സന്ധ്യ
കാലപ്പിഴകൾ
മിഴി നീർ-
നനക്കാതെ ഉള്ളം
ശാപക്കനലിൽ
എരിയുമ്പോൾ
കഷ്ടം അതുമൊരു-
ഹാരമാക്കി നാം
ഇലകൾ സമൃദ്ധമെങ്കിലും
പൂവില്ലാത്ത ചെടികളും
പൂക്കൾ സമൃദ്ധമെങ്കിലും
കായില്ലാത്ത മരങ്ങളും
ചുറ്റും വളർന്നുതുടങ്ങി
കനിഞ്ഞിറങ്ങാൻ
വന്ന മഴ നിരാശ-
യോടെ മടങ്ങി
മണ്ണിലമരുന്ന
പച്ചിലകളെ കണ്ട്
പഴുത്തിലകൾ
ചിരിച്ചു
ഉറക്കം നഷ്‌ടമായ
രാത്രി, പകലുകളിൽ
അഭയം തേടിയപ്പോൾ
സൂര്യൻ കടലിൽ മറ-
യാനാഗ്രഹിച്ചു
പുറകിലെവിടെയോ
നിലവിളികൾ ഉയരുന്നു
എങ്കിലും,
നാം നടക്കുകയാണ്
തിരിഞ്ഞുനോക്കാതെ.
ബാല്യം
നിലാവും ഞാനും
സല്ലപിക്കും നേരം
മന്ദമാരുതന്റെ സ്നേഹ-
ലാളനങ്ങളേൽക്കവേ
ഉള്ളം കൊതിക്കു-
ന്നിതെന്നും ബാല്യ
കാലത്തിലെത്താൻ
മഷിത്തണ്ടൊടിച്ചും പുതു-
തെച്ചിക്കാ പറിച്ചും
മാഞ്ചോടും കൈതയും തേടി
തൊടിയെല്ലാമലഞ്ഞും
മധുരപ്പുളി നുണഞ്ഞും കശു-
മാഞ്ചോട്ടിൽ തളർന്നും
മണ്ണപ്പം ചുട്ടും ചെറു-
മീനുകളെ തോർത്തുമുണ്ടിൽ
പിടിച്ചും നടക്കവേ കണ്ട
മഴവില്ലിൻ ഏഴഴകോടെ
മുന്നിലിതാ എന്റെ ബാല്യം !
വെയിലുതേടി
ഭൂമിക്ക് പനിയാണ്
നല്ലോണം മഴ
നനഞ്ഞു, പിന്നെ
ചുമയുമുണ്ട്
"ഒരു കുടയെടുത്താ-
ലെന്താ.. ഇപ്പൊ
കണ്ടില്ലേ? "
കുടയെല്ലാം
വികൃതിപ്പിള്ളേർ
നശിപ്പിച്ചു
എപ്പോഴും ചെവി-
ക്കുള്ളിൽ ആരൊക്കെ-
യോ കരയുന്ന ശബ്ദം
"മഴ നനഞ്ഞാൽ
എനിക്ക് പനിക്കാറില്ല
ഓർക്കുന്നില്ലേ എത്ര-
തവണ തളർന്നു കിടന്നു
വൈദ്യന്മാരെല്ലാം
മരിച്ചുവീണിട്ടും
ഞാനിന്നും ജീവിക്കുന്നു"
ഞാനുറങ്ങട്ടെ
നാളെ മഴമേഘങ്ങൾ-
ക്ക് പകരം വെയില്-
പെയ്യില്ലെന്ന് കരുതാനാവുമോ?
അഭയം അപായം
ആരംഭമായിരിക്കുന്നു
നിഷേധാത്മകമായ
ഒരു കാലചക്രം
സർവസീമകളും കടന്ന്
എന്നിലേക്കടുക്കുന്നു,
കാതുകളിൽ പ്രതിധ്വനിച്ച
രോദനത്തെ പൊടുന്നനെ
ഞാനറിഞ്ഞു, ആത്മാവിലേക്കാ-
ഴ്ന്നിറങ്ങിയ ശ്വാസനിശ്വാസങ്ങൾക്ക്
ചുടുരക്തത്തിന്റെ ഗന്ധം
വഞ്ചിക്കപ്പെട്ട മാതൃത്വത്തിന്റെയും
കൗതുകംകൊള്ളുന്ന കൗമാരത്തിന്റെയും
നിഷ്കളങ്ക ശിശുഹൃദയത്തിന്റെയും
പാവനസാമീപ്യം
ഭ്രമത്തിന്റെ മൂടുപടമണിഞ്ഞ
യാഥാർഥ്യത്തിൽനിന്ന-
കലാൻ സാധിക്കുന്നില്ല
ദുഃഖം അധികരിക്കുന്തോറും
കാലുകൾക്ക് തളർച്ചയേറുന്നു,
ജീവന്റെ കാതലായ
മുലപ്പാലിൽ ആരോ
വിഷം ...
