അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തരളിതം
നിന്നോര്‍മ്മകള്‍ക്കുദയ ചാരുത പകരുവാ-നിടനെഞ്ചിലൊരുഹരിതകാലം പുതുക്കുവാ-നണയുന്നു പതിയെ പുലര്‍ഗീതമായോമനേ-യിടയില്‍ തൂമണവുമായിന്നുമാ പ്രിയസ്വനം. മഹിതമ,ല്ലതിലുപരിയൊരു പ്രണയലോകമാ-ണോര്‍മ്മകള്‍ക്കാകെച്ചിലങ്കചാര്‍ത്തുന്നതുംചിരമോഹമണയാതെ കാത്തുവയ്ക്കുന്നൊരാ-സുരകാലമായ് പിന്നില്‍നിന്നുചിരിതൂവതും. കര്‍ണ്ണികാരംനിറയെ നിന്‍ സ്മിതപ്പൂക്കളാല്‍രമണീയമാക്കിടുന്നൊരു സുഖദ പുലരിയെ-ന്നോര്‍മ്മയില്‍ പതിവുപോ-ലനുപമേയീവിധ-മറിയുന്നുവോ,നീയുമൊരുവേള-യെന്നെയും? * * * അലിഞ്ഞടുത്തീടുമൊരു ഗാനംകണക്കെന്റെമൊഴികളിന്നിരുള്‍വീണ വഴിയിലൂടയര...
പ്രിയസോദരീ…
കരുണാനിധേ,നിന്‍ പരിപൂര്‍ണ്ണജീവിതംസ്‌മരണീയമായിക്കുറിച്ച-രാമായണംസ്‌മിതമധുരപാരായണം ചെയ്തിരുന്നുപ-ണ്ടുലകിലായനുദിനം; ഗ്രാമീണരാദരം. സുലഭമായഭിലഷിച്ചതിശ്രേഷ്‌ഠ കാവ്യകം;പാവനമാംമനം കനിവാര്‍ന്നസുസ്വനംതൃണതുല്യമെന്നാല്‍ കൃപാലുവിന്‍ജീവിത-മോതിയോരീഗ്രന്ഥസാരമിഹ!നിര്‍ണ്ണയം. മധുരപദാകലിത ഗ്രന്ഥമിതുഭക്തിയോ-ടോതേണ്ടതാണുപുതുനാരിമാര്‍ നിശ്ചയം!എളിമതന്‍നയനങ്ങളില്ലാത്ത തോഴിമാ-രണിയുന്നഹന്തതന്‍ നവകാലപൊയ്‌മുഖം ഹിംസയില്‍ കംസനെ മറികടന്നീടുവോര്‍-പ്പോലുംശ്രവിക്കുകിലൊരുമാത്രതല്‍ക്ഷണംപരിവര്‍ത്തനംമന,മെന്നതെന്‍ വാഗ്മതംപരിപൂര്‍ണ്...
ഓര്‍മ്മിളംതുടിപ്പുകള്‍
എണ്ണിയാല്‍ത്തീരാത്ത കഥകളാലന്നെത്രവര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്നുളളിലെന്നമ്മവ്യഥകളാല്‍തിരുകരളിലായന്നു കവിതകള്‍നിര്‍ണ്ണയമതുപോല്‍ രചിച്ചിരുന്നാ,നന്മതാരാട്ടുമൂളി തോളത്തെടുത്തെന്നെയുംകൊണ്ടുനടന്നനാള്‍ പ്രകൃതിതന്നീണമായ്കനിവിന്റെയോരോതുടിപ്പുകള്‍ കാട്ടിയെന്‍സുദിനഹര്‍ഷങ്ങളന്നൊന്നായ് പകര്‍ത്തിയുംഅകമേനിരത്തേണ്ടയനുകമ്പതന്‍ കിരണ-മിമ്പമോടെന്നെയുണര്‍ത്തിയും തന്വിയാള്‍സുമവിരല്‍തുമ്പിനാല്‍ മലയാളമാ,മെളിമ-യീ, നെറ്റിമേല്‍ച്ചാര്‍ത്തിയലിവോടണച്ചതുംസ്മേരചൈതന്യം തുളുമ്പുമാ വദനത്തില്‍ഗ്രാമനൈര്‍മ്മല്യമന്നണയാതെ കാത്തതുംനെഞ്ചോ...
ഓണം..പൊന്നോണം..
