Home Authors Posts by അന്‍വര്‍ ഷാ ഉമയനല്ലൂര്‍

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

0 POSTS 0 COMMENTS

കടല്‍ ചോദിക്കുന്നു…

അനുദിനമൊരുസുതന്‍ മരണത്തെയറിയുന്നു കയ്പ്പാദ്യമുയരുന്ന മധുരത്തെയറിയുന്ന ഹൃദയതിരുമുറിവില്‍നിന്നുതിരുന്ന രുധിരമാം മുത്തുപോല്‍ തൂലികത്തുമ്പില്‍ത്തുളുമ്പുന്നു. മുനകൂര്‍ത്ത വാക്കേറ്റിടനെഞ്ചു തകരവേ,പാപികളില്ലാത്തയുലകിതെന്നറിയുന്നു കണ്ണുകള്‍ കഴുകുകള്‍ക്കൊണ്ടുപോയീടിലും നിപതിച്ച ഭാവിതന്‍ പല്ലുകള്‍ തിരയുന്നു. മൂകമായകമേ,യൊതുങ്ങാത്ത യൗവ്വനം കവനനദിയായിത്തിരിഞ്ഞൊഴുകുമ്പോഴും കനവുകള്‍വെന്തചിലരുളളില്‍ക്കുറിച്ചിട്ട വരികളില്‍ തലചായ്ച്ചുനില്‍ക്കുന്നു-ജീവിതം. നിരയറ്റ പുലരികള്‍ മാഞ്ഞുപോയീടവേ,തിരവീശിയഴലാല്‍വിളിക്ക...

സ്‌ത്രീയും നിശാഗന്ധിയും

നീയൊരു പാതിരാപുഷ്പം, നിന്റെജീവിതംതന്നെ സന്ദേശംചാരുതയേകുന്ന പാരില്‍-നിന്നെയോര്‍ത്തിടുന്നീ നീലരാവില്‍. വിരഹിണിയാണുഞാനെന്നും-നിന്നെ-യറിയിച്ചതേയില്ലൊതൊന്നുംവെയിലേറ്റുവാടാന്‍ പിറന്നു-മണ്ണി-ലീ,വിധിയെന്നും തുടര്‍ന്നു. പരിമളമില്ലാത്ത ജന്മം-നാരി-യനുഭവിച്ചീടിലധര്‍മ്മംചുളിവുകള്‍ വീഴുമീ നേരം-ആരുവീണ്ടെടുത്തേകുമെന്‍ സ്മേരം? ശോകേനയെത്തുന്നു കാലം-നേരില്‍മരവിച്ചുപോകുന്നു മോഹംഅരങ്ങിലൊരു പോല്‍ ഹസിച്ചു-പക്ഷെ-യണിയറയില്‍ഞാന്‍ സഹിച്ചു. തെല്ലുമേയില്ലാത്മവീര്യം-ശാന്തി-യേകില്ലെ ജീവിതാരാമംകുരുതിനല്‍കുന്നുഞാനെന്നെ-പകര-മേക...

ഇതും..എന്റെ പെങ്ങള്‍*

"യത്ര നാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ" എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനംഅറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാനംനിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യംആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം? തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യംസ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം-ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം;തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം. ചികിത്സയാദ്യാവശ്യമീ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനംദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്കുന്നതാരന്ധകാരംക്രുദ്ധരായിട്ട...

ഇന്ന്

പ്രാര്‍ത്ഥനപോലും പലര്‍ക്കും-ഇന്ന്സ്വാര്‍ത്ഥനിവേദനമാകെകൈകൂപ്പിനില്‍ക്കെനാംചാരെ-ദൈവംകൈവീശിയകലുന്നു ദൂരെ. ഹൃദ്യബന്ധങ്ങള്‍മറഞ്ഞു-നമ്മള്‍സ്നേഹസുഗന്ധം മറന്നു.കരുണയില്ലാത്തലോകത്തില്‍-ജനംകരുണാമയനെത്തിരഞ്ഞു. ത്യാഗത്തിന്‍മൂര്‍ദ്ധാവില്‍വീണ്ടും-ദുഷ്‌ടര്‍മുള്‍ക്കിരീടങ്ങള്‍ചാര്‍ത്തുന്നു.ഒന്നുമറിയാത്തപോലെ-ലോകംകണ്ടിട്ടു കണ്ണടയ്ക്കുന്നു. ചിത്തത്തിലിത്തിള്‍നിറഞ്ഞോര്‍-നഗ്ന-സത്യങ്ങള്‍മൂടിവയ്ക്കുന്നുജീവിതകാലം മറന്നോര്‍-ഇന്ന്ഞാനെന്ന ഭാവം പകര്‍ന്നു. പായല്‍പരന്നൂകിടക്കും-ചിലകായല്‍പ്പരപ്പുകള്‍പോലെമാനവചിന്താസരിത്തില്‍-പല...

കാലം

തലമുറകള്‍ വന്നു പോയ്മറയും ....മണ്ണില്‍ ഒരു പിടി ,സ്വപ്നങ്ങള്‍ പുനര്‍ജനിക്കും മധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍ ...പക്ഷെ..കണ്ണീരില്‍ മുങ്ങി തിരിച്ചു പോകും. കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവേ,കാല്‍കുഴഞ്ഞിടറി തളര്‍ന്നു വീഴുംകൈത്താങ്ങു നല്‍കാതൊഴിഞ്ഞു മാറി... കാല..മറിയാത്ത പോലെ കടന്നു പോകും വാസ്തവമേറെയകന്നു നില്‍ക്കും... പാവംമര്‍ത്യരൊ ശിശിരങ്ങളായ്ക്കൊഴിയുംനറുമണം സ്വപ്നത്തിലെന്നപോലെ... വെറും..മോര്‍മ്മയില്‍ മാത്രമൊതുങ്ങി നില്‍ക്കും അറിയാതെ ജീവന്‍ കൊഴിഞ്ഞു പോകെ... നവമുകുളങ്ങള്‍ പുലരികളായ് വിടരുംസ്വപ്നങ്ങള...

തീർച്ചയായും വായിക്കുക