കാലവർഷം
കാലവർഷക്ക-
റുപ്പെന്റെ കോലായിൽ
കാത്തുനിൽക്കുന്നി-
താരെയോ നാൾക്കുനാൾ
ഞാനറിയില്ലയീ-
മൗനഭാഷണം
സ്നേഹമോ ദുഃഖ
ഭാരമോ കാരണം
ഓർമ്മകൾ നീറി-
ടുന്നുവോ പിന്നെയും
നീരസംപൂണ്ടു നിൽ-
ക്കയോ നിന്നിലെ
രോഷമെല്ലാമു-
ണർന്നു തുടങ്ങിയോ
യാത്രചൊല്ലാൻ നി-
നക്കു തിടുക്കമോ
നിന്റെ നീർക്കണ-
ങ്ങൾക്കിന്നു കോപമോ
സ്നേഹമോ തിങ്ങിനിൽ-
ക്കുന്നു പെയ്യുവാൻ
നിന്റെ സ്പർശന സാഫല്യ-
മേകുവാൻ വീണ്ടുമെന്തിനീ
താമസം വർഷമേ..
മെഴുതിരി
കർക്കിടകത്തിലെ കറുത്ത രാത്രികൾ വീണ്ടും ഞങ്ങളെ തേടിയെത്തി. ടെറസ്സിലെ തകരഷീറ്റുകൾക്കുകീഴെ മങ്ങിയ വെളിച്ചത്തിൽ നിൽക്കുമ്പോൾ പിറകിൽ പടരുന്ന ഇരുട്ട് കൂടുതൽ ഭയാനകമായി മാറി. ആയുസിന്റെ സൂചികപോലെ മുന്നിൽ ഉരുകിക്കൊണ്ടിരിക്കുന്ന മെഴുതിരി തണുത്ത കാറ്റിൽ ഇടറുകയും ഉലയുകയും ചെയ്യുമ്പോൾ ഏതോ അഗാധമായ ചിന്തയിലൂന്നി അതിലേക്ക് ഉറ്റുനോക്കുകയായിരുന്നു അമ്മ.
മഞ്ഞവെളിച്ചത്തിൽ പ്രായാധിക്യത്തിന്റെ ചുളിവുകൾ ആ മുഖത്ത് തെളിഞ്ഞുനിന്നു, ചോരവറ്റിയ കണ്ണുകളിൽ പ്രതീക്ഷയുടെ ഏടുപോലെ മെഴിതിരികൾ ജ്വലിച്ചു. ഏറെ നേരമായി ആ ബിംബങ്ങൾ ...
പെൺകിനാവ്
സായാഹ്നസൂര്യന്റെ അകമ്പടിയായി നാടുവിട്ട് നാടുതേടിയലയുന്ന പക്ഷികൾ വിണ്ണിന്റെ മറുകുകളായി മായുന്ന കൗതുകക്കാഴ്ചയ്‌ക്കൊപ്പം, ഇന്നും എന്റെ പ്രതീക്ഷകൾ പടിഞ്ഞാറെ കനലാഴിയിൽ എരിഞ്ഞമരാൻ പോവുകയാണ്. ആഗ്രഹങ്ങളെയെല്ലാം പകൽക്കിനാവാക്കി മാറ്റിനിർത്താൻ എപ്പോഴാണ് ഞാൻ പഠിച്ചത്?
ഈ ജനലഴികൾക്കപ്പുറം സൗമ്യമായ പകലുകളിൽ ചെറുകിളികൾ ആവേശത്തോടെ പുതിയ ചില്ലകൾ തേടി പറക്കുന്നത് കാണുമ്പോൾ കാലമിത്രകഴിഞ്ഞിട്ടും ഉള്ളം വിങ്ങാറുണ്ട്!
'എന്തിനാണ് ഞാൻ എന്നെ മറന്നുകളഞ്ഞത്,ഈ ത്യാഗങ്ങളെല്ലാം എനിക്കെന്താണ് നേടിത്തന്നത്, പരിഹാസമോ, അവഗണ...
മഴ
ജനൽച്ചില്ലുകളിൽ
എന്തോ
കുത്തിക്കുറിച്ച്
ഒന്നു കാണാൻ
കൊതിച്ച്
മഴ പുറത്ത്
കാത്തുനിന്നു
ജനലിനപ്പുറം
വീണ്ടും വീണ്ടും
അഗാധമായ
മൗനം
കാറ്റിന്റെ
ഗതിമാറി താളം
മുറിഞ്ഞപ്പോൾ
വിജനമായ
വഴികളിൽ
ഞെട്ടറ്റ ഇലകൾ-
ക്കൊപ്പം അത്
പെയ്തൊഴിഞ്ഞു.