എ പി കുഞ്ഞാമു
കഥ എന്ന ചാവേര്‍
എഴുത്തുകാരെ വിലയിരുത്തേണ്ടത് അവരുടെ രചനകളെ അത് കാലഘട്ടങ്ങളുടെ സാമൂഹികപരിസരങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കണം എന്നൊരു മതമുണ്ട്. സാഹിത്യപ്രസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലും നിരൂപകര്‍ മൂല്യ നിര്‍ണ്ണയം നടത്തുന്നു. ക്ലാസ്സിസം റൊമാന്റിസം മോഡേണിസം പോസ്റ്റ്മോഡേണിസം എന്നും മറ്റുമുള്ള ഈ തരം തിരിക്കലും രൂപത്തേയും ഉള്ളടക്കത്തേയും ആസ്പദമാക്കി നടത്തുന്ന സ്വഭാവനിര്‍ണ്ണയമാണ്. ഒരു പ്രത്യേകകാലത്ത് പ്രത്യക്ഷപ്പെടുന്ന രചനകള്‍ക്ക് സമാനമായ സ്വഭാവസവിശേഷതകളുണ്ടാവുന്നതിനാല്‍ ഈ മൂല്യനിര്‍ണ്ണയത്തിലും കാലഘട്ടം പ്രസക്തമായി ...