സപ്‌തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍നൃത്തമാടിക്കുമെന്‍ ശാലീനചിങ്ങമേ,സ്മരണീയ സുകൃതമലയാളപൊന്നോണമേ,അമൃതേകിടാനരികിലണയുന്ന പുണ്യമേമഞ്ജുശലഭങ്ങളീ മമ സൗമ്യകൈരളി-ക്കതിരറ്റയാനന്ദമേകുമീ വേളയില്‍പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ-ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍സുസ്മിതംതൂകിനില്‍ക്കുന്നേറെ; നോവുകള്‍നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നുചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍. രമ്യഭാവങ്ങളാലരുണനീ, പടവുകള്‍നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,ഒച്ചയുണ്ടാക്കാതിളംകാറ്റുവന്നിതെന്‍കൊച...
ഈവിധം..ജീവിതം
ആപാദമധുരമാം സംഗീതമെന്നപോ-ലാസ്വദിച്ചീടാന്‍ കൊതിക്കയാണെന്‍മനംസന്ധിയില്ലിനിയൊരുകാലവുമാ,യെന്റെ-യന്ത്യം കുറിച്ചുവയ്ക്കട്ടെഞാനീക്ഷണം. അന്തരംഗത്തിലൂടൊഴുകിവന്നെത്തിയോ-രീനല്ലചിന്തയില്‍ ചന്ദനംചാര്‍ത്തണംനോവിന്‍രുചിയിന്നൊരാള്‍ക്കും പകര്‍ന്നിടാ-നാവില്ല! നാവിലൂറുന്നതിന്‍ തേന്‍കണം. സന്ധ്യമയങ്ങുന്നതിന്‍മുന്‍പുതന്നെയെന്‍ബന്ധങ്ങളില്‍നിന്നു മുക്തിപ്രാപിക്കണംബന്ധുരമല്ലാത്തൊരീജീവിതത്തെയി-ന്നെന്തിന്നു പൊന്‍നിധിപോലെകാത്തീടണം? നിന്നെക്ഷണിച്ചുകൊണ്ടാശയോടിത്രനാള്‍കാത്തിരുന്നാരാധകനാകുമീയിവന്‍സത്യത്തില്‍ നീ വിസ്മരിച്ചുപോയോ...
കുമിളകള്‍
പുലരിയായുണരവേ,യാരമ്യ നിരകളി-ലതിശ്രേഷ്ഠമായൊരുക്കീടുമിപ്പൂക്കളില്‍നീയിതാമന്ദംകുറിക്കുന്നു കവിതകള്‍നാരായമാക്കിടുന്നുടനെയീ,ചിന്തകള്‍.ധമനികളാംനദികളുരുവിടും കവനങ്ങ-ളോരോന്നിലുമേനറിയുന്നു,തിരുഹിതംകുഞ്ഞിളമരുവികള്‍ മൂളുന്ന വരികളി-ലുയരുന്നതും തിരു-നാമങ്ങളനുദിനം. വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയുംഗ്രാമീണഭംഗിയു,മുപരിയെന്നുലകിതുംരുചിരമായൊരുധന്യ കവനസ്സമാനമാ-യുരചെയ്‌വനുദിനമാ,ധര്‍മ്മവൈഭവംനിന്ദിപ്പവര്‍ക്കുമി,ന്നലിവാര്‍ന്നതാമകംനല്‍കിടുന്നോനെ, പിറന്നയീ മണ്ണിലുംതുറന്നേകിയെങ്കിലും-കണ്ടില്ലപലരുമീ-പാരെന്ന,പാരായണാര്‍ഹമ...
കാലം
തലമുറകള്‍ വന്നു പോയ്‍ മറയും-മണ്ണില്‍ഒരുപിടി സ്വപ്‌നങ്ങള്‍ പുനര്‍ജ്ജനിക്കുംമധുരം പ്രതീക്ഷിച്ച ജീവിതങ്ങള്‍-പക്ഷെകണ്ണീരില്‍മുങ്ങിത്തിരിച്ചുപോകും. കാലത്തിനൊപ്പം നടക്കാന്‍ ശ്രമിക്കവെകാല്‍കുഴഞ്ഞിടറിത്തളര്‍ന്നുവീഴുംകൈത്താങ്ങുനല്‍കാതൊഴിഞ്ഞുമാറി-കാല-മറിയാത്തപോലേ കടന്നുപോകും. വാസന്തമേറേയകന്നുനില്‍ക്കും-പാവംമര്‍ത്യരോ ശിശിരങ്ങളായ്‍ക്കൊഴിയുംനറുമണം സ്വപ്നത്തിലെന്നപോലെ-വെറു-മോര്‍മ്മയില്‍മാത്രമൊതുങ്ങിനില്‍ക്കും. അറിയാതെ ജീവന്‍ കൊഴിഞ്ഞുപോകെ-നവമുകുളങ്ങള്‍ പുലരികളായ് വിടരുംസ്വപ്നങ്ങളീറനുടുത്തുനില്‍ക്കും-മര്‍ത്യ-...
