങൾ കടലുകാണാനെഴുന്നെളളുന്ന ‘ശല്യമൊഴിഞ്ഞൊരു’ രാജപാത മാത്രമായിച്ചുരുങ്ങുകയാണീ കേരളം. മലയാളിയുടെ വായിൽ മണ്ണിടാൻ ആഗോ...

സംഭവിച്ചതെല്ലാം നല്ലതിന്‌

കാമം കമ്പോളവല്‌ക്കരിക്കപ്പെടുന്നതു പുതുമയല്ല. ഡിമാന്റുളെളാരു കമ്പോളച്ചരക്കാക്കി ഉളളുകൊണ്ട്‌ ഊറ്റം കൊളളുന്നത്‌ പൊതുവേ സ്‌ത്രീയുടെ ഭാവം. പുരുഷാസക്തിയുടെ ത്വരണത്തിൽ തനിക്കു വഹിക്കാവുന്ന പങ്കിന്റെ പൾസ്‌ നോക്കി സ്വയം വിലയിരുത്തുന്ന സ്‌ത്രീതന്നെയാണ്‌ സ്വസമുദായത്തിന്റെമേൽ വിപണനത്തിന്റെ ഐ.എസ്‌.ഐ മുദ്ര ചാർത്തിയത്‌. അഭ്രസൗന്ദര്യമായും, മോഡലായും സ്‌ത്രീ, മുതലാളിയുടെ ലാഭക്കളത്തിലെ അമ്മാളുകട്ടയാകുമ്പോൾ ഇതൊക്കെയാകാത്തിടത്തോളം തങ്ങൾ പൂർണ്ണരല്ലെന്നു ഖിന്നരാകുന്ന പെൺകുട്ടികൾ ഏറുകയാണ്‌. ചൂഷണം ചെയ്യപ്പെടാനുളള പശ്ച...

ഇനിയെങ്കിലും

ധനാർത്തിയും അടിത്തട്ടുരാഷ്‌ട്രീയവും തമ്മിലുളള അവിഹിതവേഴ്‌​‍്‌ചയ്‌ക്ക്‌ എക്കാലവും ‘പിമ്പ്‌’ വേലചെയ്‌തുപോന്നിട്ടുളളത്‌ ബ്യൂറോക്രസിയാണ്‌. തജ്ജന്യസന്തതിയോ; പ്രകൃതിനാശവും. പച്ചത്തുരുത്തുകളുടെ പ്രേതനിലങ്ങളിൽ പേരറിയാത്ത മഹാരോഗങ്ങളുടെ വിഷബീജങ്ങൾ നൂറുമേനി വിളയുമ്പോഴും ആസൂത്രണങ്ങളുടെ പൊങ്ങച്ചബൊമ്മകൾ നാടുവാഴ്‌ചയുടെ നാല്‌ക്കാലിക്കീഴേക്കു തൂക്കിയിട്ടാടുന്ന നാലുമുഴം കോണകത്തിന്റെ നാറ്റമല്ലാതെ എന്തുണ്ടു മിച്ചം? തീക്ഷ്‌ണദാഹങ്ങൾ ഊഴക്കണക്കിൽ കബളിപ്പിക്കപ്പെടുന്ന നിമ്‌നസ്ഥലികളിൽനിന്ന്‌ രക്താർബ്ബുദത്തിന്റെ തീച...

തെളിവില്ലാത്തത്‌

പാർലമെന്റ്‌ മന്ദിരത്തിന്റെ നടവഴിയിൽ മലം. അവസാനം മണത്തറിഞ്ഞത്‌ സെക്യൂരിറ്റിക്കാർ. പന്തിരാണ്ടു നീണ്ട അന്വേഷണത്തിനൊടുവിൽ സി.ബി.ഐ. കോടതിയിൽ സമർപ്പിച റിപ്പോർട്ട്‌ ഇങ്ങനെ. ‘മലം മനുഷ്യന്റേതാണ്‌ എന്നാൽ, ടി വസ്‌തുവിന്‌ രാഷ്‌ട്രീയവുമായോ രാഷ്‌ട്രീയക്കാരുമായോ ബന്ധമുള്ളതായി തെളിവു ലഭിച്ചിട്ടില്ല. ’അങ്ങനെയാണ്‌ പണ്ടൊരിക്കൽ അമേരിക്കൻ പ്രസിഡന്റിനോടൊപ്പം ഇന്ത്യ സന്ദർശിച്ചു മടങ്ങിയ നായ പൊട്ടിച്ചിരിക്കാൻ പഠിച്ചത്‌. Generated from archived content: story2_jun27_09.html Author: a...

തീർച്ചയായും വായിക്കുക