അന്‍വര്‍ ഷാ
തമസോമാ
കനിവിന്റെയക്ഷരക്കൂട്ടുകള്‍ക്കൊണ്ടുഞാന്‍
നിര്‍മ്മിച്ചിടുന്നതാമീലളിതകവിതപോല്‍
ഹരിവദനസാമ്യമായ്സൃഷ്‌ടിച്ചു ധരണിതന്‍
പുത്രരെ കൃത്യതയോടെ സര്‍വ്വേശ്വരന്‍.
നല്‍കി, നരര്‍ക്കൊരേ തുടിതാള,മിടനെഞ്ചി-
ലുടയോന്റെയാത്മസന്ദേശസമാനമായ്
വ്യക്തമായില്ലയെന്നാല്‍ചിലര്‍ക്കിവിടെ; നാം-
നിത്യരാണെന്നഹംഭാവം പിറക്കയാല്‍.
ചപലഹൃത്തര്‍ചെയ്തിടും കര്‍മ്മമെന്നപോല്‍
വികലമാക്കീടുന്നിതാ,സുഖാന്വേഷികള്‍
പലകര്‍ഷകര്‍തന്‍ കദനനീര്‍പൊഴിയുകില്‍
കുലമെന്നപോല്‍തകര്‍ന്നീടാമവനിയും.
ആര്‍ഷധര്‍മ്മങ്ങള്‍ക്കുയിരേകി-ധരണിതന...
ഇതും.. എന്റെ പെങ്ങള്‍
"യത്ര നാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ"
എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനം
അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാനം
നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം
ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം?
തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം
സ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം-
ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം;
തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം.
ചികിത്സയാത്യാവശ്യമീ ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം
ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്ക...
പ്രിയദേ
ശശാങ്കകിരണസമാനമാണുസ്‌മേരം-സഖേ,
വിശാലഹൃദയവായ്‌പാണതിലേറെ സുന്ദരം
ചാരുപ്രശംസയല്ലിതെന്നുള്‍ത്തുടിപ്പാം സ്വരം
വിശ്വസിച്ചീടുകയമലേ,യിതാണാപ്‌തവാക്യം.
മധുവാര്‍ന്നചൊടികളെന്നകതാരുലച്ചിടാതെ,
നുകരാനുണര്‍ത്തുന്നതറിയുന്നിതോമലാളെ
കുളിരിളം തെന്നലായണയുനീ പ്രേമകാവ്യേ,
നിളപോലൊഴുകീടുമേഴുവര്‍ണ്ണങ്ങള്‍ നാളെ.
നവലോകമിനി, നിനക്കേകീടുമേറെ സൗഖ്യം
ഉണരുമീ മലരിലായെഴുതുനിന്‍ സൗമ്യശീലം
പരിലസിച്ചീടട്ടെയവനിയില്‍ സ്‌നേഹസൂനം
പരിമളംതൂകിടുന്നിന്നുനിന്‍ സ്മരണപോലും.
മിഴിനനയ്ക്കുന്നു താരുണ്യമേ, നിന്‍നിരാസ...
ജാഗ്രത
ഉണർന്നുനോക്കുക!
പുതിയൊരുഷസ്സുമായ്
വന്നിതാ,നിൽക്കുന്നു കാലം
വിശന്ന വയറിനോടോതേണ്ട മേലിൽ നാം;
പശിമറന്നീടുവാൻ വേഗം.
കൊലച്ചിരികൾ മുഴക്കുവോർക്കൊക്കെയും
തെളിച്ചേകിടാം നവദീപം
അറച്ചറച്ചെന്തിനായ്നിൽക്കുന്നുറച്ചു നാം
വിളിച്ചോതുകൈക്യ സന്ദേശം.
നിവർന്നുനിൽക്കക അതിവേഗമിനി നമ്മൾ
കൈവരിക്കേണ്ടതാണൂർജ്ജം
തുറിച്ചുനോക്കിയോർ ഗ്രഹിക്കട്ടെ!മേലിലും
വിറച്ചുപോകില്ലെന്ന സത്യം.
മറഞ്ഞുനിൽക്കുവോർ വീണ്ടും ശ്രമിച്ചിടാം
ചതിച്ചുവീഴ്ത്തുവാ,നെന്നാൽ
മറിച്ചതേയസ്ത്രംതൊടുക്കേണ്ടയിനി നമു-
ക്കുടച്ചുവാർക്കാ,...
തത്ത്വമസി
തിരുരവം പോലെയീ വിപിനത്തിനിടയിലൂ -
ടൊഴുകിയെത്തുന്നിളമരുവിതൻ പ്രിയസ്വരം
സാന്ത്വനം പകരുവാനുണരുന്ന മലരുപോ
- ലരികെനിൻ സ്മിതകാലവദനമാം വാസരം.
പരിപാവനാരാമസാമ്യമെൻ പാരിനെ
പരിപാലനം ചെയ്തുണർത്തുന്നുദാരകം
തവനന്മയറിയാതഹന്തയാൽ മർത്യകം;
പരിണമിച്ചീടുന്നുലകിതിൽ പലവിധം.
വിണ്ണിലൂടല്ലനിൻ സഞ്ചാരമെന്നിവർ -
ക്കാരോതിയേകിടാനിന്നെൻ ദയാനിധേ,
ഹസ്തതങ്ങൾനീട്ടിത്തുണയ്പ്പുനീ,യല്ലാതെ,
ദുഃഖങ്ങൾ പകരുന്നതില്ലെന്നുടയതേ.
നിന്നെയളക്കുവാനാകുന്നതില്ല! സുര-
സ്നേഹിതരാം പാമരൻമാർക്കൊരിക്കലും;
'കാത്തുവയ്ക്കുക...