സഹനം
ഞാനൊരു യാചകന്‍നീ ചക്രവര്‍ത്തിയുംപക്ഷെ, ഞാന്‍ കൂടെപ്പിറപ്പാണതോര്‍ക്കണം.ഞാനിന്നു തെരുവിലുംനീ സൗധമൊന്നിലുംഉള്‍ക്കണ്ണുണര്‍വ്വോടിരിക്കുകില്‍ കാണണം.ദൈവഹിതമിതുംഎന്നാശ്വസിക്കിലുംവിശ്വൈകശില്പി നിന്‍ പക്ഷംപിടിക്കിലുംനിരാലംബരായവര്‍വന്ദിച്ചുനില്‍ക്കിലുംനിരാശരാകുന്നയീ, തിരുവോണനാളിലുംതെരുവിലൊരുപിടി-വറ്റായി നീയെന്റെമുന്നില്‍വന്നെത്താന്‍ മടിച്ചുനിന്നീടിലുംനാട്ടിടവഴികളില്‍ചുമടേന്തിയിഴയുന്നഋഷഭനേത്രങ്ങള്‍ നീ വിസ്മരിച്ചീടിലുംവിശ്വസിച്ചീടുന്നുശാശ്വത സത്യമേ,ഇന്നു നീ വേഷപ്രച്ഛന്നനാണെങ്കിലും. ...
സ്നേഹിതാനുഭവ..
ശൗരിതന്‍ നയന,മതേഗാത്രമത്രമേല്‍സൗമ്യം ശുഭസ്മിതരൂപം; തേജോമയം!ആരിതെന്‍ മുന്നില്‍നില്‍ക്കുന്നതാമീ,മഹാ-തേജസ്വി! കൈകൂപ്പിനില്‍പ്പിതേന്‍ സാദരം.ഹേമവര്‍ണ്ണംപോല്‍ നിറഞ്ഞൂപ്രഭ; യതിന്‍-മീതെയായേനറിഞ്ഞിന്നു-തിരുഹിതംവീണുപോയ് ചരണാംബുരുഹ യുഗ്മത്തിലേ-നറിയാതെ തല്‍ക്ഷണം; മന്ദം വിടര്‍ന്നകം.വിധിശാസനാല്‍വന്നരികിലായ് നിന്നതോ,മമ മുക്തസംഭ്രമ മനഃചഞ്ചലത്തിനോ?തത്ര തവചാരെ ചിരിതൂകിയെത്രപേര്‍കൃത്യമായര്‍ത്ഥിച്ചിതേന്‍-പരിപാഹിമാം.അനന്തരം മൃദുമന്ദഹാസംവിടര്‍ന്നുടന്‍തൃക്കൈകള്‍ മൂര്‍ദ്ധാവില്‍വച്ചൂ ഗദാഗ്രജന്‍ഹൃദയപരിതാപവുമൊന്നാ...
മോചനം
കയ്പ്പൊന്നുമാറുവാനറിയാതെ നറുതേന്‍സ്‌മരിച്ചപ്പോഴേകിയീ ശപ്തജന്മംനെഞ്ചുപൊട്ടിപ്പാടു,മി-ക്കാട്ടുചോലപോല്‍സഞ്ചരിച്ചീടാനെനിക്കുയോഗം. ഒരുകവിള്‍ കുടിനീരിനായി,ഞാനലയവേ-യേകിയതെന്തിനായുപ്പുവെളളംവര്‍ദ്ധിച്ചിടുന്നതാമുഷ്‌ണലോകത്തില്‍ഞാ-നിഷ്‌ടപ്പെടുന്നില്ല ശിഷ്‌ടകാലം. പാഴ്‌മരമായതിന്‍ ഹേതുഞാന്‍തിരയവേ-യിറ്റുവീഴുന്നുവെന്‍-ജീവരക്തംമന്ദമായൊഴുകുമി,ക്കാലമെന്‍ കൈവിരല്‍-ത്തുമ്പില്‍ക്കുറിച്ചിട്ട-തസ്തമനം. അല്‌പം നിശ്ശബ‌്ദത കാംക്ഷിച്ചുവെങ്കിലുംകേള്‍പ്പിച്ചുവീണ്ടുമസുരവാദ്യംതാഴത്തുനിന്നുഞാനൊന്നെഴുന്നേല്‍ക്കവേ-വീഴ്‌ത്തുവാനാശി...